Advertisment

മൗനം അതിർത്തി കെട്ടുമ്പോൾ - (കവിത)

New Update
satheesh kalathil poem-8

മൗനം പെറ്റുപെരുകുന്നു;
വേലിപ്പത്തലുകൾ തളിർത്ത്
ആകാശത്തിനും അതിരാകുന്നു.
ഭൂമിയെ വീതം വെയ്ക്കുന്നു;
വീതഭൂമിയിലിരുന്നു ഞാൻ
വേലിപ്പൂക്കളെ നോക്കി ചിരിക്കുന്നു.
'ഈ ചിരിയെന്തേ ഈ വേലിയ്ക്കപ്പുറം
കൊടുക്കാഞ്ഞൂ' യെന്നൊരു വേലിപ്പൂ;
'എങ്കിൽ, നിങ്ങളോടു ചിരിക്കാൻ
നിങ്ങളുണ്ടാകുമായിരുന്നോ' യെന്നു ഞാൻ.
വേലിപ്പൂക്കളൊന്നടങ്കം പൊട്ടിച്ചിരിക്കുന്നു;
ഒപ്പം, ഞാനും എന്റെ മൗനവും!

Advertisment

-സതീഷ് കളത്തിൽ

Advertisment