Advertisment

പ്രവാചകൻ (മിനിക്കഥ)

author-image
സത്യം ഡെസ്ക്
Updated On
New Update
guiness sathar adoor story

രണ്ടേ രണ്ട് നിബന്ധനകൾ മാത്രമാണുള്ളത്. ഒന്ന് - ഒരു വരിയിൽ കവിയരുത്. രണ്ട് - പുണ്യ പ്രവാചകൻ ( സ്വ ) യുടെ എല്ലാ മഹത്വവും അതിലുണ്ടാകണം. 

Advertisment

റസൂലിനെ കുറിച്ച് പാടിയവരും പ്രസംഗിച്ചവരും എഴുതിവരുമായി ഒരു ജനസഞ്ചയം തന്നെയുണ്ട്. സ്വർഗ്ഗത്തിന്റെ മാലാഖ ഞങ്ങളെ മാറി മാറി നോക്കി. ആറ്റി കുറുക്കിയ ഒരു വരി. അതിലെല്ലാമുണ്ടാകണം.

ആ സ്നേഹം, കരുണ, സത്യസന്ധത,  നീതിബോധം, സമത്വം, സാഹോദര്യം, അനുകമ്പ, കൂടാതെ ഭരണാധികാരി, നവോത്ഥാന നായകൻ, പരിഷ്കർത്താവ്, ജ്ഞാനി, പിതാവ്, പുത്രൻ, പിതാമഹൻ, ഭർത്താവ്, കൂട്ടുകാരൻ, ത്യാഗി, രക്ഷകൻ, വഴികാട്ടി,  ലോകഗുരു, വിമോചകൻ അങ്ങനെയങ്ങനെ നൂറായിരം കാര്യങ്ങൾക്ക് ഉത്തമ ഉദാഹരണമായ പുണ്യനബിയെ ( സ്വ ) ഒറ്റ വരിയിൽ എങ്ങനെ ഉൾക്കൊള്ളിക്കും?എല്ലാവരും ചിന്തയിലാണ്ടു.

"ഒരു വരിയുണ്ടാകില്ല, ഒരു വാക്കായാലോ...? " പെട്ടെന്നാണ് ഞാനങ്ങനെ ചോദിച്ചത്. എല്ലാ കണ്ണുകളും എന്നിലേക്ക് തിരിഞ്ഞതും ഞാൻ പറഞ്ഞു. "മഹാവിസ്മയം... "

മാലാഖയുടെ ചുണ്ടിലൊരു പുഞ്ചിരി... സ്വർഗ്ഗ കവാടം മലർക്കെ തുറന്നതും ഹൌളുൽ കൗസറിനരികിൽ ആ പ്രഭാവലയം ഞങ്ങൾ കണ്ടു.

-ഗിന്നസ് സത്താർ ആദൂർ 

Advertisment