Advertisment

പുലിക്കൊട്ടും പനംതേങ്ങേം (ഓണപ്പാട്ട്)

New Update
satheesh kalathil onappattu-6
Advertisment

ടങ്ങണ ടങ്ങണങ്ങ് ടങ്ങണ ടങ്ങണങ്ങ്
ടങ്ങണ ടങ്ങണങ്ങ് ടങ്ങണ ടങ്ങണങ്ങ്
പുലിക്കൊട്ടും പനംതേങ്ങേം
പറക്കൊട്ടും പനംതേങ്ങേം

മ്മളും മുണ്ടേ... നാലോണത്തിനന്ന്
തൃശ്ശൂര് ലെ പുലിക്കളി കാണാൻ
സ്വർണപ്പൂച്ചിട്ട പുലികളെ കാണാൻ
തേക്കിൻക്കാട്ടിൽ പുലിക്കളി കാണാൻ

അരക്കെട്ടിൽ മണിക്കുലുക്കം കെട്ടി
കാടിളക്കണ വമ്പൻമാര് ണ്ട് ഇവ്ടെ ടേ
മടകൾ തകർത്ത് വര്ണ കൊമ്പര് ണ്ട്  
തൃശ്ശൂര് ലെ ദേശക്കാർടെ മടകളില്
(ടങ്ങണ ടങ്ങണങ്ങ് ടങ്ങണ ടങ്ങണങ്ങ്...)

അരിഞ്ചാന്തിട്ട് വയറ് മറയ്ക്കണ
പുലികള് ണ്ട് തൃശ്ശൂര് ല്
കരിഞ്ചാന്തിട്ട് മാറ് കറ്പ്പിക്കണ
പുലികള് ണ്ട് തൃശ്ശൂര് ല്
ചായില്യമിട്ട് മുഖം കോട്ടിപ്പിടിക്കണ
പുലികള് ണ്ട് തൃശ്ശൂര് ല്
മുഖമൂടി പുലികള് ണ്ട്
തീയൂതി തുപ്പണ പുലികള്മുണ്ട്
മടിയൻ പുലികളും മ്ണ്ട്
(മ്മളും മുണ്ടേ... നാലോണത്തിനന്ന്...)

അരക്കെട്ടിൽ മണിക്കുലുക്കം കെട്ടി
കാടിളക്കണ വമ്പൻമാര് ണ്ട് ഇവ്ടെ ടേ
മടകൾ തകർത്ത് വര്ണ കൊമ്പര് ണ്ട്  
തൃശ്ശൂര് ലെ ദേശക്കാർടെ മടകളില്  

കുടവയർ പുലികൾടെ ആട്ടമ്ണ്ട്
ഇവ്ടെ
കുട്ടിപ്പുലികൾടെ ആട്ടമ്ണ്ട്
ഇവ്ടെ
കരിംപുലികൾടെ ആട്ടമ്ണ്ട്
ഇവ്ടെ
വരയൻപുലികൾടെ ആട്ടമ്ണ്ട്
ഇവ്ടെ
വട്ടിപ്പുലികൾടെ ആട്ടമ്ണ്ട്
ഇവ്ടെ
(ടങ്ങണ ടങ്ങണങ്ങ് ടങ്ങണ ടങ്ങണങ്ങ്...)

പുള്ളിപ്പുലികൾടെ ആട്ടമ്ണ്ട്
ഇവ്ടെ
പെൺപുലികൾടെ ആട്ടമ്ണ്ട്
ഇവ്ടെ
സ്വരാജ് റൗണ്ടിൽ പുലിക്കൂട്ടങ്ങൾടെ
വിളയാട്ടങ്ങള്ണ്ട് നാലോണത്തിനന്ന്

ധിം തകിട തരികിട തോം തോം തോം
(മ്മളും മുണ്ടേ... നാലോണത്തിനന്ന്...)

(ടങ്ങണ ടങ്ങണങ്ങ് ടങ്ങണ ടങ്ങണങ്ങ്...)

-സതീഷ് കളത്തിൽ

Advertisment