പാടാം പാടാം വീണ്ടുമാ കഥകൾ
പണ്ടീ നാട്ടിൽ നടന്ന കഥകൾ
മാലോകർ നെഞ്ചിൽ കുടിവെച്ച കഥകൾ
മാലോകർ നെഞ്ചിൽ കുടിവെച്ച കഥകൾ
(പാടാം പാടാം വീണ്ടുമാ കഥകൾ...)
അത്തലില്ലാത്ത കുടികളുടെ നാട്
അടിയാനും കുടിയാനുമൊന്നായ്
നടന്ന നാട്
ത്രി ലോകം പുകള്‍കൊണ്ട നാട് (2)
സുതലംപോലെയുള്ള നാട് (2)
സുതലംപോലെയുള്ള നാട് (2)
ഇന്ദ്രസേനൻ വാണിരുന്ന നാട് (2)
ഇന്ദ്രനെ പൊറായ്മ കൊള്ളിച്ച നാട് (2)
(പാടാം പാടാം വീണ്ടുമാ കഥകൾ...)
മൂന്നടി ഇടം യാചിച്ചു ഭഗവാൻ
തലത്താഴ്ത്തിക്കൊടുത്തു സേനൻ
ഇന്ദ്രനേയും വെന്നൊരാ സേനൻ
തൃ പ്പാദമൊന്നു വിറച്ചു ഭഗവാൻ വിറച്ചു
തൃപ്പാദമൊന്നു വിറച്ചു
ഇന്ദ്രസേനൻ നിറഞ്ഞു ചിരിച്ചു
ഭഗവാനും കൂടെ ചിരിച്ചു
(പാടാം പാടാം വീണ്ടുമാ കഥകൾ...)
ആസുരനല്ലാത്തൊരസുരൻ
ഭൂലോകം വാണ കഥകൾ
മാവേലി മന്നന്റെ വീര ധീര കഥകൾ
മാവേലി മന്നന്റെ ധീര വീര കഥകൾ
മലയാളനാടിന്റെ കഥകൾ
മാബലി മന്നന്റെ കഥകൾ
മലയാളനാടിന്റെ കഥകൾ
(പാടാം പാടാം വീണ്ടുമാ കഥകൾ...)
-സതീഷ് കളത്തില്‍