ശ്രാവണം വന്നു വിളിയ്ക്കുന്നു
ഋതുശംഖൊലിയിൽ ഹൃദന്തമുണരുന്നു
സമയമാം ശാഖിയിൽ ദളങ്ങൾ വിരിയുന്നു
ഓണദളങ്ങൾ വിരിയുന്നു.
(ശ്രാവണം വന്നു വിളിയ്ക്കുന്നു...)
മഞ്ഞറിയാതെ... മഴയറിയാതെ...
മേട്ടിലും തൊടിയിലും അലയുന്നു
മലരുകൾ അലയുന്നു മലരുകൾ തേടുന്നു
താഴ്വാരങ്ങളിൽ മലരുകൾ ഉലയുന്നു.
(ശ്രാവണം വന്നു വിളിയ്ക്കുന്നു...)
സൂര്യനെത്തും മുൻപേ
പാരിജാതങ്ങളെത്തുന്ന കാലമായ്
പടിവാതിലിൽ പതിവായ്
ഹംസധ്വനി മീട്ടും
പാരിജാതങ്ങളെത്തുന്ന നേരമായ്
ശ്രാവണം വന്നു വിളിയ്ക്കുന്നു
ഋതുശംഖൊലിയിൽ ഹൃദന്തമുണരുന്നു
സമയമാം ശാഖിയിൽ ദളങ്ങൾ വിരിയുന്നു
ഓണദളങ്ങൾ വിരിയുന്നു
ഒരു ജന്മാന്തര വീഥിയിൽ
ഒരു ഹൃദന്തം ഉണരുന്നു.
ശ്രാവണം വന്നു വിളിയ്ക്കുന്നു
ഋതുശംഖൊലിയിൽ ഹൃദന്തമുണരുന്നു
ഒരു ഹൃദന്തം ഉണരുന്നു.
ഒരു ഹൃദന്തം ഉണരുന്നു.
-സതീഷ് കളത്തിൽ