Advertisment

മൊത്തം 32 കിലോ ബാ​ഗേജ്, ആദ്യ വിമാനം നാളെ രാത്രിയെത്തും; യാത്ര യുഎഇ ആരോ​ഗ്യവകുപ്പിന്റെ അനുമതി കിട്ടിയാൽ മാത്രം

New Update

കൊച്ചി : കൊവിഡ് കാലത്ത് വിദേശങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരുമായുളള യാത്രാവിമാനങ്ങൾ നാളെ മുതൽ രാജ്യത്തെ വിവിധ ന​ഗരങ്ങളിൽ എത്തുകയാണ്. യുഎഇയിൽ നിന്നാണ് ഏറ്റവുമധികം പേർ ഇന്ത്യയിലേക്ക് മടങ്ങുന്നത്. അബുദാബിയിൽ നിന്നുളള ആദ്യ യാത്രാ വിമാനം നാളെ രാത്രി 9.40ന് നെടുമ്പാശേരിയിൽ എത്തുകയാണ്.

Advertisment

കേരളത്തിലേക്ക് എത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. അബുദാബി-കൊച്ചി വിമാനം രാത്രി 9.40നും ദോഹ-കൊച്ചി വിമാനം രാത്രി 10.45നും ദുബായ്-കോഴിക്കോട് വിമാനം രാത്രി 9.40നുമാണ് എത്തിച്ചേരുക.

publive-image

യുഎഇ ആരോഗ്യവകുപ്പ് അധികൃതര്‍ അംഗീകാരം നല്‍കുന്ന കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഇന്ത്യക്കാരെ മാത്രമേ മടക്കയാത്രയ്ക്ക് അനുവദിക്കുകയുള്ളുവെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. മേയ് 7 മുതല്‍ 13 വരെ 64 വിമാനങ്ങളാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. ഇതിൽ ആദ്യവിമാനങ്ങള്‍ കേരളത്തിലേക്കാണ്. വ്യാഴാഴ്ച എയര്‍ഇന്ത്യ എക്സ്പ്രസ് മൂന്ന് സര്‍വീസ് നടത്തും.നാളെ പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ പട്ടിക എംബസി എയർ ഇന്ത്യക്ക് കൈമാറി. 15000 രൂപ വരെയാണു ടിക്കറ്റ് നിരക്ക്. എല്ലാ യാത്രക്കാര്‍ക്കും രണ്ടു ത്രീലെയര്‍ മാസ്‌ക്, രണ്ട് ഗ്ലൗസ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ അടങ്ങുന്ന കിറ്റ് നല്‍കും

എയര്‍ഇന്ത്യ എക്സ്പ്രസ് കൂടാതെ എയര്‍ഇന്ത്യയും സര്‍വീസ് നടത്തുന്നുണ്ട്. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസികള്‍ യാത്രക്കാരുടെ മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കി വിമാനകമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരമാണ് ടിക്കറ്റ് അനുവദിക്കുന്നത്. പ്രവാസികള്‍ക്ക് ഏഴ് കിലോ തൂക്കം വരുന്ന ഹാന്‍ഡ്ബാഗേജും 25 കിലോ തൂക്കം വരുന്ന ചെക്ക്ഇന്‍ ബാഗേജും സൗജന്യമായി കൊണ്ടുവരാം.

പ്രവാസികളുടെ വരവിനോട് അനുബന്ധിച്ച് വിമാനത്താവള ജീവനക്കാര്‍ക്ക് പൂര്‍ണസുരക്ഷ ഉറപ്പാക്കുമെന്നും പ്രവാസികള്‍ വന്നശേഷം വിമാനവും വിമാനത്താവളവും അണുവിമുക്തമാക്കുമെന്നും എയർപോർട്ട് ഡയറക്ടര്‍ അറിയിച്ചു. കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ സര്‍ക്കാര്‍ ക്വാറന്റീന്‍ നേരത്തെ മുഖ്യമന്ത്രി പറഞ്ഞ ഏഴ് ദിവസത്തിന് പകരം 14 ദിവസമാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

covid 19 corona virus
Advertisment