Advertisment

ഏഴ് അല്ല പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനില്‍, കേന്ദ്ര നിര്‍ദേശം സംസ്ഥാനം നടപ്പാക്കിയേക്കും

New Update

കൊച്ചി: വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ കേന്ദ്രം നിര്‍ദേശിച്ച പോലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനായിരുന്നു നേരത്തെ സംസ്ഥാനം ആലോചിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് ഇങ്ങനെ ആയിരുന്നു.

Advertisment

publive-image

എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രത്തില്‍ വിദേശത്ത് നിന്ന് വരുന്നവരെ 14 ദിവസം താമസിപ്പിക്കണമെന്നാണ് വ്യക്തമാക്കിയത്. 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് കേന്ദ്രം നിര്‍ദേശിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും പറഞ്ഞിരുന്നു

തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. വൈകുന്നേരം ചേരുന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. ലോക്ക് ഡൗണിന് ശേഷം മാത്രം സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. കൂടാതെ ഇടത് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ ഉപേക്ഷിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

നാളെ മുതലാണ് വിദേശത്തുളള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തുടങ്ങുക. രാജ്യത്തെ 13 നഗരങ്ങളിലേക്കാണ് ആദ്യം പ്രവാസികളെ എത്തിക്കുക. കേരളത്തില്‍ നെടുമ്പാശേരി വിമാനത്താവളവും കൊച്ചി തുറമുഖവും ഇതിനായി സജ്ജമായി.

പത്ത് വിമാനങ്ങളിലായി 2,150 പേരാണ് ആദ്യഘട്ടത്തില്‍ നെടുമ്പാശേരിയില്‍ എത്തുക. ആദ്യദിവസം അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നുമുളള വിമാനങ്ങളാണ് കൊച്ചിയിലേക്ക് വരുന്നത്.

covid 19 corona virus
Advertisment