Advertisment

കൊറോണയോട് കളിക്കല്ലേ മക്കളെ.... കളി മാറും........

New Update

കേരളത്തിൽ ഉള്ള ജനങ്ങൾ സാക്ഷരതയുടെ കാര്യത്തിൽ നമ്പർ വൺ തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.... എന്നാൽ എനിക്കൊരു സംശയം.... സാക്ഷരതയുടെ കാര്യത്തിൽ ആണോ അതോ ഞാൻ വലിയവൻ ആണെന്ന ഭാവം കാണിക്കുന്നതിൽ ആണോ നമ്പർ വൺ എന്ന്....

Advertisment

തീർച്ചയായും നിങ്ങൾ ഇപ്പോൾ ചിന്തിക്കും ഞാനെന്താ ഇങ്ങനെ ഒക്കെ പറയുന്നത് എന്നല്ലേ..... പറയാം.... ഇന്ന് രാവിലെ എന്റെ നാട്ടിൽ ഉള്ള ഒരു ബാങ്കിൽ പോയി.... പോയപ്പോൾ കണ്ട കാഴ്ച എന്തെന്നാൽ സിനിമാ തീയറ്ററിൽ ടിക്കറ്റ് എടുക്കുവാൻ എങ്ങനെ നിൽക്കുന്നുവോ അതുപോലെ ആയിരുന്നു അവിടെ ഉള്ള ക്യൂ....

ഞാൻ സ്വയം ചിന്തിച്ചു..... ഓ ഇതിനെയാണല്ലേ സാമൂഹിക അകലം എന്ന് പറയുന്നത്,........ പോട്ടെ അത് ഞാൻ വിട്ടു കളഞ്ഞു.... തിരികെ അങ്ങാടിയിൽ എത്തിയപ്പോൾ അവിടെ ഉള്ള അവസ്ഥയും ഇതുപോലെ ഒക്കെ തന്നെ...... മാസ്ക് ധരിച്ചു എന്ന് കരുതി കൊറോണ വരില്ല എന്നൊന്നും ആരും പറഞ്ഞിട്ടില്ല... ഇത്തരത്തിൽ തിരക്ക് കൂട്ടുന്നവർ അത് കൂടി ഓർക്കുക.......

publive-image

ഇനി ഇന്നത്തെ വാർത്ത കണ്ടപ്പോൾ കണ്ട കാര്യം എന്തെന്നാൽ.... കൊച്ചിയിൽ ഒക്കെ അന്യ സംസ്ഥാനത്ത് നിന്നും വന്നിരിക്കുന്ന മലയാളികൾ കോറൻറെയിൽ ലംഘിച്ചു കുറെ ദിവസങ്ങൾ ആയതേ ചുമ്മാ കറങ്ങി നടക്കുന്നു.....ശരിക്കും ഇതാണ് എന്നെ ഞെട്ടിച്ചത്..... ഇന്നും നിരവധി ആളുകൾക്ക് കൊറോണ വന്ന സ്ഥലമാണ് കേരളം....... അതേ കേരളത്തിൽ ഇത്തരത്തിൽ ഉള്ള തോന്ന്യാസം.......

അങ്ങനെ ലംഘനം നടത്തുന്നവരോടും ഇനി നടത്തുവാൻ ഉള്ളവരോടും കൂടി പറയട്ടെ.... ന്റെ പൊന്നു ചെങ്ങായിമാരെ ങ്ങളെ ഒക്കെ ഈഗോയും തേങ്ങാക്കൊലയും ഒന്നും കൊറോണയോട് കാണിക്കാതെ.... കൊറോണ കാണാൻ ഒന്നുമില്ലെങ്കിലും ഞമ്മളെ കുടുക്കാൻ ഓൻ മതി.....

നിങ്ങൾ പുറത്തിറങ്ങി നടക്കുമ്പോൾ കഷ്ടപ്പെടുന്നത് നിങ്ങൾ തനിച്ചല്ല.... ഒരു നാട് ഒന്നാകെ ആണ്.... ആരോഗ്യ വകുപ്പും പോലീസ് വകുപ്പും മറ്റുള്ള വകുപ്പുകളും ഒക്കെ രാവും പകലും കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന ഈ മഹാമാരി ഇവിടെ നിന്നൊന്ന് പറഞ്ഞു വിടുവാൻ വേണ്ടിയാണ്... അന്നേരം ങ്ങൾ ഒക്കെ ഇത്തരത്തിൽ തോന്ന്യാസം കാണിക്കല്ലായ്.....

കൊറോണ ഈ നിമിഷം വരെ കേരളത്തിൽ ഭീകരമായ അവസ്ഥയിലേക്ക് പോയിട്ടില്ല........ പക്ഷേ ഇനി സൂക്ഷിച്ചില്ലെങ്കിൽ അവൻ ഈ നാട് മൊത്തത്തിൽ നശിപ്പിക്കും.... അതിന് ഒരു അവസരം നമ്മൾ ഒരുക്കണോ ചെങ്ങായിമാരെ...... സർക്കാർ തലത്തിൽ വരുന്ന നിർദ്ദേശങ്ങൾ ഒന്ന് പാലിക്കൂ..... നമ്മുടെ നാടിനെ നമുക്ക് തിരിച്ചു പിടിക്കാം........... സാമൂഹിക അകലം പാലിക്കാം...... ഈ മഹാമാരിയെ ഒരുമിച്ച് നിന്ന് തുരത്താം.....

ജിതിൻ ഉണ്ണികുളം

corona virus
Advertisment