Advertisment

'സദ് വാർത്ത'യെ മലർത്തിയടിച്ച്  എം.സി.വർഗീസിൻ്റെ കച്ചവട നീക്കം. സദ് വാർത്തയുമായി കരാര്‍ ഒപ്പിട്ട് ടെയിനില്‍ കയറിയ ടി നസറുദീനൊപ്പം കോട്ടയത്തുനിന്നും കയറിയ വര്‍ഗീസ് തൃശൂരില്‍ എത്തിയപ്പോള്‍ മംഗളവുമായി കരാര്‍ ഉറപ്പിച്ചു. രായ്ക്ക് രായ്മാനം വ്യാപാരികളെ കീശയിലാക്കി. ഒടുവിൽ മുട്ടുകുത്തിയത് വ്യാപാരികളോ വർഗീസോ എന്നത് ചരിത്രം ? പിന്നാമ്പുറത്തിൽ സാക്ഷി

മനസ്സിൽ ഒരായിരം സങ്കല്ലങ്ങളോടെ വർഗീസ് കോട്ടയത്തുനിന്ന്  ആ ട്രെയിനിൽ കയറി. നസിറുദ്ദീൻ്റെ ഇരിപ്പിടം കണ്ടു പിടിച്ചു. ഇരുവരും തമ്മിൽ സംസാരമായി. ഏറെ വിവരിക്കുന്നില്ല, ട്രെയ്ൻ തൃശൂരിൽ എത്തുംമുൻപ് വർഗീസ് തയാറാക്കിക്കൊണ്ടു വന്ന കരാര്‍ നസറുദ്ദീൻ അംഗീകരിച്ചു, മംഗളവും വ്യാപാരി വ്യവസായികളുമായുള്ള കരാർ ! സദ് വാർത്തയുമായുള്ള കരാർ പിൻവലിക്കപ്പെട്ടു. അങ്ങനെ കച്ചവടത്തിൻ്റെ മർമമറിയാവുന്ന രണ്ടു കൂട്ടർ തമ്മിൽ ബന്ധമായി.

author-image
സാക്ഷി
Updated On
New Update
mc varghese

മംഗളം സ്ഥാപകൻ എം.സി.വർഗീസിൻ്റെ കൂർമ ബുദ്ധി വെളിവാക്കുന്ന രസകരമായ സംഭവങ്ങൾ നിരവധിയാണ്. നയിക്കാന്‍ കഴിവുള്ളവരില്ലാതെ മംഗളം മുങ്ങിത്താഴുന്ന ഈ അവസ്ഥയിൽ എം.സി. വർഗീസ് ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്താക്കാത്തവരില്ല. മംഗളം പത്രത്തിൻ്റെ ഉയർത്തെഴുന്നേൽപ്പിനു സഹായിച്ച, ആ പത്രത്തിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലായ മറ്റൊരു സംഭവം കൂടി വിവരിക്കാം. അത്യന്തം നാടകീയവും രസാവഹവുമാണ് ഈ സംഭവം. 

Advertisment

കൊച്ചി തോപ്പുംപടിയിൽ നിന്ന് 'സദ് വാർത്ത, ഇന്ത്യൻ കമ്യൂണിക്കേറ്റർ' എന്നീ രണ്ടു പത്രങ്ങൾ പുറത്തിറങ്ങിയിരുന്ന 1993 കാലം. ഒന്ന് മലയാളത്തിലും മറ്റേത് ഇംഗ്ലീഷിലും. കൊച്ചിൻ രൂപതയിലെ ഒരു വൈദികൻ്റെ നേതൃത്വത്തിലാണ് പത്രങ്ങൾ തുടങ്ങിയത്. മികച്ച നിലയിൽ തുടങ്ങിയ പത്രങ്ങൾ രണ്ടു വർഷം കഴിഞ്ഞപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.

അന്ന് 'കേരള വ്യാപാരി-വ്യവസായി ഏകോപന സമതി' എന്ന കച്ചവടക്കാരുടെ സംഘടനയുടെ പ്രതാപകാലമായിരുന്നു. ഒരു പത്രം കൂടി വേണം എന്ന ആശയം സംഘടനയ്ക്കുള്ളിൽ ബലപ്പെട്ടു. അപ്പോഴാണ് സദ് വാർത്ത കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെ വാർത്ത പരക്കുന്നത്. 'സദ് വാർത്ത' ഏറ്റെടുക്കുന്നത് സംബന്ധിച്ച് പത്ര മാനേജ്മെൻറും വ്യാപാരി നേതാക്കളുമായി പലവട്ടം ചർച്ച നടന്നു. 


ടുവിൽ 'സദ് വാർത്ത' മാനേജ്മെൻ്റുമായി വ്യാപാരി സംഘടനയുടെ പ്രസിഡൻ്റായിരുന്ന ടി. നസിറുദ്ദീൻ കരാർ ഒപ്പിട്ടു. 50-50 ആണ് ഓഹരി വീതം വയ്പ്. പിറ്റേന്ന് മനോരമയിൽ ഇതു സംബന്ധിച്ച വാർത്തയും വന്നു. ഇരുകൂട്ടർക്കും സന്തോഷം. സാമ്പത്തിക പ്രതിസന്ധി മാറിക്കിട്ടുന്നു എന്നതാണ് സദ് വാർത്തയെ സംബന്ധിച്ച പ്രധാന കാര്യം. പത്രത്തിൻ്റെ സർക്കുലേഷൻ ഒറ്റയടിക്ക് കയറാൻ പോകുന്നുവെന്ന ആത്മവിശ്വാസമുണ്ടായി എന്നതു മറ്റൊരു കാര്യം.


പിറ്റേന്നത്തെ മനോരമയിൽ കരാർ സംബന്ധിച്ച വാർത്തയും വായിച്ച് സന്തോഷവാനായി ടി. നസിറുദ്ദീൻ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേയ്ക്ക് ട്രെയിൻ പിടിക്കുന്നു. ഇനി കഥയുടെ ട്വിസ്റ്റിലേക്കു വരാം.

ഒരു ലക്ഷം കോപ്പി  ലക്ഷ്യംവച്ച് തുടങ്ങിയ മംഗളത്തിന്‍റെ പ്രചാരം ഒടുവില്‍ കുറഞ്ഞ് കുറഞ്ഞ് എണ്ണായിരത്തിനടുത്തു വരെ ഇടിഞ്ഞു. പരസ്യ വരുമാനവും നന്നെ കുറവ്. ഓരോ ദിവസവും പത്രം ഇറക്കണമെങ്കില്‍ മറ്റ് വരുമാനങ്ങളില്‍ നിന്നും പണം കണ്ടെത്തേണ്ടി വരുമായിരുന്ന അവസ്ഥ. അങ്ങനെയെങ്കില്‍ പത്രം നിർത്തണോ എന്നു വരെ എം.സി. വർഗീസ് ചിന്തിച്ചിരുന്നുവത്രെ. അങ്ങനെയൊരു സന്നിഗ്ദ്ധ ഘട്ടം നിലനിൽക്കെയാണ് വ്യാപാരികളുമായുള്ള സദ് വാർത്തയുടെ കരാർ എം.സി.വർഗീസ് അറിയുന്നത്. ഇതു കൊള്ളാമല്ലോ എന്ന് എം.സി.വർഗീസിനു തോന്നി. 

നസിറുദ്ദീൻ എവിടെ ? വർഗീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേയ്ക്കുള്ള ട്രെയിനിൽ നസറുദീന്‍ യാത്രയിലാണെന്ന് വർഗീസ് അറിഞ്ഞു. പിന്നെ എല്ലാം തിരക്കിട്ടായിരുന്നു. നസിറുദ്ദീൻ സഞ്ചരിക്കുന്ന കംപാർട്ട്മെൻ്റ് കണ്ടു പിടിക്കാൻ ആളെ നിയോഗിച്ചു. നസിറുദ്ദീൻ്റെ ഇരിപ്പിടം കണ്ടെത്തി. എം.സി വർഗീസ് കോട്ടയം റെയിൽവേ സ്‌റ്റേഷനിലേക്ക് കുതിച്ചു.

മനസ്സിൽ ഒരായിരം സങ്കല്ലങ്ങളോടെ വർഗീസ് കോട്ടയത്തുനിന്ന്  ആ ട്രെയിനിൽ കയറി. നസിറുദ്ദീൻ്റെ ഇരിപ്പിടം കണ്ടു പിടിച്ചു. ഇരുവരും തമ്മിൽ സംസാരമായി. ഏറെ വിവരിക്കുന്നില്ല, ട്രെയ്ൻ തൃശൂരിൽ എത്തുംമുൻപ് വർഗീസ് തയാറാക്കിക്കൊണ്ടു വന്ന കരാര്‍ നസറുദ്ദീൻ അംഗീകരിച്ചു, മംഗളവും വ്യാപാരി വ്യവസായികളുമായുള്ള കരാർ ! സദ് വാർത്തയുമായുള്ള കരാർ പിൻവലിക്കപ്പെട്ടു. അങ്ങനെ കച്ചവടത്തിൻ്റെ മർമമറിയാവുന്ന രണ്ടു കൂട്ടർ തമ്മിൽ ബന്ധമായി.


1996 ലായിരുന്നു ഇത്. വ്യാപാരി വ്യവസായികൾക്ക് മംഗളം ഓഫീസുകളിൽ ഇരിപ്പിടം ഒരുങ്ങി. മംഗളത്തിൻ്റെ പ്രചാരവും വർദ്ധിച്ചു. വ്യാപാരികളുടെ ഷെയർ ആയി മംഗളത്തിന് പണവും ലഭിച്ചു. പക്ഷേ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. അതിനാല്‍ ആ ബന്ധം ഏറെ നാൾ നീണ്ടുനിന്നില്ല. ഭിന്നതകളും തർക്കങ്ങളും ഉടലെടുത്തു. വിട്ടുകൊടുക്കാൻ ഇരുകൂട്ടരും തയാറായില്ല. അങ്ങനെ ആ ബന്ധം മുറിഞ്ഞു. മുടക്കിയ തുക തിരികെ കൊടുത്തു വർഗീസ് തടിയൂരി.


ഈ കഥാന്ത്യം അറിഞ്ഞ വ്യാപാരികൾ മുറുമുറുത്തു - "സദ് വാർത്തയുമായായിരുന്നു കരാർ എങ്കിൽ സദ് വാർത്തയും ഇന്ത്യൻ കമ്യൂണിക്കേറ്ററും വ്യാപാരികളുടെ കൈയ്യിൽ ഇരുന്നേനെ." പിന്നീട് 2001 -ല്‍ മംഗളം 1 രൂപ വിലകുറച്ച് വില്‍ക്കുകയും രണ്ടര ലക്ഷം കോപ്പി അച്ചടിക്കുകയും ഒന്നര കോടി പരസ്യം സമാഹരിക്കുകയും ചെയ്ത ഒരു കാലഘട്ടവും ഉണ്ടായിരുന്നു.

പക്ഷേ എം.സി വര്‍ഗീസിന്‍റെ കണ്ണടയും മുമ്പേ അദ്ദേഹത്തിന്‍റെ പിടി പ്രസ്ഥാനത്തില്‍ എന്ന് അയഞ്ഞുവോ അന്ന് മുതല്‍ മംഗളത്തിന്‍റെ കൗണ്ട് ഡൗണും തുടങ്ങിയിരുന്നു. അദ്ദേഹം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഒന്നൊന്നായി പൂട്ടി. ഇപ്പോള്‍ ഒന്നു മാത്രം. പണ്ട് മംഗളത്തില്‍ കയറിയിറങ്ങിയ ഓര്‍മ്മയുള്ളവര്‍ ഇപ്പോള്‍ അവിടെയൊന്ന് ചെന്നാല്‍ എന്തൊരു വിജനത. എല്ലാം മൂകം.

 

 

 

Advertisment