New Update
അന്നത്തെ 'മാഷാ അള്ളാ' ചീറ്റിയിട്ടും അതൊരു പ്രേതബാധ പോലെ പിന്തുടർന്നിട്ടും 52 വെട്ടുകളെ ഓർമ്മപ്പെടുത്തിയിട്ടും മനസിലാക്കാത്ത ചില വർഗീയവാദികൂട്ടങ്ങള്‍ വീണ്ടും വീണ്ടും ഇസ്ലാം മതവിശ്വാസികളെ പ്രീണിപ്പിക്കുവാനും അതുപോലെ ഇസ്ലാം മതവിശ്വാസികളെ മറ്റുള്ളവരിൽ നിന്നും വെറുക്കപ്പെട്ടവരാക്കി ഹിന്ദു പ്രീണന നയവും ഒക്കെയായി കളിച്ചു തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
Advertisment
'മാഷാ അള്ളാ' കൊണ്ടുദ്ദേശിച്ചത് കേരളത്തിലെ കൊലപാതകങ്ങൾ എല്ലാം നടത്തുന്നത് അന്നത്തെ എൻഡിഎഫ് അഥവാ സുഡാപ്പികൾ എന്ന് വരുത്തി തീർക്കുവാനായിരുന്നു. പക്ഷെ അതിന്റെ പര്യവസാനം കുറിച്ചത് ഇസ്ലാമായി പിറന്ന ഡിവൈഎസ്പി ഷൗക്കത്ത് അലി തന്നെയായിരുന്നു.
അതിനിടക്ക് ചില തീവ്രവാദികള്‍ തലശ്ശേരി ഫസലിനെ കൊലചെയ്ത് ചോര പുരണ്ട ഷർട്ട് ആർഎസ്എസ് കാര്യാലയത്തിന്റെ അടുത്തുകൊണ്ട് ഇടുകയും കേസ് വഴി തിരിച്ചുവിടുവാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ബുദ്ധിയുള്ള കേരളം അതിനെ മുളയിൽ തന്നെ നുള്ളി.
ആർഎസ്എസ് നേതാക്കൾ ഫസലിന്റെ ഭാര്യയെക്കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ അവിടെ പെട്ടുപോയത് സീനിയര്‍ സിപിഎം നേതാക്കളായ കാരായി ചന്ദ്രനും കാരായി രാജനും ആയിരുന്നു.
അതുപോലെ നമ്മൾ അറിഞ്ഞതും അറിയാത്തതുമായ എത്രയോ സംഭവങ്ങൾ. പാലക്കാട്ട് സിറാജുന്നിസ എന്ന പെൺകുട്ടിയെ വെടിവെച്ചു കൊല്ലാൻ കാരണക്കാരായത് ആരാണെന്നറിയുമല്ലോ ? മുരളി മനോഹർ ജോഷിയുടെ രഥയാത്രയിലേക്ക് മുസ്ലിം പള്ളി പരിസരത്തുനിന്നും കല്ലെറിഞ്ഞത് വേറെ ആളുകള്‍ ആയിരുന്നെന്നത് തെളിയിച്ചുവെങ്കിലും പിന്നീട് വന്ന കമ്മ്യുണിസ്റ് ഭരണകൂടം അത് തേയ്ച്ചുമായ്ച്ചു കളയുകയായിരുന്നു.

അതുപോലെ ബീമാപ്പള്ളി വെടിവെപ്പ്, പൂന്തുറ കലാപം, വിഴിഞ്ഞം കലാപം എല്ലാം അക്കാലങ്ങളിൽ തിരഞ്ഞെടുപ്പുകൾ ജയിക്കുവാൻ തല്‍പ്പര കേന്ദ്രങ്ങള്‍ മെനഞ്ഞെടുത്ത തെണ്ടിത്തരങ്ങൾ ആയിരുന്നു .
കേരളമുഖ്യമന്ത്രി ആയിരുന്ന എകെ ആന്റണി ക്രിസ്ത്യൻ വോട്ടുകളില്ലാത്ത തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ ഉണ്ടാക്കിയെടുത്തതായിരുന്നോ വിഴിഞ്ഞം കലാപം ?
കേരളമുഖ്യമന്ത്രി ആയിരുന്ന എകെ ആന്റണി ക്രിസ്ത്യൻ വോട്ടുകളില്ലാത്ത തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ ഉണ്ടാക്കിയെടുത്തതായിരുന്നോ വിഴിഞ്ഞം കലാപം ?
എന്നിട്ട് തിരൂരങ്ങാടിയിൽ നിശബ്ദ പ്രചാരണത്തിൽ ഇക്കാര്യം അവതരിപ്പിച്ചു, എന്നിട്ടും എകെ ആന്റണിക്ക് 22000 ഭൂരിപക്ഷം അവിടത്തെ നല്ലവരായ മുസ്ലിം സഹോദരങ്ങൾ നൽകിയപ്പോൾ ഞെട്ടിയത് സഖാവ് ഇഎംഎസും അച്യുതാനന്ദനും പിണറായിയും നായനാരും ശശിയുമൊക്കെയായിരുന്നു. ഓരോന്നും നാം മുടിയിഴ കീറി നോക്കിയാൽ എല്ലാറ്റിലും ഒരു കമ്മ്യുണിസ്റ്റ് കുനുഷ്ട് ബുദ്ധി അഥവാ കൊടുംക്രൂരത കാണുവാനാകും .
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റ് പാർട്ടിക്കാരും നിയുക്ത മുഖ്യമന്ത്രി എന്ന് വിലയിരുത്തപ്പെട്ട ടീച്ചറമ്മയും എയറിൽ കയറിയ 'കാഫിർ ' സ്‌ക്രീൻ ഷോട്ട് കിട്ടിയിട്ടും മനസ്സിലാകാത്ത കമ്മ്യുണിസ്റ്റ് വർഗ്ഗമേ നിങ്ങളെ കേരളജനത താമസിയാതെ പഞ്ഞിക്കിടും എന്നതിൽ ബംഗാൾ മാത്രം ഓർത്തിരുന്നാൽ മതി.
മുസ്ലിം സമൂഹത്തെ ഒന്നടങ്കം വർഗീയവാദികളാക്കി വടകര തിരിച്ചുപിടിക്കുവാൻ കമ്മ്യുണിസ്റ്റ് നാറികൾ കാണിച്ചുകൂട്ടിയ വ്യഗ്രതയിൽ അത്യാവശ്യം മുസ്ലിങ്ങൾക്ക് കാര്യങ്ങൾ പിടികിട്ടി എന്നതിന്റെ തെളിവാണ് കാസർഗോട്ടെ ഉണ്ണിത്താന്റെയും, കണ്ണൂരിലെ സുധാകരന്റെയും, വടകരയിലെ ഷാഫിയുടെയും, കോഴിക്കോട്ടെ രാഘവേട്ടന്റെയും, പാലക്കാട്ടെ ശ്രീകണ്ഠന്റെയും അഭൂതമായ ഭൂരിപക്ഷം.
എന്നിട്ടും ഇതൊന്നും മനസിലാക്കാതെ സാധാരണക്കാരായ മുസ്ലിം വിശ്വാസികളിൽ തീ പടർത്തുവാൻ ഇപ്പോൾ സന്ദീപ് വാര്യരുടെ പേരിൽ ഫുൾ പേജ് പരസ്യങ്ങൾ മുസ്ലിം പത്രങ്ങളിൽ നൽകിയ രാജേഷും ബാലനും കൂടി തന്നെയാണ് ഇപ്പറഞ്ഞ സന്ദീപ് വാര്യരെ കമ്മ്യുണിസ്റ്റ് തൊഴുത്തിൽ കൊണ്ടുവന്നു കെട്ടുവാൻ ശ്രമിച്ചത് എന്നത് മനസ്സിലാക്കുവാനുള്ള സാമാന്യ ബുദ്ധി പാലക്കാട്ടെ നല്ല മനസുള്ള മുസ്ലിം ഹിന്ദു വോട്ടർമാരിൽ ഉണ്ട് എന്നതാണ് കമ്മ്യുണിസ്റ്റ് പാർട്ടിക്കാർ ഇനി നേരിടുവാൻ പോകുന്ന വിപത്തുകൾ .

ഉപതെരഞ്ഞടുപ്പിൽ കത്തിക്കുവാൻ കൊണ്ടുവന്ന വഖഫ് കളികൾ ചീറ്റിയെന്ന് മനസിലാക്കിയ കമ്മ്യുണിസ്റ്റ് ബുദ്ധിജീവികൾ എന്ന് കരുതുന്ന ചില 'ഊളകൾ' തന്നെയാണ് ഇന്നിപ്പോൾ ഫുൾ പേജ് പരസ്യത്തിന്റെ പിന്നിലും ! രാഹുൽഗാന്ധിക്ക് വയനാട്ടിൽ പാക്സിതാന്റെ പച്ചക്കൊടി എന്ന് ഉത്തരേന്ത്യക്കാരെ അറിയിച്ചതും 'പരട്ട' കമ്മ്യുണിസ്റ്റായ കെടി ജലീൽ എന്നതും നാം മറന്നിട്ടില്ല !!
ഒരു രാഷ്ട്രീയ പാർട്ടിയുടെ തുടക്കവും അവസാനവും കേരളത്തിൽ തന്നെയാകുമെന്ന ഉറപ്പിൽ സഖാവ് ദാസനും
കേരളത്തിലെ മുസ്ലിമിനെ അങ്ങനൊന്നും പറ്റിക്കുവാനാകില്ല എന്ന ഉപദേശത്തിൽ സഖാവ് വിജയനും
ഒരു രാഷ്ട്രീയ പാർട്ടിയുടെ തുടക്കവും അവസാനവും കേരളത്തിൽ തന്നെയാകുമെന്ന ഉറപ്പിൽ സഖാവ് ദാസനും
കേരളത്തിലെ മുസ്ലിമിനെ അങ്ങനൊന്നും പറ്റിക്കുവാനാകില്ല എന്ന ഉപദേശത്തിൽ സഖാവ് വിജയനും