പാലക്കാട്ടെ 18000 ൽ പരം വോട്ടിന്റെ വിജയത്തിൽ കേരളത്തിലെ ചെറുപ്പക്കാർക്ക് ഏറെ ആശ്വസിക്കാം. എന്നും സീറ്റു മോഹികളായി രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന ഒരു കൂട്ടം ആളുകൾക്കുള്ള മറുപടിയായാണ് പാലക്കാട്ടുകാർ ആ ചെറുപ്പക്കാരനെ അവരുടെ അഗ്രഹാരങ്ങളിലേക്ക് സ്വീകരിച്ചത്.
ഒരു തിരഞ്ഞെടുപ്പ് സമാഗതമായാൽ ജയിച്ചാലും തോറ്റാലും വേണ്ടീല, സ്ഥാനാർത്ഥിയാകണം എന്ന് കരുതി നടക്കുന്നവർക്കുള്ള താക്കീത് കൂടിയാണ് ഈ തിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും.
ഉദാഹരണമായി അവിടത്തെ കൃഷ്ണകുമാർ എന്ന സ്ഥാനാർത്ഥി നല്ലവൻ ആയിരുന്നുവെങ്കിലും ചില മോഹങ്ങൾ ഇല്ലാതിരുന്നിട്ടില്ല.
പാലക്കാട്ടെ മുൻസിപ്പാലിറ്റിയുടെ അധിപനായി വിലസിയിരുന്ന കൃഷ്ണകുമാർ സഹകരണബാങ്ക് തിരഞ്ഞെടുപ്പിലും മുൻസിപ്പാലിറ്റിയിലും അസംബ്ലിയിലും ലോക്സഭയിലും കയറി നിന്നുകൊണ്ട് ഒരു ബാലചന്ദ്രമേനോൻ കളിക്കുന്നു എന്ന് ഒരു ട്രെൻഡ് ഉണ്ടാക്കിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പാർട്ടിയിലെ എതിരാളികൾക്ക് തന്നെ സാധിച്ചിരുന്നു.
കൂടാതെ അദ്ദേഹത്തിന്റെ, നഗരസഭാ കൌണ്‍സിലര്‍ ആയ ഭാര്യയുടെ ചില നിലപാടുകള്‍ കാരണം ആകെമൊത്തം മുനിസിപ്പാലിറ്റി കലക്കിവെച്ചിരിക്കുകയായിരുന്നു. കാരണം ഇങ്ങനെയൊരു ഉപതിരഞ്ഞെടുപ്പ് അവർ സ്വപ്നത്തിൽ പോലും കരുതിയതല്ല.
ഏറ്റവും വലിയ നഷ്ട കച്ചവടമായത് ഡോക്ടർ ആണെന്ന് പറയപ്പെടുന്ന സരിൻ എന്നയാൾക്കാണ്. കേരളത്തിൽ അടുത്തെങ്ങും ഒരു മനുഷ്യൻ കോണ്‍ഗ്രസുകാര്‍ക്ക് ഇത്രേം വെറുക്കപ്പെട്ടവനായി പരിണമിച്ചിട്ടില്ല.
അധികാരത്തിനായി മാത്രം ഒരു പാർട്ടിയെ തള്ളിപറഞ്ഞുകൊണ്ട് ധാരാളം വീരവാദങ്ങൾ മുഴക്കി വിടുവായത്തങ്ങൾ വിളമ്പി വെല്ലുവിളികൾ നടത്തി സമൂഹത്തിൽ ഇത്രേം അപഹാസ്യനായി മാറി എന്നതിൽ സാക്ഷാൽ ഭീമൻ രഘു വരെ തലകുനിക്കേണ്ടിവരും.
പഠിപ്പിലൊന്നും ഒരു കാര്യമില്ല ലോകപരിചയത്തിലാണ് കാര്യം എന്ന് പണ്ട് സീതിഹാജി നിയമസഭയിൽ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് തെളിയിച്ചവനാണ് ഈ ഡോക്ടർ സരിൻ.
രാഷ്ട്രീയം ഒന്നും സംസാരിക്കാതെ അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടാതെ വ്യക്തിയധിഷ്ഠിത ആരോപണങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പാലക്കാട് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് അവരുടെ ഇലക്ഷൻ മാനേജ്‌മെന്റിന്റെ പരാജയം നിസ്സാരമായി കാണുവാനാകില്ല.
ഇത്രയും വൃത്തികെട്ട ആരോപണങ്ങൾ അവർ പടച്ചുവിട്ടിട്ടും അവരുടെ ആ കളികളുടെ കാലം കഴിഞ്ഞു എന്ന് തെളിയിച്ചതായിരുന്നു ഈ തിരഞ്ഞെടുപ്പ് പരാജയം.
പണ്ടൊക്കെ സ്ഥാനാർത്ഥികൾക്കെതിരെ എന്ത് തെണ്ടിത്തരവും പടച്ചുവിട്ടാലോ അല്ലെങ്കിൽ എന്തൊക്കെ വർഗീയത പടച്ചുവിട്ടാലും സുപ്രഭാതത്തിലും തേജസിലും സിറാജിലും ഒക്കെ പരസ്യം ചെയ്താലും അതൊക്കെ വായിക്കുന്ന ജനതക്ക് ബോധം വെച്ചു എന്നതും കമ്മ്യുണിസ്റ്റ് ബുദ്ധിജീവികൾ എന്ന് സ്വയം നടിക്കുന്ന രാജേഷും റഹീമും സ്വരാജും ഒക്കെ ചിന്തിച്ചാൽ നന്ന്.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അവർ ഇതുവരെ നേരിട്ടുകൊണ്ടിരുന്ന 'കോലീബി' യെ പിഴുതെറിഞ്ഞുകൊണ്ട് 'സിജേപി' എന്ന ആശയത്തെ ജനങ്ങളിൽ എത്തിക്കുവാൻ സാധിച്ചു എന്നതാണ്.
കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി - സിപിഎം വോട്ട് മറിക്കലുകൾ ശക്തമായി തന്നെ അരങ്ങേറുന്നു എന്നത് ഉയർന്ന ആർഎസ്എസ് കാരിലും, കറ കളഞ്ഞ കമ്മ്യുണിസ്റ്റ് കാരിലും, മാപ്ലാക്കളിലും വരെ സംശയമുണ്ടാക്കുവാൻ യുഡിഎഫിന് സാധിച്ചു എന്നതിൽ അവർക്ക് അഭിമാനിക്കാം.
ഇക്കഴിഞ്ഞ പിണറായി 2.0 അധികാരത്തിൽ എത്തിയതിന്റെയും തൃശൂർ സീറ്റ് സുരേഷ് ഗോപിക്ക് കൊടുത്തതിന്റെയും കൊടകര കുഴല്‍പ്പണക്കേസും എക്സലോജിക്കും ഒക്കെ ശരിയാണെന്ന് കേരളജനതക്ക് ബോധ്യപ്പടുത്തുവാൻ യുഡിഎഫിന് സാധിച്ചു.
സാധാരണ ഇത്തരം കളികൾ ചെയ്തുകൂട്ടിയിരുന്ന കമ്മ്യുണിസ്റ്റുകൾ ഇത്തവണ പ്രതിരോധത്തിലായി. കാഫിർ സ്‌ക്രീൻ ഷോട്ടിലും, നീല ട്രോളി ബാഗിലും, സുപ്രഭാതം സിറാജ് പരസ്യങ്ങളിലും പാർട്ടിയുടെ തന്ത്രങ്ങൾ പാളിയതിൽ അവർക്ക് വലിയ വില നൽകേണ്ടിവരും. വളരെ നീചമായാണ് അവർ കേരളത്തിൽ വർഗീയത പടച്ചുവിടുന്നത്.
വഖഫ് വിഷയം ആളിക്കത്തിക്കുവാൻ ശ്രമിച്ചെങ്കിലും കേരളജനത അതിനെ ഏറ്റെടുത്തില്ല എന്നതും അവരുടെ ബുദ്ധികേന്ദ്രങ്ങളുടെ വൻ പരാചയമാണ്. എന്തൊക്കെ തന്നയായാലും ബിജെപിയും സിപിഎമ്മും ഒന്നാണെന്ന് അവർ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു.
ശരിക്കും ഒരു നീലപെട്ടി പാലക്കാട്ട് വന്നിരുന്നു, പക്ഷെ ഭരണമാറ്റം മണത്തുതുടങ്ങിയ പോലീസുകാരിൽ ചിലരാണ് ആ റെയിഡ് തകർത്തുകളഞ്ഞത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു !!!
തദ്ദേശ തിരഞ്ഞെടുപ്പ് അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം ആക്കുവാൻ യുഡിഎഫ് ശ്രമിക്കുകയാണെങ്കിൽ അവർക്ക് അസംബ്ലിയിൽ അനായാസം ജയിച്ചുകയറാം.
പണ്ട് കരുണാകരൻ 20 കൊല്ലത്തോളം തദ്ദേശ തിരഞ്ഞെടുപ്പുകൾ നടത്താതെ വെച്ചതിനും കാരണം ഇതായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റ് പാർട്ടികൾ കൂടുതൽ ദൃഢമാകുമ്പോൾ യുഡിഎഫ് ഛിന്നഭിന്നമാകുന്നു.
പ്രാദേശികമായ സ്ഥാനാർത്ഥി നിർണ്ണയവും ഗ്രൂപ്പ് കളികളും ഒക്കെ യുഡിഎഫിനെ ക്ഷീണിപ്പിക്കുന്നു. അതുപോലെ ജയസാധ്യതയുള്ള കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, മണലൂർ, ഗുരുവായൂർ, ഒല്ലൂർ, തൃശൂർ പോലുള്ള തൃശൂർ ജില്ലയിലെ സീറ്റുകൾ കിട്ടണമെങ്കിൽ അതാത് സ്ഥലത്തെ നേതൃത്വത്തിലും തൃശൂർ ജില്ലയിലെ മൊത്തം നേതൃത്വത്തിലും ഉടച്ചുവാർക്കലുകൾ അത്യാവശ്യമാണ്.
സിജെപി അടുത്ത തവണയും ഇക്കളികൾ കളിക്കും എന്ന വിശ്വാസത്തിൽ സഖാവ് ദാസനും
ഇനിയും കാഫിറുകൾ ഇവിടെ ഉണ്ടായിക്കൂടാ എന്ന വിശ്വാസത്തിൽ കാര്യവാഹ് വിജയനും