കളിച്ച കളികളെല്ലാം ജയിച്ചു ജയിച്ചു പോന്നിരുന്ന ഒരു പാർട്ടി ഇന്നിപ്പോൾ ഇസ്രയേലിന്റെ അവസ്ഥയിലാണ്. ഒരു സമയത്ത് ബുദ്ധികൊണ്ടും ശക്തികൊണ്ടും എതിരാളികളുടെ മേൽ ആധിപത്യം സ്ഥാപിച്ചിരുന്ന യഹൂദികൾ ഇന്നിപ്പോൾ നിലനിൽപ്പിനായി വിയർക്കുകയാണ്.
അതിനായി ടിക്‌ടോക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ മുതലാളിമാരെവരെ ഇല്ലാതാക്കുവാൻ അവരുടെ കുനുഷ്ട് ബുദ്ധികൾ ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടികളും സമാനമായ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ലോകത്തിലെ എല്ലാ ബുദ്ധിയും തങ്ങളുടേതാണെന്ന് വിശ്വസിച്ചിരുന്ന ഇസ്രായേൽ ഇന്നിപ്പോൾ ഓരോരോ ദിവസവും മൂക്കും കുത്തി വീണുകൊണ്ടിരിക്കുകയാണ്. അതുപോലെതന്നെയാണ് ബുദ്ധിജീവികൾ എന്ന് സ്വയം വിശ്വസിക്കുന്ന കമ്മ്യുണിസ്റ്റുകളും വിശ്വസിച്ചു കൊണ്ടിരിക്കുന്നത്.
ആയതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ ബ്രിട്ടാസിന്റെ അല്ലെങ്കിൽ മനോജിന്റെ ഉപദേശ പ്രകാരം സാക്ഷാൽ പിണറായി വിജയൻ 100 കോടിയുടെ ഒരു പ്രസ്താവന ഇറക്കിയത്.
കേരളത്തിലെ 140 എംഎൽഎമാരെയും മുഖ്യമന്ത്രിയെയും ഒരുമിച്ചു തൂക്കിവിറ്റാൽ ഈ പണം കിട്ടില്ല എന്നുറപ്പായിട്ടും ആർക്കും വേണ്ടാത്ത ഈ എംഎൽഎ മാർക്ക് മറാഠികൾ എങ്ങനെ വിലയിടും ?
ഓരോരോ തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോഴും ഓരോരോ വിവാദങ്ങൾ കത്തുമ്പോഴും കേരളത്തിൽ കടന്നുകയറുന്ന ചില ഭവിഷ്യത്തുകളാണ് വർഗീയത ഇളക്കിവിടൽ.
അന്ന് പിണറായിയുടെ നോമിനിയായിരുന്ന ഇന്നിപ്പോൾ ആർഎസ്എസ് കുപ്പായമിട്ട അൽഫോൻസ് കണ്ണന്താനത്തെ കൊണ്ട് ശബരിമല കത്തിച്ചുവിട്ടപ്പോൾ ഒരു വടക്കേ ഇന്ത്യ പ്രതീക്ഷിച്ച ബിജെപിയും പിണറായി വിജയനും എല്ലാം കൂടി തിരിച്ചു സ്വന്തം കുണ്ടിയിൽ തന്നെ കത്തിപ്പിടിക്കുകയായിരുന്നു. അതിന്റെ ശേഷം വന്ന തിരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ തകർന്നടിയുകയും ചെയ്തു .
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി കേരളമുഖ്യമന്ത്രിയാകും എന്നൊരു വാർത്ത കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ ഇറക്കിവിടുകയും ഭൂരിപക്ഷം ക്രിസ്ത്യൻ വോട്ടുകൾ സംഭരിക്കുകയും ചെയ്തു.
അതിന്റെ മറ്റൊരു രൂപത്തിലാണ് ഇന്നിപ്പോൾ മനസമാധാനത്തോടെ ജനങ്ങൾ ജീവിതം തള്ളിനീക്കുന്ന എറണാകുളം ജില്ലയിലെ വൈപ്പിനടുത്തുള്ള വഖഫ് ഭൂമി പ്രശ്നം കത്തിക്കുന്നത്. എറണാകുളം ജില്ലയിലെ മുസ്ലിം-ക്രിസ്ത്യൻ അടുപ്പം ഇല്ലാതാക്കുവാനും അവരുടെ ഇടയിലേക്ക് കമ്മ്യുണിസ്റ്റ് ജനതാപാർട്ടിയെ അവരോധിക്കുവാനും ഇറക്കിവിട്ടിരിക്കുന്ന ഇക്കളികൾ ജനങ്ങൾ മനസിലാക്കി കഴിഞ്ഞിരിക്കുന്നു.
സിജെപി അഥവാ കമ്മ്യുണിസ്റ്റ് ജനത പാർട്ടി തൃശൂരിൽ നടത്തിയ കലക്കലുകളിൽ വിജയം കണ്ടെത്തിയെങ്കിലും ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാൽ സുരേഷ്‌ഗോപിയെ എയറിലാക്കുവാനും തൃശൂർക്കാർ മടിക്കില്ല എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു.
തൃശൂരിൽ ബിജെപി ജയിച്ചുകയറിയത് ഓ രാജഗോപാൽ നേമത്ത് ജയിച്ചതുപോലെ വ്യക്തിപരമായ ഒരു സഹായമായിരുന്നു. അതിന്നായി സുരേഷ്‌ഗോപി അഹോരാത്രം പണിയുമെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് തൃശൂർക്കാർ ജയിപ്പിച്ചുവിട്ടത്. കൂടാതെ പിണറായി വിജയൻറെ മൗന സമ്മതവും കൂടിയായപ്പോൾ എല്ലാ കലക്കലുകളും ഈസിയായി തന്നെ അരങ്ങേറി.
കേരളത്തിൽ ഇന്നത്തെ സിജെപി ബ്രിട്ടീഷുകാർ ചെയ്തതിൽ അപ്പുറം കാര്യങ്ങൾ ചെയ്തുകൂട്ടിയെങ്കിലും ഒരു വർഗീയ കലാപം സൃഷ്ടിച്ചില്ലെങ്കിലും വർഗീയ ധ്രുവീകരണം വളരെ ഭംഗിയായി സൃഷ്ടിച്ചിരിക്കുന്നു. ഒരുമിച്ചു കളിച്ചുനടന്നിരുന്ന കൂട്ടുകാരിലും അയൽവക്കക്കാരിലും ക്ലബ്ബ്കളിലും സ്‌കൂൾ കോളേജ് ഗ്രൂപ്പുകളിലും വർഗീയ ധ്രുവീകരണത്താൽ എല്ലാം ഛിന്നഭിന്നമായികൊണ്ടിരിക്കുന്നു.
അതിന്നായി ഒരു കൂട്ടർ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു എന്നത് വസ്തുതയായി അവശേഷിക്കുന്നു. കമ്മ്യുണിസ്റ്റ് ജനത പാർട്ടിയുടെ നേതാക്കൾ ഓരോരോ പ്രസ്താവനകൾ ഇറക്കുമ്പോൾ അതിലെല്ലാം അജണ്ടകൾ തന്നെ.
ഒരു ഭരണകൂടം ഒന്നടങ്കം സ്വർണ ഡോളർ കടത്തിൽ അകപ്പെട്ടിട്ടും ഒരു എഡിജിപി ഭരണകൂടത്തെ ഒന്നടങ്കം കയ്യിലെടുത്തുകൊണ്ട് അമ്മാനമാടിയിട്ടും ഒരക്ഷരം ഉരിയാടാതിരുന്ന മുഖ്യമന്ത്രി മലപ്പുറം ജില്ലയിലാണ് കള്ളക്കടത്ത് നടത്തുന്നത് എന്ന് ഡൽഹിയിൽ പോയി പത്രസമ്മേളനം നടത്തുമ്പോൾ ആർക്കും ഒന്നും മനസിലാകുന്നില്ല എന്ന് സിജെപിക്കാർ കരുതരുത്.
സ്വന്തം പുതപ്പിനുള്ളിൽ കുന്തവുമായി കിടന്നുറങ്ങുന്ന ഇത്തരക്കാരെ കേരളം തിരിച്ചറിഞ്ഞില്ലെങ്കിൽ മറ്റൊരു മ്യാൻമർ ആയി കേരളം മാറുവാൻ അധികം വൈകില്ല !
കാഫിറുകൾ കേരളം വാഴുമ്പോൾ എന്തും സംഭവിക്കാം എന്ന് വഖഫുകാർ മനസിലാക്കിയാൽ നന്നെന്ന് സഖാവ് ദാസനും ക്രിസംഘികളും സുഡാപ്പികളും ഇടപെടാതിരുന്നാൽ മതിയായിരുന്നു എന്ന പേടിയിൽ വിജയനും