സ്വാതന്ത്ര്യത്തിനുശേഷം ഒട്ടേറെ വർഷങ്ങൾ കോൺഗ്രസ് പാർട്ടി ഇന്ത്യയിലെ ഭരണം കൈയ്യാളിയെങ്കിലും അവർക്ക് സാധിക്കാത്ത ഒട്ടേറെ ബൃഹത്തായ കാര്യങ്ങൾ നേടിയെടുക്കുവാൻ ആർഎസ്എസിനും അവരുടെ ഒപ്പമുള്ള ബിജെപിക്കും ആയി എന്നത് ചിന്തിക്കേണ്ട വസ്തുതകൾ ആണ്.
ഒരുകാലത്ത് കോൺഗ്രസിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒട്ടേറെ കുടുംബങ്ങളെ മസ്തിഷ്ക പ്രക്ഷാളനം കൊണ്ടുമാത്രം അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരാക്കുവാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയമായി കണക്കാക്കേണ്ടത്.
ഗാന്ധിജിയെ വെടിവെച്ചിട്ടത് ആര്‍എസ്എസുകാരനായ ഗോഡ്‌സെ എന്നതുകൊണ്ടുമാത്രം ഒട്ടേറെ കുടുംബങ്ങൾ ആർഎസ്എസിന്റെയും ജനസംഘം പോലുള്ള പാർട്ടികളെയും കുടുംബങ്ങളിൽ നിന്നും കുടുംബക്കാരിൽ നിന്നും അകറ്റിനിർത്തിയിരുന്നു.
ആ കറകൾ മെല്ലെമെല്ലെ കഴുകിക്കളയുവാൻ നേതൃത്വം പെടാപാട് പെട്ടെങ്കിലും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് അവർ നന്നേ കഷ്ടപ്പെട്ടു. അവരുടെ നല്ല സമയത്ത് വാട്സാപ്പ്, യുട്യൂബ്, ഫേസ്‌ബുക്ക്, ട്വിറ്റെർ പോലുള്ള സോഷ്യൽ മീഡിയകൾ ഇന്ത്യയിലെത്തുകയും ആ മീഡിയകളെ പ്രയോജനപ്പെടുത്തുവാൻ അവർക്ക് വളരെ നന്നായി സാധിക്കുകയും ചെയ്തു.
കോൺഗ്രസ്സ് അന്നൊക്കെ ട്വിറ്റർ, വാട്സാപ്പ് പോലുള്ള മീഡിയകൾക്ക് മുഖം തിരിച്ചു നിന്നപ്പോൾ ഇസ്രായേൽ ടെക്‌നോളജിയും ഉപദേശവും സ്വീകരിച്ചുകൊണ്ട് ആർഎസ്എസും ബിജെപിയും അവയെ നല്ലപോലെ പ്രയോജനപ്പെടുത്തി.
ശശിതരൂർ, നന്ദൻ നിലേകനി പോലുള്ള ബുദ്ധിജീവികൾ ആദ്യമായി സോഷ്യൽ മീഡിയകളിൽ കളിച്ചെങ്കിലും സോണിയ ഗാന്ധിയും അന്നത്തെ കടൽകിളവന്മാരായ എകെആന്റണിയെയും പോലുള്ളവർ അക്കാര്യങ്ങളെ പ്രോത്സാഹിപ്പിച്ചില്ല എന്നതാണ് ദുഖകരമായ സത്യം.
അന്നത്തെ വാട്സാപ്പ് യൂണിവേഴ്സിറ്റികളാണ് ഇന്നിപ്പോൾ ഇന്ത്യയിലെ റിട്ടയർ ചെയ്ത പല ബുദ്ധി ജീവികളെയും, തിങ്ക് ടാങ്ക്‌സിനേയും, ഉപദേശകരെയും, ചാർട്ടേർഡ് അക്കൗണ്ടന്റുകളെയും, അതുപോലെയുള്ള സോഷ്യൽ പ്രവർത്തകരെയും ആർഎസ്എസ് കൂടാരത്തിലേക്ക് എത്തിച്ചത്.
കൂടാതെ കേരളം പോലുള്ള മതേതര സ്വഭാവമുള്ള സ്ഥലങ്ങളിൽ അബ്ദുൽ നാസർ മദനിയും ഐഎസ്എസും പിഡിപിയും എസ്ഡിപിഐയും എൻഡിഎഫും ഒക്കെ സാധാരണക്കാരായ ഹിന്ദുക്കളിൽ ഒരു സംശയം വളർത്തുവാൻ കാരണക്കാരായി.
അതിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥർ, നിയമപാലകർ, ബാങ്ക് ജീവനക്കാർ, പ്രൊഫസർമാർ പോലുള്ള തസ്തികകളിൽ ഉള്ളവർ അടക്കംപറച്ചിലുകൾ ആരംഭിക്കുകയും പിന്നീട് ബിജെപിക്ക് വൻ ഭൂരിപക്ഷത്തിൽ അധികാരം ലഭിച്ചപ്പോൾ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരെല്ലാം അടക്കം പറച്ചിലുകളിൽ നിന്നും പുറത്തുവന്നുകൊണ്ട് നേരിട്ട് സ്തുതിപാഠകരായി മാറി. അതിന്റെ പരിണിത ഫലങ്ങളാണ് സെൻകുമാറും ജേക്കബ് തോമസും ശ്രീലേഖയുമൊക്കെ അവരുടെ നയം വ്യക്തമാക്കിയത്.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും പോലീസിലും അതുപോലെയുള്ള നിയമം കാത്തുസൂക്ഷിക്കേണ്ട എല്ലായിടത്തും അവർക്ക് വേണ്ടപ്പെട്ട ആളുകളെ തിരുകി കയറ്റിയപ്പോൾ മറ്റുള്ള രാഷ്ട്രീയപാർട്ടിക്കാർ ഉറങ്ങുകയായിരുന്നു.
ഇന്നിപ്പോൾ ഒരു ഉദ്യോഗസ്ഥൻ ഹിന്ദു ഓഫീസേഴ്‌സ് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അത് പിടിക്കപ്പെട്ടപ്പോൾ മുസ്ലിം ഗ്രൂപ്പും ക്രിസ്ത്യൻ ഗ്രൂപ്പും ഒക്കെ ഉണ്ടാക്കിയെങ്കിലും പിന്നീട് ഗൂഗ്ൾ മേട്ട എല്ലാം പുറത്തുകൊണ്ടുവരികയും ചെയ്തു.
ഓരോരോ മേഖലകളിലും തങ്ങൾക്ക് ആവശ്യമുള്ളവരെ അവരോധിക്കുകയും അവരെക്കൊണ്ട് മറ്റുള്ളവർക്ക് എതിരായി കാര്യങ്ങൾ നീക്കുവാൻ ഉപദേശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഒട്ടുമിക്ക ബാങ്കുകളുടെ മുതിര്‍ന്ന മാനേജർമാർ അവരുടെ ചൊൽപ്പടിക്ക് നിന്നുകൊണ്ട് സാധാരണക്കാർക്കുള്ള വിദ്യാഭ്യാസ ലോണുകളും ചെറുകിട കച്ചവട ലോണുകളും പാസാക്കാതെ കളിക്കുന്നത് കാണുമ്പോള്‍ നമ്മുക്ക് മനസ്സിലാക്കാം.
പൗരത്വ ഭേദഗതി ബില്ലിന്റെ സമയത്ത് ഒരു ഐഎഎസുകാരന്റെ രാജിയും സമരങ്ങൾക്ക് ആവേശം പകരലുമൊക്കെ നാം കണ്ടതാണ്. കണ്ണൻ ഗോപിനാഥൻ ഇപ്പോൾ എവിടെയാണ് ? അതുപോലെ തമിഴ്നാട് പിടിക്കുവാൻ ഒരു ഐപിഎസുകാരനെ രാജിവെപ്പിച്ചുകൊണ്ട് കളിപ്പിച്ചു.
ഐ.ഐ.എം, ഐ.ഐ.ടി, ഐ.എ.എസ്, ഐ.പി.എസ്, ഐഎഫ്എസ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും വരുന്ന എല്ലാ ബുദ്ധിജീവികളെയും തേടി പിടിച്ചുകൊണ്ട് ആവശ്യമുള്ളടത്തെല്ലാം തിരുകിക്കയറ്റി പാർട്ടികളെ വളർത്തുമ്പോൾ അവർക്കുള്ള ശമ്പളം കൊടുക്കുന്നത് സാധാരണ ജനങ്ങളുടെ ജിഎസ്ടിയും നികുതിപ്പണത്തിൽ നിന്നുമാണെന്ന് ഓർക്കുന്നത് നന്നായിരിക്കും.
ഹിന്ദു ഉദ്യോഗസ്ഥ വാട്സപ്പ് ഗ്രൂപ്പ്, മുസ്ലിം ഉദ്യോഗസ്ഥ വാട്സാപ്പ് ഗ്രൂപ്പൊക്കെ ഉണ്ടാക്കി കളിക്കുമ്പോൾ ശമ്പളം വരുന്നത് പാര്‍ട്ടിക്കാരിൽ നിന്നല്ല അല്ലെങ്കിൽ മത അധ്യക്ഷന്മാരിൽ നിന്നല്ല എന്നതും മനസ്സിലാക്കണം.
ഇന്ത്യയുടെ വിദേശ നയങ്ങളൊക്കെ നല്ലതുതന്നെ. പക്ഷെ എങ്കിലും ഈയിടെ ആസ്ട്രേലിയൻ സർക്കാരിൽ ജോലിചെയ്തിരുന്ന ഒട്ടേറെ ഇന്ത്യക്കാരെ ചാരപ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കി. ഖത്തറിൽ എട്ടു ഇന്ത്യക്കാരെ ഇസ്രായേലിന് വേണ്ടി ചാരപ്രവർത്തനം നടത്തിയതുകൊണ്ട് വധിക്കുവാൻ ഉത്തരവിടുകയും അവസാനം അവരെ നാടുകടത്തുകയും ചെയ്തു.
അമേരിക്ക, യുകെ, ഗൾഫ് മുതലായ പലരാജ്യങ്ങളിലും ജോലിചെയ്യുന്ന സാധാരണക്കാരായ ഇന്ത്യക്കാരെ സ്വാധീനിച്ചുകൊണ്ട് അവർക്കുള്ള രാജ്യങ്ങൾക്കെതിരെ ചാരവൃത്തി ചെയ്യുവാൻ ഉപദേശിക്കുമ്പോൾ അവിടെ ജോലി ചെയ്യുന്ന മറ്റുള്ളവർക്കും അത് ബാധിക്കുമെന്നത് നാം മനസിലാക്കണം.
ലോകത്ത് എവിടെയും പേരുമോശമില്ലാതെ ജോലിചെയ്ത് കുടുംബം പോറ്റുന്നവരാണ് ഇന്ത്യക്കാർ. അവരെ സ്വാധീനിച്ചുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നത് ഭാവിയിലെ ജോലിയന്വേഷകർക്ക് വിപരീത ഫലങ്ങൾ ഉണ്ടാക്കുമെന്നത് നഗ്നമായ സത്യമാണ്.
കേരളത്തിലെ ഒട്ടുമിക്ക റിട്ടയർഡ് ജോലിക്കാരും, പോലീസുകാരും, ഉന്നത തസ്തികളിൽ ഇരിക്കുന്നവരും ഒക്കെ ഇന്നിപ്പോൾ ഈ നീരാളി പിടുത്തത്തിലാണ്. അവരുടെ ഉള്ളിന്റെ ഉള്ളിൽ കുത്തിവെച്ചിരിക്കുന്ന വർഗീയ വിഷം ഇറക്കിയില്ലെങ്കിൽ സംഭവിക്കുവാൻ പോകുന്ന ഭവിഷ്യത്തുകൾ നിസ്സാരമായിരിക്കില്ല.
സർക്കാരിന്റെ ശമ്പളവും പെൻഷനുമൊക്കെ പറ്റിക്കൊണ്ട് ഇവരാണ് രാജ്യദ്രോഹികളായി മാറുന്നത് എന്നതോർക്കുമ്പോൾ നാം ദുഖിക്കേണ്ടിയിരിക്കുന്നു.
എന്നെയും കുറെ ആളുകൾ സമീപിച്ചിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഡിഐജി ദാസനും ആരായാലും ചോരയുടെ നിറം ചുവപ്പുതന്നെ എന്നോർമ്മിപ്പിച്ചുകൊണ്ട് കവി വിജയനും