കമ്മ്യുണിസ്റ്റുകൾ എന്നും അങ്ങനെയാണ്. എല്ലാ വിവാദങ്ങളിലും പോയി തലവെച്ചിട്ട് അവസാനം നിൽക്കക്കള്ളി ഇല്ലാതാകുമ്പോൾ ഒരു പുകമറബോംബ് പൊട്ടിച്ചുകൊണ്ട് സമൂഹത്തെ ഒന്നടങ്കം പൊട്ടന്മാരാക്കി, കൺവിൻസ് അല്ലെങ്കിൽ കൺഫ്യൂഷൻ എന്ന നിലയിലേക്ക് തള്ളിവിടുന്ന പ്രവണത ആരംഭിച്ചിട്ട് നാളുകളേറെയായി.
സഖാവ് ഇഎംഎസ് രൂപകൽപ്പന ചെയ്തുകൊണ്ട് കേരളത്തെ പറ്റിക്കുവാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെങ്കിലും അന്നൊക്കെ എല്ലാവരും കമ്മ്യുണിസ്റ്റ് പാർട്ടികളിൽ ഉള്ള വിശ്വാസം കൊണ്ട് മാത്രം സ്വയം പൊട്ടന്മാരായി.
ഇന്നിപ്പോൾ പഴയ ഡിവിഎഫ്ഐക്കാർ പടച്ചുവിടുന്ന മണ്ടത്തരങ്ങൾ കേരളത്തിലെ ഓരോ പൊട്ടനും മനസിലാക്കി തുടങ്ങി എന്നതിന്റെ തെളിവുകളാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകങ്ങൾ.
വടകര തിരഞ്ഞെടുപ്പിൽ പടച്ചുവിട്ട കാഫിർ പ്രയോഗത്തിൽ മുട്ടുകാലിൽ ഇഴയേണ്ടിവന്ന സിപിഎം ബുദ്ധിജീവികൾ ഇന്നിപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കിയിരിക്കുകയാണ്.
ഒരു വലിയ പ്രശ്നത്തിൽ അകപ്പെട്ട് പാർട്ടിയും നേതാക്കളും അണികളും പ്രതിരോധത്തിൽ ആകുമ്പോൾ അതിനെ കവർ ചെയ്യാൻ അതുപോലെയുള്ള മറ്റൊരു പ്രശ്നം ഉണ്ടാക്കിയെടുത്തുകൊണ്ട് ഒരു ചാനൽ ചർച്ചയും സോഷ്യൽ മീഡിയ പോസ്റ്ററുകളും ഇറക്കി കളിച്ചുകൊണ്ടിരുന്ന സിപിഎം ആകെമൊത്തം അടിപതറുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കൊടകര കുഴപ്പണക്കേസ് പിണറായി വിജയൻ കേന്ദ്രത്തെയും ബിജെപിയെയും പേടിച്ചിട്ട് മുക്കിയപ്പോൾ സുരേന്ദ്രനെ പൂട്ടുവാൻ ശോഭ സുരേന്ദ്രൻ ഇറങ്ങി പുറപ്പെടും എന്ന് പിണറായി വിജയനും കരുതിക്കാണില്ല.
വെടിവെയ്പ്പ്, മാവോയിസ്റ്റ് വേട്ടകള്‍, കൊലപാതകങ്ങള്‍ എല്ലാം ഓരോരോ സമയത്തും പാർട്ടി പ്രതിരോധത്തിൽ അകപ്പെടുമ്പോൾ എടുത്തുപ്രയോഗിച്ച പുകമറ ബോംബുകളാണ്. എല്ലാം സ്വയരക്ഷക്കായി പാർട്ടിക്കാർ ഓരോരോ മുക്കിലും മൂലയിലും ഇരുന്നു പടച്ചുവിടുന്നവ മാത്രം.
അതിൽ സാക്ഷാൽ ശ്രീമതി ടീച്ചർ വരെ കിലുങ്ങിപ്പോയ എകെജി സെന്റർ ആക്രമണത്തിൽ അവരുടെ എല്ലാ പ്രതീക്ഷകളും തെറ്റിക്കൊണ്ട് ജനം ഏറ്റെടുത്തപ്പോൾ കമ്മ്യുണിസ്റ്റ് പാർട്ടിയും എകെജി സെന്ററും ഇരുട്ടില്‍ തപ്പി.
പിണറായി വിജയന്റെ മകൾക്കെതിരെ നിയമസഭയിലും കേന്ദ്രത്തിന്റെ എസ്എഫ്ഒയിലും പിടിമുറുകിയപ്പോൾ ഉണ്ടയില്ലാ വെടിവെക്കുന്ന നിലമ്പൂർ അൻവറിനെക്കൊണ്ട് പിണറായി വിജയൻ പ്രതിപക്ഷ നേതാവിന്റെ പണം കടത്തൽ ആരോപിച്ചു.
മംഗലാപുരത്തുനിന്നും മീൻ വണ്ടിയിൽ വന്ന പണം പറവൂരിൽ എത്തിയതിനുശേഷം അത് തിരിച്ചു ബംഗളൂരിൽ എത്തിയെന്നാണ് ജപ്പാനിലേക്ക് കാര്‍മേഘത്തെ അയച്ച അൻവർ കണ്ടെത്തിയത്.
മാത്യു കുഴൽനാടൻ എക്സലോജിക്കിനെകുറിച്ചും കരിമണൽ കൈക്കൂലിയെയും പറ്റി പറഞ്ഞപ്പോൾ അങ്ങേരുടെ അപ്പന്റെ വകയിലുള്ള ഭൂമി പിടിച്ചെടുക്കാൻ വിജിലൻസിനെ ഇറക്കി കണ്ണിൽ പൊടിയിട്ടു.
കേരളത്തിലെ എസ്എഫ്‌ഐക്കാർ ഒന്നടങ്കം മാർക്ക് തട്ടിപ്പും മാർക്ക് ദാനവും മാർക്ക് തിരുത്തലുമൊക്കെയായി നീങ്ങിയപ്പോൾ കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികൾ ഒന്നടങ്കം പ്രതികരിക്കുന്നുണ്ട് എന്ന് മനസിലാക്കിയ കമ്മ്യുണിസ്റ്റുകൾ ഒരു കെഎസ്‌യുകാരനെ, അതും ന്യുനപക്ഷത്തിൽപെട്ട ഒരാളെ മാർക്ക് തട്ടിപ്പിന്റെ പേരിൽ ചുമ്മാ അറസ്റ്റ് നാടകം നടത്തുകയും പിന്നീട് ആ നാടകം പൊളിയുകയും ചെയ്തു.
ബന്ധുക്കളെ സർക്കാർ ജോലിയിൽ തിരുകികയറ്റുവാൻ പി.എസ്.സിയെ വരെ നോക്കുകുത്തിയാക്കിയപ്പോൾ തലസ്ഥാനത്ത് ഒരു ചെറുപ്പക്കാരൻ തിരുവോണത്തലേന്ന് ആത്മഹത്യ ചെയ്തത് ഫ്ലാഷ് ന്യുസ് ആകാതിരിക്കുവാൻ വേറെ കോലാഹലങ്ങള്‍ നടന്നതും നമ്മൾ കണ്ടു.
ഇപ്പോൾ അവസാനമായി കാഫിറിൽ കമ്മ്യുണിസ്റ്റ് പാർട്ടിക്കാരും പോരാളിഷാജിമാരും പോഷക എഴുത്തുകാരും കൂലിയെഴുത്തുകാരും ചാവേറുകളും എന്തിനധികം പറയുന്നു ഭാവി മുഖ്യമന്ത്രിയാക്കി കാണിക്കുന്ന ടീച്ചറമ്മ വരെ കുടുങ്ങിയപ്പോൾ ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് ഇറക്കിവിട്ട് അക്കാര്യം സുൽഹാക്കി.
ഹേമ കമ്മീഷനിൽ സകലമാന കമ്മ്യുണിസ്റ്റുകളും പെട്ടപ്പോൾ അൻവറിനെ ഇറക്കിക്കൊണ്ട് പ്ളേറ്റ് തിരിക്കുവാൻ ശ്രമിച്ചെങ്കിലും അൻവർ കയ്യിൽ നിന്നും പോയി.
ഇന്നിപ്പോൾ പാലക്കാട്ട് 'നീല ട്രോളി ബാഗ്' വിഷയം കൊണ്ടുവന്നിരിക്കുന്നത് കൊടകര കേസിൽ നിന്നും പിണറായി വിജയന് മുഖം രക്ഷിക്കുവാൻ വേണ്ടി മാത്രമാണെന്ന് ഏകെ ബാലന് വരെ മനസ്സിലാക്കാവുന്ന കാര്യമേയുള്ളൂ. തൊടുന്നതെല്ലാം തിരിഞ്ഞു സ്വന്തം കുണ്ടിക്ക് തന്നെ കുത്തുന്ന അവസ്ഥ വല്ലാത്തൊരു ഗതികേട് തന്നെ !
ഒടുവില്‍ ചെറുപ്പക്കാരായ കമ്മ്യുണിസ്റ്റ് നേതാക്കന്മാർക്കായി പാലക്കാട്ടെ തെരെഞ്ഞെടുപ്പില്‍ ഒരു തകർന്ന പരസ്യക്കമ്പനിക്കാരൻ രൂപകൽപ്പന ചെയ്ത നീല ട്രോളി ബാഗ് വിഷയം ചീറ്റിയപ്പോൾ അടുത്ത പതനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു !
നേതാക്കൾ ദയവുചെയ്ത് ഞങ്ങൾ അണികളുടെ ക്ഷമയെ പരീക്ഷിക്കരുത് എന്നഭ്യർത്ഥനയുമായി സഖാവ് ദാസനും ഈ തിരഞ്ഞെടുപ്പുകളിൽ പാർട്ടി തോറ്റാൽ ഒരു മാവോയിസ്റ്റ് ആക്രമണം നിലംപൂരിൽ പ്രതീക്ഷിച്ചുകൊണ്ട് വിജയനും