സിവിൽ സർവീസ് സ്വപ്നങ്ങൾ കണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലും ഒതുങ്ങില്ല. ആ സ്വപ്നത്തിലേക്ക് മാർച്ച് ചെയ്യുന്ന ലക്ഷക്കണക്കിന് പേരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമായിരിക്കും ലക്ഷ്യത്തില്‍ എത്തിച്ചേരാനാകുക.
എന്നാല്‍ ഇപ്പറഞ്ഞ ബാലികേറാമല ആദ്യ പരിശ്രമത്തില്‍ തന്നെ മറികടന്ന ശേഷം അവിടുന്ന് രാജിവെച്ച് പുറത്ത് കടന്നവര്‍ അപൂര്‍വ്വമാണ്.
അത്തരത്തിലൊരാളായ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഡോ. പി സരിന്‍ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ കണ്ടപ്പോൾ സിവിൽ സർവീസിനോട് പുച്ഛം തോന്നിപ്പോയി.
''എംഎൽഎ ആകാനും മന്ത്രിയാകാനും ജനങ്ങളെ ഭരിക്കാനുമാണ് ജോലി കളഞ്ഞു ഞാൻ പാർട്ടിയിൽ വന്നത്, എന്നെ അധികാരത്തിൽ എത്തിക്കുവാൻ പറ്റുന്ന പാർട്ടി ഏതാണോ അതാണ് എന്റെ പാർട്ടി, എന്റെ ബോധ്യമാണ് എന്റെ പ്രത്യയശാസ്ത്രം''. ഇങ്ങേര് കേരളത്തിൽ തന്നെയാണോ ജനിച്ചുവളർന്നത് എന്ന് തോന്നിപോകുന്നു.
കോൺഗ്രസിന്റെ ഐടി സെൽ തലവൻ ആയിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ ഒരാഴ്ച എങ്കിലും ചിലവഴിച്ചിരുന്നുവെങ്കിൽ ഇത്രെയും വലിയ വങ്കത്തരത്തിന് ഡോ. സരിൻ മുതിരില്ലായിരുന്നു എന്ന് വേണം കരുതുവാൻ.
അതല്ലെങ്കിൽ കേരളരാഷ്ട്രീയം ലവലേശം അറിയില്ല, രാഷ്ട്രീയ ചരിത്രം മനസിലാക്കിയിട്ടില്ല, നേതാക്കന്മാരെ നേരിട്ട് കണ്ടിട്ടില്ല എന്നൊക്കെ വേണം അനുമാനിക്കുവാൻ.
അയ്യേ എന്ന് തോന്നിപ്പോകും വിധമാണ് മുൻ സിവിൽ സർവീസുകാരൻ എന്ന് പറയപ്പെടുന്ന സരിന്റെ പത്രസമ്മേളനങ്ങൾ നടന്നത്. ആദ്യദിവസം കേവലം ഒരു പൊട്ടൻ അഥവാ ഒറ്റമകൻ വാശി എന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാമത്തെ പത്രസമ്മേളനത്തിൽ ആരുടെയൊക്കെയോ കളിപ്പാവ ആണെന്നാണ് മനസിലാക്കിയത്.
കോൺഗ്രസ് പാർട്ടിയിലെ ഒരു നേതാവിന്റെയും , കോൺഗ്രസിൽ നിന്നും പുറത്തുപോയ തൃശൂരിലെ ആർക്കും വേണ്ടാത്ത വനിതാ നേതാവിന്റെയും, കേരളത്തിൽ ബിജെപിക്ക് സീറ്റുവാങ്ങികൊടുക്കുവാൻ കേന്ദ്രം ഇറക്കിയിരിക്കുന്ന തൃശൂർക്കാരൻ മേനോന്റെയും ഒക്കെ ചട്ടുകമായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഇക്കളിയിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പങ്ക് വളരെ കുറവാണ്. അവർ സ്വന്തം നിലനിൽപ്പിനായുള്ള ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുമ്പോൾ വീണുകിട്ടിയ കച്ചിത്തുമ്പ് മാത്രമാണ് ഈ സരിൻ.
കേരളത്തിലെ കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന എ ഐ ഗ്രൂപ്പുകളിൽ പല സമവാക്യങ്ങളും മാറി മറിഞ്ഞപ്പോൾ ചെറുപ്പക്കാർ ഒന്നടങ്കം ഉശിരുള്ള നേതാക്കന്മാരുടെ പിന്നാലെ കൂടിയപ്പോൾ പല പല്ലുകൊഴിഞ്ഞ സിംഹങ്ങളും ഈ വക ചീഞ്ഞ കളികൾ ഇടക്കിടക്ക് പുറത്തേക്ക് എടുക്കാറുണ്ട്. ആ കളികളുടെ മറ്റൊരു പര്യവസാനമാണ് സരിനിലൂടെ നമ്മുക്ക് കാണുവാനായത്.
എല്ലാ കുറ്റങ്ങളും കുറവുകളും ഒരു നേതാവിന്റെ മേലെ ചാരിക്കൊണ്ടുള്ള പത്രസമ്മേളനം കണ്ടപ്പോൾ തന്നെ കോൺഗ്രസ്സ് അണികൾക്ക് പിന്നാമ്പുറം മനസിലാക്കുവാൻ സാധിച്ചു എന്നതും അധികാരക്കസേര സ്വപ്നം കൊണ്ടുനടക്കുന്ന ആ പഴയ നേതാവിനുള്ള തിരിച്ചടി തന്നെയാണ്.
ലീഡർ കെ കരുണാകരൻ ഐഎഎസ് രാജിവെപ്പിച്ച കൊല്ലത്തെ എസ് കൃഷ്ണകുമാറും കോണ്‍ഗ്രസുകാരനായിരുന്ന് ഇടതു പാളയത്തിലെത്തിയ ക്രിസ്റ്റി ഫെര്‍ണാണ്ടസും പിണറായി വിജയൻ പൊക്കിക്കൊണ്ടുവന്ന ഐഎഎസ് ഓഫീസര്‍ അൽഫോൻസ് കണ്ണന്താനവുമൊക്കെ കേരളത്തിൽ ട്രാജഡികളായി മാറുകയായിരുന്നു.
ആയതിനാലാണ് കോൺഗ്രസ്സ് അനുഭാവിയായിരുന്ന വേണുരാജാമണി രാഷ്ട്രീയത്തിൽ പ്രവേശിക്കുവാൻ താത്‌പര്യം പ്രകടിപ്പിച്ചപ്പോൾ പലരും മുഖം തിരിച്ചത്. ബീഹാറുകാർ മാത്രം എങ്ങനെയൊക്കെയോ വിജയിച്ചുപോന്നിരുന്ന ഐഎഎസിൽ ഈയിടെ എങ്ങനെയൊക്കെയോ മലയാളികളും വിജയിച്ചുപോരുന്നു.
പക്ഷെ ഇവർക്കൊന്നും നാട്ടിൻപുറത്തെ വേലായുധന്റെയോ സുബ്രമണ്യന്റെയോ അഹമ്മദിക്കയുടെയോ ലോകപരിചയം എന്നൊരു സാധനം ഇല്ല എന്നുള്ളത് ഇപ്പറഞ്ഞ സരിൻ അടക്കമുള്ളവരിൽ നിന്നും നമ്മുക്ക് മനസിലാക്കാം.
കോൺഗ്രസ്സ് പാർട്ടിയുടെ പ്രത്യേകത എന്തെന്നാൽ ആ പാർട്ടിയിൽ നിന്നും ആരെങ്കിലും രാജിവെച്ചു മറ്റേ പാർട്ടിയിൽ ചേർന്ന് സ്ഥാനാർത്ഥിയായാൽ അവർ കയ്യും മെയ്യും എയും ഐയും ഒക്കെ മറന്നുകൊണ്ട് അവരെ കടന്നാക്രമിച്ച് ആ സീറ്റ് എങ്ങനെയും വിജയിപ്പിച്ചെടുക്കുവാൻ പണിപ്പെടും.
കോൺഗ്രസ്സുകാരിൽ ഉണർവ്വ് ഉണ്ടാക്കുവാൻ മാത്രമേ ഈ പറഞ്ഞ സരിൻ എന്ന ഡോക്ടർക്കാവുകയുള്ളു
കെവി തോമസ് പോലുള്ള ഒന്നാംതരം അവസരവാദിയെ മറുകണ്ടം ചാടിച്ചുകൊണ്ട് തൃക്കാക്കരയിൽ ഉണ്ടാക്കാമെന്ന് കരുതിയവർക്ക് പറ്റിയ തെറ്റുകൾ വീണ്ടും വീണ്ടും അവർത്തിച്ചുകൊണ്ടിരിക്കുന്നു.
അവിടെ കമ്മ്യുണിസ്റ്റ് പാർട്ടി ഒരു സ്ഥാനാർത്ഥിയെ ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് ആ ഡോക്ടറിൽ നിന്നും പണം വാങ്ങി സീറ്റുവിൽക്കുകയും ചെയ്തപ്പോൾ കേരളം ശരിക്കും മറുപടി കൊടുത്തു.
ഓണപ്പൊട്ടനായ വടക്കനും, കൊയിലാണ്ടിക്കാരൻ അനിൽകുമാറിനും, തിരുത തോമ്മക്കും, മൊട്ടയടിച്ച ലതികക്കും വികാരമില്ലാത്ത അനിൽ ആന്റണിക്കും അതുപോലെയുള്ള എല്ലാ ചാവേറുകൾക്കും ശേഷം ഇപ്പോൾ നമ്മൾ കാണുവാൻ പോകുന്നത് ഒറ്റപ്പാലം ഡാക്ടറെയാണ്. അദ്ദേഹത്തിന് നന്മകൾ നേരുന്നു !!!
ഇത്രേം വിവരംകെട്ടവനിക്ക് ആണോ താൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയ് വിളിച്ചത് എന്നോർത്തുകൊണ്ട് ഒറ്റപ്പാലം ദാസപ്പനും ഡോക്ടർ ഐഎഎസ് ഒക്കെ വേസ്റ്റുകൾ എന്ന നിലപാടിൽ തെങ്ങുകയറ്റക്കാരൻ വിജയനും