Advertisment

മലപ്പുറത്തിനൊരു കൊട്ട് കൊടുത്തപ്പോള്‍ ആകെ ഉണര്‍വായി. വോട്ടാണ് പ്രശ്നം; അത് പോകാനും പോകാതിരിക്കാനും മലപ്പുറം തന്നെ ശരണം. വോട്ടുകിട്ടി ജയിക്കുവാൻ ഏതറ്റം വരെ പോകുമെന്നത് വോട്ടു കൊടുത്ത വോട്ടർമാർക്ക് മനസിലാക്കി കൊടുത്തതും ഈ പിആര്‍ വര്‍ക്കാണ്. പക്ഷേ പിആറിനുമില്ലേ പരിമിതി - ദാസനും വിജയനും

നാം കാണുന്ന ഓരോ വാഗ്ദാനങ്ങളും ഓരോ ചാരിറ്റിയും ഓരോരോ സഹായങ്ങളും ഓരോ സന്ദർശനങ്ങളും പിആർ അഥവാ പബ്ലിക്ക് റിലേഷൻസുകാരാണ് നിയന്ത്രിക്കുന്നത് എന്നറിയുമ്പോൾ സാക്ഷാൽ പിണറായിയോടും ആ പാർട്ടിയോടും പുച്ഛമാണ് കേരളത്തിലെ ജനതക്ക് തോന്നിത്തുടങ്ങിയിരിക്കുന്നത്.

author-image
ദാസനും വിജയനും
Updated On
New Update
pinarai vijayan-11
Listen to this article
0.75x 1x 1.5x
00:00 / 00:00

എത്ര ഉയരങ്ങളിൽ സഞ്ചരിച്ചാലും സമ്മാനം വാങ്ങുവാൻ താഴേക്ക് തന്നെ വരണമെന്ന തത്വ സംഹിത അക്ഷരാർത്ഥത്തിൽ ഇന്നിപ്പോൾ ഇന്ത്യാ രാജ്യത്ത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

Advertisment

സാക്ഷാൽ നരേന്ദ്രമോഡി ആയാലും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് പിണറായി വിജയൻ ആയാലും അവർ നേടിയ വിജയങ്ങൾ ഒന്നൊന്നായി ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. 


പണ്ടൊക്കെ ഇവിടെ ചെയ്യുന്നതിന്റെ കർമ്മഫലങ്ങൾ അങ്ങ് സ്വർഗ്ഗത്തിലോ നരകത്തിലോ ഒക്കെ കിട്ടുമെന്നായിരുന്നു വിശ്വാസം. ഇന്നിപ്പോൾ പാടത്ത് പണിക്കുള്ള കൂലി വരമ്പത്ത് എത്തുന്നതിന് മുന്നേ കിട്ടിക്കൊണ്ടിരിക്കുകയാണ്.

മൂത്തു പഴുത്ത മാങ്ങയും മൂക്കാതെ തല്ലിപ്പഴുപ്പിക്കുന്ന മാങ്ങയും വ്യത്യസ്ത രുചിയിലാണ് ലഭിക്കാറുള്ളത്. ഇപ്പോൾ കെമിക്കൽ ഇട്ട് പഴുപ്പിക്കുന്ന കാലവും വന്നുകഴിഞ്ഞു. 

വോട്ടാണ് പ്രശ്നം 

നാം കാണുന്ന ഓരോ വാഗ്ദാനങ്ങളും ഓരോ ചാരിറ്റിയും ഓരോരോ സഹായങ്ങളും ഓരോ സന്ദർശനങ്ങളും പിആർ അഥവാ പബ്ലിക്ക് റിലേഷൻസുകാരാണ് നിയന്ത്രിക്കുന്നത് എന്നറിയുമ്പോൾ സാക്ഷാൽ പിണറായിയോടും ആ പാർട്ടിയോടും പുച്ഛമാണ് കേരളത്തിലെ ജനതക്ക് തോന്നിത്തുടങ്ങിയിരിക്കുന്നത്. വോട്ടുകിട്ടി ജയിക്കുവാൻ ഏതറ്റം വരെ പോകുമെന്നത് വോട്ടു കൊടുത്ത വോട്ടർമാർക്ക് മനസിലാക്കി കൊടുത്തവർക്ക് നന്ദി.

നേട്ടങ്ങളൊക്കെ കൈവിട്ടുപോകുമ്പോള്‍ 


ഓരോ ചീഞ്ഞ കളികളിലൂടെ പാർട്ടി നേതൃത്വത്തിലേക്ക് എത്തിപ്പെടുകയും പിന്നീട് അതിനേക്കാളേറെ കളികളിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുകയും വീണ്ടും നാമറിയാത്ത ചീഞ്ഞ കളികളിലൂടെ രണ്ടാം തവണയും അധികാരത്തിലേക്ക് എത്തുകയും ചെയ്‌തെങ്കിലും ഓരോരോ പ്രവർത്തികളും ഓരോന്നായി ജനങ്ങൾക്ക് മുന്നിൽ എത്തി പരിഹാസ്യനാവുകയും ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിലൂടെ സഹായിച്ചിരുന്ന പോരാളി ഷാജിമാരും സൈബർ സഖാക്കളും തലയിൽ വെളിച്ചം വന്നതിന്റെ അടിസ്ഥാനത്തിൽ ഓടിയൊളിച്ചുകൊണ്ടിരിക്കുയാണ്.


ഈ വരും മാസങ്ങളിൽ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് എങ്ങാനും വന്നാൽ കൂടിയാൽ 25 സീറ്റുകൾ മാത്രം കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് കിട്ടുകയുള്ളൂ എന്ന് ചാനലിൽ ചർച്ചക്ക് വന്നിരിക്കുന്ന പിണറായി ഭക്തർക്ക് വരെ ബോധ്യമായി തുടങ്ങിയിരിക്കുന്നു. 

മലപ്പുറം ജൂദ്ധം ..


ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തകർച്ചയും സ്വന്തം വേണ്ടപ്പെട്ടവരെ രക്ഷിക്കുവാൻ തൃശൂർ സീറ്റ് ശത്രുക്കൾക്ക് വിട്ടു കൊടുക്കുകയും ചെയ്തപ്പോൾ പിണറായിയെ ആരാധിച്ചിരുന്ന മാപ്ല സഖാക്കൾക്ക് ഇരട്ട ചങ്കന്റെ ഇരട്ടത്താപ്പ് പിടികിട്ടുകയും അൻവർ പോലെ, ജലീൽ പോലെ, റസാഖ് പോലെ, റഹീം പോലെ പല കാലുമാറ്റക്കാരും സ്വയമേവ ചിന്തിച്ചു തുടങ്ങിയതിന്റെയും പര്യവസാനമാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന മലപ്പുറം ജൂദ്ധം.


karattu rasaq pta rahim pv anvar kt jaleel

മലപ്പുറം ജൂദ്ധം സഖാക്കൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മലപ്പുറം ഉണ്ടായതുമുതൽ കരിപ്പൂർ എയർപോർട്ട് ഉണ്ടായതുമുതൽ 1991 ൽ ലീഗിന് 19 സീറ്റുകൾ കിട്ടിയതു മുതൽ സഖാവ് നായനാർക്കും സഖാവ് വിഎസിനും സഖാവ് പിണറായിക്കും എല്ലാം മലപ്പുറം എന്നാൽ മുറുക്കാൻ കടയുടെ സമീപമുള്ള തൂണ് പോലെയാണ്.

 മലപ്പുറത്തെ ചൊറിഞ്ഞാൽ


എല്ലാവരും വെറ്റിലയിൽ ചുണ്ണാമ്പ് പുരട്ടിക്കഴിഞ്ഞു ബാക്കിയുള്ളത് തേക്കുന്നത് ആ തൂണിലായിരിക്കും. എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും തിരഞ്ഞെടുപ്പുകൾ വന്നാലും തിരഞ്ഞെടുപ്പിൽ തോറ്റാലും മലപ്പുറത്തെ ചൊറിഞ്ഞാൽ ലേശം ചില ഹിന്ദുവോട്ടുകൾ സമാഹരിക്കാമെന്ന കമ്മ്യുണിസ്റ്റ് - ആർഎസ്എസ് ചിന്താധാരയാണത്.


ഇന്ത്യയിൽ ഏറ്റവുമധികം സ്വർണ്ണം കള്ളക്കടത്തായി എത്തുന്നത് ഗുജറാത്തിലാണ്. വിമാനം വഴിയും പോർട്ട് വഴിയും ടൺ കണക്കിന് സ്വർണ്ണമാണ് എത്തിച്ചേരുന്നത്. ഗുജറാത്തികൾക്ക് ബുദ്ധിയുള്ളത് കൊണ്ട് അവർ ആ കള്ളക്കടത്ത് പണം വേറെ നല്ല കച്ചവടങ്ങൾക്ക് ഉപയോഗിക്കുന്നു. 

ഒറ്റിന്‍റെ കടത്ത് 

നമ്മുടെ മലപ്പുറത്തുകാരും കണ്ണൂരുകാരും ഏറ്റവും പുതിയ കാറുകൾ വാങ്ങിക്കൂട്ടി ഇൻസ്റ്റാഗ്രാമിൽ ഹബീബി കം ടു കേരള കളികൾ കളിക്കുമ്പോൾ സാധാരണക്കാരായ നാട്ടുകാർക്കും കൂട്ടുകാർക്കും ഉള്ളിന്റെ ഉള്ളിൽ നുരഞ്ഞുപൊന്തുന്ന അസൂയ മൂത്തു മൂത്തു അത് ഒറ്റിൽ അവസാനിക്കുന്നു. 


ഏറ്റവുമധികം സ്വർണ്ണം പിടിക്കപ്പെടുന്നത് കൂടെയുള്ളവർ പണി കൊടുക്കുമ്പോഴാണ്. അല്ലാതെ എഡിജിപിയുടെ കഴിവോ കസ്റ്റംസിന്റെ കഴിവോ ഒന്നുമല്ല.


പിആറിനുമില്ലേ പരിമിതി  

ഇങ്ങനെയൊക്കെ എന്തൊക്കെ പേരുമോശം വന്നാലും ഒരു വവ്വാലോ, ഒരു പ്രളയമോ, ഒരു ഉരുൾപൊട്ടലോ, ഒരു കോവിഡോ ഒക്കെ വന്നാൽ പിആർ കമ്പനിക്കാരെ വിളിച്ചുകൂട്ടി കരുതലിന്റെ രായാവ് രംഗപ്രവേശം ചെയ്യും. എന്നും വൈകീട്ട് ആറുമണിക്ക് പ്രത്യക്ഷപ്പെടുന്ന ദൈവപുത്രനായി പിന്നെയും കുട്ടിസഖാക്കന്മാരും മാപ്ല സഖാക്കന്മാരും വാഴ്ത്തുപാട്ടുകൾ പാടിത്തുടങ്ങും. 

അങ്ങനെ പാടി പാടി മാലാഖയായി മാറിയ കെ.കെ ശൈലജ ഇന്നിപ്പോൾ കാഫിറിൽ കുടുങ്ങി ശൈലജ്ജ ആയി വീട്ടിലിരുപ്പുമാണ്. പിആറിനും ചില പരിമിതികൾ ഒക്കെ ഇല്ലേ. 

ഈ വക പി.ആർ കളികൾ ഒന്നുമില്ലാതെ കേരളം നല്ലതുപോലെ ഭരിച്ചിരുന്ന ഉമ്മൻചാണ്ടിയും ഇകെ നായനാരും കെ കരുണാകരനും ഒക്കെ ഇന്നും കേരളത്തിന്റെ ജനതയുടെ മനസിനുള്ളിൽ പ്രതിഷ്ഠിക്കപ്പെട്ടു. കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ യാത്രയയപ്പും അവർക്കൊക്കെ കിട്ടി എന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം.

k karunakaran oommen chandy ek narayanar

പിആറുകള്‍ തിരിഞ്ഞുകുത്തുമ്പോൾ   

മകൾക്കായി ഒരു പാർട്ടിയെ ഒറ്റുകൊടുത്ത നേതാവ് എന്നൊക്കെ കേരളജനത ഇന്നുള്ളവരെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനിയിപ്പോൾ ഏതൊരു പിആർ കാരനും വന്നാലും അത്ര പെട്ടെന്നൊന്നും മായിച്ചു കളയുവാൻ സാധ്യമല്ല. തൊട്ടടുത്ത സംസ്ഥാനത്തെ കോയമ്പത്തൂരിൽ പി.ആർ മാത്രം കൊണ്ട് ആൾ ദൈവമായി മാറിയ സദ്ഗുരുവിനെയും ഇന്നിപ്പോൾ പിആർ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്. 

സ്വന്തം മകളെ നല്ല രീതിയിൽ കെട്ടിച്ചയക്കുകയും ആശ്രമത്തിലെ അന്തേവാസികളായ പെൺകുട്ടികളെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കയും ചെയ്തതിന്റെ പേരിൽ ചെന്നൈ കോടതി കേസെടുത്ത് ആശ്രമം ഒന്നടങ്കം റെയിഡുകൾ നടന്നുകൊണ്ടിരിക്കുകയാണ് .

എല്ലാറ്റിനും ഒരു അതിരുണ്ട് ഗുരുജി, ഏല്ലാം എല്ലാവരും കാണുന്നു കേൾക്കുന്നു പിണറായിജി ,

കയ്യും കാലും വെട്ടുന്നത് സ്വപ്നം കണ്ടുകൊണ്ട്  അൻവർ ദാസനും ജീവിതം മൊത്തം അവസരവാദമാക്കിക്കൊണ്ട് കെ ടി ജലീൽ വിജയനും 

Advertisment