Advertisment

ആ കണക്കുകള്‍ സംഭാവന നല്‍കിയവന് ആശ്വാസം നല്‍കുന്നതല്ലല്ലോ ? പഴയ സമരങ്ങളും മുദ്രാവാക്യങ്ങളും കേരളം ഓര്‍ത്തുവയ്ക്കുന്നുണ്ടെങ്കില്‍ ഈ കള്ളകണക്കുകള്‍ കേട്ടാല്‍ എന്തൊക്കെ സംഭവിക്കേണ്ടതായിരുന്നു. വയനാട്ടില്‍ ജീവന്‍ നഷ്ടമായ പാവം മനുഷ്യരുടെ മൃതദേഹങ്ങള്‍ക്ക് വില ഇടരുത് ? - ദാസനും വിജയനും

പിണറായി വിജയൻ എന്ന ഒരു മുഖ്യമന്ത്രി ഇത്രയും ഗതികെട്ടവൻ ആയിപ്പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്ന സഖാക്കളും സങ്കാക്കളും മാപ്ലാക്കളും ആണിപ്പോൾ നമുക്ക് ചുറ്റും. സോഷ്യൽ മീഡിയയിലെ ഒട്ടുമിക്ക ചാവേർ സഖാക്കളും ഇന്നിപ്പോൾ സ്വന്തം ജീവിതം എങ്ങനെ എങ്കിലും കരുപ്പിടിപ്പിക്കുന്ന തിരക്കിലാണ്.

New Update
pinarai vijayan distress relief fund
Listen to this article
0.75x 1x 1.5x
00:00 / 00:00

'അയ്യേ അയ്യേ അയ്യയ്യേ, അയ്യയ്യേ ഇത് നാണക്കേട് ' എന്ന് പണ്ട് എസ്എഫ്‌ഐക്കാർ തൊണ്ട പൊട്ടി വിളിച്ചു കൂവിയിരുന്ന ഈ മുദ്രാവാക്യം ഇപ്പോൾ പ്രയോജനമായി എന്ന് തോന്നിയത് വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഒരു മയ്യത്ത് മറവു ചെയ്യുവാൻ അല്ലെങ്കിൽ ഒരു ശവ സംസ്കാരം നടത്തുവാൻ 75000 രൂപ എഴുതിത്തള്ളിയത് കണ്ടപ്പോഴാണ്.

Advertisment

ഖബറടക്കിയ കുഴിയിൽ എൽജിയുടെ ഒരു എസികൂടി വാങ്ങിവെച്ചാലൂം ഇത്ര തുക ചിലവാകില്ല എന്നാർക്കും അറിയാവുന്ന സത്യങ്ങൾ.

ആവേശക്കാര്‍ക്കെല്ലാം നിരാശ ?

പിണറായി വിജയൻ എന്ന ഒരു മുഖ്യമന്ത്രി ഇത്രയും ഗതികെട്ടവൻ ആയിപ്പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്ന സഖാക്കളും സങ്കാക്കളും മാപ്ലാക്കളും ആണിപ്പോൾ നമുക്ക് ചുറ്റും. സോഷ്യൽ മീഡിയയിലെ ഒട്ടുമിക്ക ചാവേർ സഖാക്കളും ഇന്നിപ്പോൾ സ്വന്തം ജീവിതം എങ്ങനെ എങ്കിലും കരുപ്പിടിപ്പിക്കുന്ന തിരക്കിലാണ്.


 സഖാവിനെ പിന്തുണച്ചിരുന്ന സിനിമാ സഖാക്കൾ ഒക്കെ ഹേമക്കമ്മറ്റിയിൽ അടിപതറി കോടതിയിൽ ജാമ്യാപേക്ഷകളുമായി പരക്കം പായുകയാണ്. മാപ്ലാക്കൾ ഒന്നടങ്കം കാഫിറിൽ പെട്ട് കയ്യും കാലും ഇട്ടു അടിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ അൻവർ എന്താണ് പറയുന്നത്, എന്താണ് പറയേണ്ടത് എന്ന ബ്രഹ്മരാവസ്ഥയിലായിരിക്കുന്നു.


നിപ്പക്കും ഓഖിക്കും ശേഷം 2018 ലെ മനുഷ്യ നിർമ്മിത പ്രളയത്താൽ കേരളം ഒന്നടങ്കം വിറങ്ങലിച്ചപ്പോൾ ജനം കയ്യും മെയ്യും അയഞ്ഞു സഹായിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്. 2018-2019 പ്രളയങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പിരിച്ചെടുത്തത്  5745 കോടിയാണ്.

ഈ ഫണ്ടിൽ കുറെയൊക്കെ എങ്ങനെയൊക്കെയോ ചിലവഴിച്ചുവെങ്കിലും ഒന്നും നേരായ മാർഗ്ഗത്തിലൂടെയല്ല ചിലവഴിച്ചിരിക്കുന്നത് എന്നത് കൊണ്ട് മാത്രമാണ് ഇത്തവണത്തെ വയനാട് ഫണ്ട് ചോദിച്ചപ്പോൾ ജനം പ്രതികരിച്ചുതുടങ്ങിയത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം ചെലവഴിച്ചില്ല. സ്വാഭാവികമായും സർക്കാർ നൽകേണ്ട സപ്ലൈകോയുടെ ഓണച്ചെലവും സഹകരണ വകുപ്പിൻ്റെ ഭവനപദ്ധതിക്കുള്ള ചെലവും ദുരിതാശ്വാസ നിധിയിൽ കണക്കാക്കി.

വകമാറി ദുരിതാശ്വാസം 

അതുപോലെ മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പിൻ്റെ ‘പുനർഗേഹം’ പുനരധിവാസ പദ്ധതിയും ചെറുകിട വ്യവസായികൾക്ക് വ്യവസായ വകുപ്പ് നൽകുന്ന സഹായവും സിഎംഡിആർഎഫി ൻ്റെ ഭാഗമാക്കി. പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതിനും ഈ ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. 

സംസ്ഥാന ദുരന്ത നിവാരണ നിധിയും സഹകരണ വകുപ്പിൻ്റെ ഫണ്ടും എല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.


 സിഎംഡിആർഎഫിൽ നിന്ന് പിണറായി സർക്കാർ പരമാവധി സഹായം നൽകിയെന്ന് സിപിഎം ആവർത്തിച്ച് പറയുമ്പോഴാണ് ഈ കണക്കുകൾക്ക് പ്രാധാന്യം ലഭിക്കുന്നത്. കൂടാതെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ പര്യവസാനിച്ച നവകേരള സദസ്സ് എന്ന ആഭാസത്തിനും ഈ ദുരിതാശ്വാസപണമാണ് ഒഴുക്കി കളഞ്ഞത്.


2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമാണ് എൽഡിഎഫ് ബക്കറ്റ് പിരിവ് നടത്താതെയും മുതലാളിമാരുടെ പണം വാങ്ങാതെയും തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേരളത്തിലെ ഹൈവേകളിലും ഒട്ടുമിക്ക മെയിൻ റോഡുകളിലും പട്ടണങ്ങളിലും പത്രങ്ങളിലും ടിവിയിലും സോഷ്യൽ മീഡിയകളിലും ഒക്കെ പിണറായി - കോടിയേരി തലകൾ വെച്ചുകൊണ്ടുള്ള പരസ്യങ്ങൾ നമ്മൾ കണ്ടു. 

അതെല്ലാം ഒരു മുന്‍ ഇടുക്കി എംപിയുടെ ബന്ധു മുഖേന മലയോര വികസനത്തിന്റെ പേരിൽ അനുവദിച്ച ഫണ്ടാണ്. ഇതിനെല്ലാം വഴി പറഞ്ഞുകൊടുത്തിരുന്നത് സിനിമ നായകന്മാരുടെ ടാക്സ് വെട്ടിപ്പുകൾക്കും കൂട്ടുനിൽക്കുന്ന തലസ്ഥാനത്തെ ഡീൽ മേക്കർ കണക്കപിള്ളയായിരുന്നു.

ഓര്‍ക്കുക, പഴയ സമരകാലങ്ങള്‍ 

സുനാമി ഫണ്ട് - സുനാമി ഫണ്ട് എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ആ പാവം ഉമ്മൻചാണ്ടിയുടെ മെക്കിട്ട് കയറി എടങ്ങേറ് ആക്കിയതിന്റെയും ഒരു കഷ്ണം റൊട്ടി മോഷ്ടിച്ചുവെന്നാരോപിച്ച് ജനം പൊതിരെ തല്ലി ദ്രോഹിച്ചു പോലീസ് ജീപ്പിനുള്ളിൽ വെച്ച് മരണമടഞ്ഞ മറ്റൊരു പാവം മധുവിന്റെയും ഗതികിട്ടാത്ത ആത്മാക്കൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണ്. 


അന്ന് തുടങ്ങിയ ഗതികേടാണ് കേരളത്തെ വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്നത്. അതിൽ നിന്നും ഒരു മോചനം ഇതുവരെ കേരളം ഭരിക്കുന്നവർക്കോ അവരെ ഭരണത്തിൽ ഏറ്റിയവർക്കോ അല്ലാത്ത സാധാരണ ജനതക്കോ സാധിച്ചിട്ടില്ല . വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ വേറൊന്നും പറയുവാനില്ല.


ഇക്കളികൾ ഒക്കെ കളിക്കുന്നത് യുഡിഎഫ് ആയിരുന്നെങ്കിൽ ഇന്നിപ്പോൾ കേരളം കത്തിയമർന്നേനെ. അത്രയധികം പാതകങ്ങളാണ് എൽഡിഎഫ് ജനത്തിന് മേലെ അടിച്ചേൽപ്പിക്കുന്നത്. മകളുടെ രക്ഷക്കായി പാർട്ടിയെ ബലികൊടുത്തുകൊണ്ടിരിക്കുന്നു.

ഒരു ദേശീയ ഉത്സവമായ പൂരം കലക്കുന്നു. തിരഞ്ഞെടുപ്പുകൾ ജയിക്കുവാൻ കാഫിർ പടച്ചുവിടുന്നു. പോലീസുകാർ കേരളത്തിൽ അഴിഞ്ഞാടുന്നു. വരും തലമുറ കമ്മ്യുണിസ്റ്റ് പാർട്ടികൾ എന്നാൽ എന്താണെന്ന് ചോദിക്കുമാറാണ് ഇന്നത്തെ മുഖ്യമന്ത്രി തനിക്ക് ശേഷം പ്രളയം സൃഷ്ടിക്കുന്നത്.

സഖാവ് എന്ന് പറയുവാൻ നാണക്കേട് ആയിരിക്കുന്നു എന്ന വിഷമത്താൽ സഖാവ് ദാസനും ഈ ഒരു ഗതികേട് ഒരു പാർട്ടിക്കും വരുത്തല്ലേ എന്ന പ്രാർത്ഥനയാൽ സഖാവ് വിജയനും

Advertisment