Advertisment

ഹൈക്കോടതി കനിഞ്ഞില്ലെങ്കില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഗതി എന്താകുമായിരുന്നു ? ഇനി ആശ്വസിക്കാം, അന്വേഷണം പേരിനെങ്കിലും നടന്നേക്കാം, നടിമാര്‍ക്ക് അനായാസം കക്കൂസിലൊക്കെ പോയി ലൊക്കേഷനില്‍ ധൈര്യമായിരിക്കാം. കേസ് ഒതുക്കാന്‍ നടക്കുന്ന സൂപ്പര്‍ താര വാലാട്ടികളുടെ നീക്കങ്ങള്‍ ഫലം കാണാതിരിക്കട്ടെ - ദാസനും വിജയനും

ചെറുപ്പക്കാരായ നടന്മാരുടെ പേരുകളും മെഗാസ്റ്റാറുകളുടെ പേരുമോശത്തിനോടൊപ്പം കൂട്ടി ചേർക്കുവാൻ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അതിന്നായി കുറെയധികം നാടകനടികളുടെ പിന്നാലെ മെഗാസ്റ്റാറുകളുടെ പിആർ കളിക്കാർ നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്നു.

author-image
ദാസനും വിജയനും
Updated On
New Update
amma leaders
Listen to this article
0.75x 1x 1.5x
00:00 / 00:00

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് അന്വേഷണം ആരംഭിക്കണം എന്ന് ഹൈക്കോടതി ബെഞ്ച് ആവശ്യപ്പെട്ടപ്പോൾ കേരളത്തിലെ മെഗാസ്റ്റാറുകളിൽ നെഞ്ചിടിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അവരുടെയൊക്കെ വാലുകൾ പിആർ കളികളുമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. 

Advertisment

ഒപ്പം ചെറുപ്പക്കാരായ നടന്മാരുടെ പേരുകളും മെഗാസ്റ്റാറുകളുടെ പേരുമോശത്തിനോടൊപ്പം കൂട്ടി ചേർക്കുവാൻ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അതിന്നായി കുറെയധികം നാടകനടികളുടെ പിന്നാലെ മെഗാസ്റ്റാറുകളുടെ പിആർ കളിക്കാർ നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്നു.

ഉണ്ണികള്‍ക്കുണ്ട് പറയാന്‍ കഥകള്‍ !

1987 ജൂലൈ മൂന്നാം തിയതി റിലീസ് ചെയ്ത കമലിന്റെ ''ഉണ്ണികളേ ഒരു കഥ പറയാം'' എന്ന സിനിമയിൽ അഭിനയിച്ച അന്നത്തെ ഉണ്ണികളെ വിളിച്ചുവരുത്തിക്കൊണ്ട് കമലിന്റെയും മോഹൻലാലിന്റേയും നേതൃത്വത്തിൽ ഒരു വലിയ കലാപരിപാടി കേരളത്തിൽ നടക്കുവാൻ പോകുന്നു. 

ആ സ്ഥലത്തേക്ക് ഈ സംവിധായകന്റെയും നായകന്റെയും പേരുകൾ ജസ്റ്റിസ് ഹേമ കമ്മറ്റിക്ക് മുന്നിൽ അവതരിപ്പിച്ച നടിമാരെയും കൂടി പങ്കെടുപ്പിക്കുമെങ്കിൽ ശരിക്കുള്ള കഥപറച്ചിലുകൾ അവിടെ കേൾക്കാമായിരുന്നു. ചാനലിന് ഇപ്പോൾ വന്നിരിക്കുന്ന ഇടിവും ലേശം നികത്താമായിരുന്നു.

നഷ്ടം വാലുകള്‍ക്ക് 

ഒരു മഹാ താരത്തെ കുറിച്ച് ഏകദേശം പതിനെട്ടോളം പേരാണ് കമ്മറ്റിക്ക് മുന്നിൽ മൊഴികൊടുത്തിരിക്കുന്നത് എന്നറിയുമ്പോൾ ആ മൊഴികൾ കേരളം കേൾക്കേണ്ടിവന്നാൽ ആ മഹാനടന്റെ വീഴ്ചയുടെ ആഘാതം എത്രത്തോളം ഭയാനകമായിരിക്കും എന്നത് കൂടെ വാലാട്ടികളായി നടക്കുന്ന പൂങ്കവന്മാർക്ക് നന്നായി അറിയാം. 

siddique


അവരെല്ലാം ജീവിതത്തിൽ എവിടെയെക്കോയെ എത്തിയത് ഈ നടന്മാരുടെ പിന്നാലെ വാലാട്ടി നടക്കുന്നത് കൊണ്ട് മാത്രമാണ്. സൂപ്പര്‍ സ്റ്റാറുകൾക്ക് പേരുമോശം സംഭവിച്ചാൽ അവരുടെ മാർക്കറ്റ് വാല്യൂ ഇടിഞ്ഞാൽ അവരെക്കാൾ ദോഷമായി ഭവിക്കുന്നത് കൂടെ നടക്കുന്നവന്മാർക്കാണ്. 


അത്രത്തോളം അവന്മാർ ജനത്തെ വെറുപ്പിച്ചിട്ടുണ്ട് എന്ന നഗ്നസത്യം അവർക്ക് നന്നായറിയാം. ആളുകൾ ചവിട്ടിക്കൂട്ടും എന്നതാണ് അവരെ ഭയപ്പെടുത്തുന്നത്.

കടത്തുകളെല്ലാം താരവലയത്തില്‍

ഇപ്പോൾ അവർ പരിചയപ്പെടുന്ന കോടീശ്വരന്മാരും രാഷ്ട്രീയനേതാക്കളും പെൺകുട്ടികളും വീട്ടമ്മമാരും ഒക്കെ മഹാനടന്‍റെ ആളെന്ന നിലയിലുള്ള ബഹുമാനം കൊണ്ടാണ്. അതവർ നന്നായി മുതലാക്കികൊണ്ടാണ് ജീവിതം തള്ളി നീക്കിക്കൊണ്ടിരിക്കുന്നത്. 

അവരുടെ പേരിൽ ഗ്രീൻ ചാനലുകളിലൂടെ സ്വർണ്ണം, ഡോളർ ഒക്കെ കടത്തിയിരുന്ന വിരുതന്മാർ വരെ തലസ്ഥാനത്ത് വിലസിയിരുന്നു.

അവരുടെ കൂടെ ദുബായിൽ നിന്നും ഖത്തറിൽ നിന്നും ഒക്കെ പറന്നെത്തിയാൽ കസ്റ്റംസും പോലീസും ഒക്കെ കണ്ണടച്ചുകൊടുത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഒപ്പം ഇൻകം ടാക്സ് ഉദ്യോഗസ്ഥരെയും ഇ ഡി ഉദ്യോഗസ്ഥരെയും ഒക്കെ വിളിച്ചുവരുത്തി വേണ്ടതൊക്കെ കൊടുത്തു കോടികൾ സർക്കാരിനെ പറ്റിച്ചുകൊണ്ടിരുന്നവരാണ് ഇവന്മാരൊക്കെ. അവരെല്ലാം ഇപ്പോൾ നെട്ടോട്ടമോടുകയാണ്.

ഒതുക്കല്‍ നീക്കങ്ങള്‍ തകൃതി

ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ ചേർന്നേക്കാം അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്ക് പിന്തുണ കൊടുത്തേക്കാം എന്ന വാഗ്ദാനങ്ങളിൽ ഈ ഹേമകമ്മറ്റി റിപ്പോർട്ടും സ്വർണ്ണക്കടത്ത് കേസ് പോലെ മുങ്ങിപ്പോകാതിരുന്നാൽ മതിയായിരുന്നു. അതിനായുള്ള ഉള്ളറ കളികൾ തകൃതിയായി നടക്കുന്നുമുണ്ട്. 


ഒരു ഭാഗത്ത് കാശും പെട്ടികളുമായി ഈ വാലാട്ടികൾ ഓടുമ്പോൾ മറുഭാഗത്ത് ഉദ്യോഗസ്ഥരെ സ്വാധീനിക്കുവാനുള്ള അടവുനയങ്ങളും നടക്കുന്നു . പൊതുജനം കോടതിയിൽ വിശ്വാസമർപ്പിച്ചിട്ടുള്ളത് കൊണ്ട് കോടതിയിൽ നിന്നും നീതി ലഭിക്കും എന്നുതന്നെയാണ്  കരുതുന്നതും.


സമ്മാനം താഴെയുണ്ട് !

കരൾ രോഗസംബന്ധമായ ചികിത്സ നടക്കുമ്പോഴാണ് കോഴിക്കോട്ടെ സംവിധായകന്റെ പേരിലുള്ള വെളിപ്പെടുത്തലുകൾ ജനങ്ങളിൽ എത്തിയത്. അതും ഒരു ചെക്കനും കൂടി അങ്ങേർക്കെതിരെ ആഞ്ഞടിച്ചപ്പോൾ ആ മനുഷ്യൻ ഉണ്ടാക്കിയ മംഗലശ്ശേരി നീലകണ്ഠൻ വീണുടഞ്ഞു. 

കൊല്ലത്തെ ലോക്സഭയിൽ എട്ടുനിലയിൽ പൊട്ടിയിരിക്കുമ്പോഴാണ് ആ നടനുള്ള ഉണ്ടകൾ കിട്ടി തുടങ്ങിയത്. കുടുംബത്തില്‍ സംഭവിച്ച ആകസ്മിക വിയോഗത്തിന്‍റെ വിഷമത്തിലൂടെ ജീവിതം നീങ്ങുമ്പോഴാണ് ആ നല്ല സ്വഭാവനടനുള്ള പണി പാലും വെള്ളത്തിൽ കിട്ടിയത്.  

mukesh Untitled30

ഇതിൽ നിന്നെല്ലാം നാം മനസിലാക്കേണ്ടത്  എത്ര ഉയരങ്ങളിൽ സഞ്ചരിച്ചാലും സമ്മാനം വാങ്ങുവാൻ താഴേക്ക് തന്നെ വരേണ്ടി വരുമെന്ന സത്യമാണ്. ഇവരെല്ലാം ആവോളം സുഖിച്ചും അഹങ്കരിച്ചും ജീവിതം നന്നായി വിലസിയിരുന്നു. സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ.

ഇപ്പോൾ ഈ സംഭവിക്കുന്ന കാര്യങ്ങളിൽ നിന്നും ഒരു കാര്യം മലയാളസിനിമയ്ക്ക് ചിലപ്പോൾ ഗുണമായി ഭവിച്ചേക്കാം. ഇനി വരുന്ന നടിമാരെ മൂത്രമൊഴിക്കുവാൻ വരെ സമയം കൊടുക്കാതെ ആരും ഉപദ്രവിക്കുവാൻ സാധ്യതയില്ല. അവർക്ക് വളരെ അനായാസം മൂത്രമൊഴിക്കാം. അഭിനയിക്കാം. അവരുടെ കലയെ പരിപോഷിപ്പിക്കാം.

ഇന്ന് ഞാൻ നാളെ നീ !!!

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം എന്ന ഉപദേശത്താൽ നടൻ ദാസനും സ്വർഗ്ഗരാജ്യം ശിശുക്കളെ പോലുള്ളവരുടേതാകുന്നു എന്ന വിശ്വാസത്തിൽ ഡ്രൈവർ വിജയനും 

Advertisment