Advertisment

ശരിയുടെ പാതയില്‍ ആര്‍എസ്എസ്. രണ്ടു ഗുജറാത്തികളെ ജനവും കൈവിട്ടിരിക്കുന്നു. എവിടെപ്പോയി പ്രവീൺ തൊഗാഡിയ ? എവിടെ പ്രജ്ഞ സിങ് ? എവിടെ ഉമാഭാരതി ? ഗതിമാറുന്ന ഇന്ത്യ - ദാസനും വിജയനും

അങ്ങനെ അങ്ങനെ ജയിച്ചു ജയിച്ചു കയറുമ്പോൾ കിട്ടുന്ന ചില ഉണ്ടൻ ചുരുട്ടുകളാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് . പുൽവാമയും, അജ്മീറും, സംജോതായും, മലേഗാവും, നിർഭയയും, മുംബൈയും, ഗുജറാത്തും, മുസഫർ പൂരും, അയോദ്ധ്യയും ഒക്കെ പടിപടിയായി ചെയ്തുകൂട്ടി അതിന്റെയൊക്കെ ആകെത്തുക ഭരണമായി കയ്യിൽ കിട്ടിയപ്പോൾ കാണിച്ചുകൂട്ടിയ തെമ്മാടിത്തരങ്ങൾക്കുള്ള മനുഷ്യസ്‌നേഹത്തിന്റെ മറുപടി ചെറുതൊന്നുമായിരുന്നില്ല.

New Update
pragna singh umabharathi praveen thegadia

'സ്വയം വളർച്ചക്ക് അവസാനമില്ല. ആളുകൾക്ക് സൂപ്പർമാൻ ആകുവാൻ ആഗ്രഹമുണ്ട്. പക്ഷെ അവിടെ അവസാനിക്കുന്നില്ല, പിന്നെ ഭഗവാനും ദേവതയും ഒക്കെ ആകുവാൻ ആഗ്രഹിക്കുന്നു. പക്ഷെ ഭഗവാൻ പറയുന്നത് താൻ ഒരു വിശ്വരൂപം ആണെന്നാണ്.

Advertisment

അതിലും വലുത് വേറെയുണ്ടോ എന്നാർക്കും അറിയില്ല. വളർച്ചക്ക് അവസാനമില്ല. ചിലർ മനുഷ്യരാണെങ്കിലും മനുഷ്യഗുണങ്ങൾ കുറവാണ്. അവർ ആദ്യം അത് വളർത്തിയെടുക്കണം. മനുഷ്യ ഗുണങ്ങൾ നേടിയശേഷം മനുഷ്യൻ അമാനുഷികനാകാൻ ശ്രമിക്കുകയാണ്. സനാതന സംസ്കൃതിയും ധർമ്മവും വന്നത് രാജകൊട്ടാരങ്ങളിൽ നിന്നല്ല. ആശ്രമങ്ങളിൽ നിന്നും വനങ്ങളിൽ നിന്നുമാണ് അവയൊക്കെ വന്നത്.'


ഇന്ത്യയുടെ അല്ലെങ്കിൽ ഭാരത്തിന്റെ രാഷ്ട്രീയ സ്വയം സേവക്  സർസംഘ് ചാലക് മോഹൻഭഗവത്‍ വികാസ് ഭാരതി സംഘടിപ്പിച്ച തൊഴിലാളി യോഗത്തിൽ ഇങ്ങനെ പ്രസംഗിച്ചപ്പോൾ ഇക്കാര്യങ്ങൾ ആരെ കുറിച്ചാണ് പ്രതിപാദിച്ചതെന്ന് ഏവർക്കും ഏതാണ്ടൊക്കെ മനസിലായി കാണും.


മനസിലാകാത്തവർ ഇനിയങ്ങോട്ട് വായിക്കാതിരിക്കുന്നത് നല്ലത് എന്നാണ് അഭിപ്രായം. 1950 സെപ്റ്റംബർ 11 നു ജനിച്ചയാൾ 1950 സെപ്റ്റംബർ 17 നു ജനിച്ചയാളെ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഏറ്റവും ആശ്വാസമാകുന്നത് നന്മ ലേശം ബാക്കി നിൽക്കുന്ന ഇന്ത്യൻ ജനതക്കാണ്. 

ബുൾഡോസർ സംസ്കാരവുമായി ജനങ്ങളെ ഇടിച്ചുനിരത്താൻ നോക്കിയ യോഗി ആദിത്യനാഥിനെ ഇടിച്ചുനിരത്താൻ അവിടെ പ്രസിഡന്റ് കേശവപ്രസാദ്‌ മൗര്യ ഇറങ്ങിപുറപ്പെട്ടു.


ഇന്ത്യൻ ജനതയുടെ 37.36 % ശതമാനം മാത്രം വോട്ട് വാങ്ങി മൂന്നാം തവണയും മുക്കി മുക്കി ജയിച്ചുകയറിയ നരേന്ദ്ര മോദിക്കും അമിത് ഷാക്കും കിട്ടികൊണ്ടിരിക്കുന്ന ഏറ്റവും വലിയ തിരിച്ചടികളാണ്  ഇന്നിപ്പോൾ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തുനിന്നും ഉത്തർപ്രദേശിലെ ബിജെപി ആസ്ഥാനത്തുനിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്.


അങ്ങനെ അങ്ങനെ ജയിച്ചു ജയിച്ചു കയറുമ്പോൾ കിട്ടുന്ന ചില ഉണ്ടൻ ചുരുട്ടുകളാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് . പുൽവാമയും, അജ്മീറും, സംജോതായും, മലേഗാവും, നിർഭയയും, മുംബൈയും, ഗുജറാത്തും, മുസഫർ പൂരും, അയോദ്ധ്യയും ഒക്കെ പടിപടിയായി ചെയ്തുകൂട്ടി അതിന്റെയൊക്കെ ആകെത്തുക ഭരണമായി കയ്യിൽ കിട്ടിയപ്പോൾ കാണിച്ചുകൂട്ടിയ തെമ്മാടിത്തരങ്ങൾക്കുള്ള മനുഷ്യസ്‌നേഹത്തിന്റെ മറുപടി ചെറുതൊന്നുമായിരുന്നില്ല.

ഇന്ത്യയിലെ നന്മയുള്ള ഹിന്ദു സഹോദരന്മാരും സഹോദരിമാരും, ന്യുനപക്ഷങ്ങളും, ദളിതരും, പീഡിതരും ഒട്ടേറെ തവണ ദൈവത്തിനെ വിളിച്ചിട്ടുണ്ട് . പൗരത്വ നിയമം നടപ്പാക്കുവാൻ നോക്കിയപ്പോൾ അത്രയധികം വേദനയാണ് ന്യുനപക്ഷങ്ങൾ അനുഭവിച്ചത്.

അന്ന് ആ കോവിഡ് എന്ന മഹാമാരി വന്നില്ലായിരുന്നുവെങ്കിൽ ഇന്നിപ്പോൾ ന്യുനപക്ഷങ്ങൾ രണ്ടാം തരം പൗരന്മാരുടെ പട്ടികയിൽ കയറുമായിരുന്നു. കോവിഡ് എന്നത് ആശ്വാസമായത് അപ്പോഴാണ്. പിന്നെ ഇന്ത്യയുടെ തന്നെ മുന്നോട്ടുള്ള പോക്കിനെ താളം തെറ്റിക്കുന്ന തരത്തിലാണ് നിയമങ്ങൾ കാറ്റിൽ പറത്തിയിരുന്നത്.


ഇരുന്നൂറിൽ പരം ആളുകൾ നേരിട്ടും അല്ലാതെയും കൊല ചെയ്യപ്പെട്ട മധ്യപ്രദേശിലെ വ്യാപം ചോദ്യപേപ്പർ അഴിമതിപോലെ ഇന്ത്യയിൽ നിരവധിയനവധി അട്ടിമറികൾ സംഭവിക്കുമായിരുന്നു. ചോദിക്കാനും പറയാനും ആളില്ലെന്ന മട്ടിലാണ് രണ്ടു ഗുജറാത്തികൾ ചേർന്നുകൊണ്ട് ഇന്ത്യൻ നിയമങ്ങളെ അവർ അമ്മാനമാടിയിരുന്നത്.


സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസു മുതൽ ജഡ്ജുമാരെയും ഇലക്ഷൻ കമ്മീഷണർമാരെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർമാരെയും സിബിഐയെയും എല്ലാം ചൊൽപ്പടിയിൽ നിർത്തുവാൻ കളിച്ചുകൊണ്ടിരിക്കുന്നു.

തങ്ങൾക്ക് ശല്യമെന്ന് തോന്നുന്ന സ്വന്തം പാർട്ടി നേതാക്കളെയും ഭീഷണിയായി വളർന്ന നേതാക്കളെയും ഇല്ലായ്മ ചെയ്തും വെട്ടി വെയിലത്തുവെച്ചും ഏകാധിപത്യ പ്രവണത തുടർന്നുപോന്നു.

അഴിമതി മാത്രമല്ല അരാജകത്വവും നാട്ടിൽ വളർത്തിപോന്നു. കൂട്ടുനിൽക്കാത്തവരെ ഹേമന്ദ് കർക്കറെയുടെയും, വിജയ് കാംതെയുടെയും, ജസ്റ്റിസ് ലോയയുടെയും ഗൗരി ലങ്കേഷിന്റെയും, കവിത കർക്കറെയുടെയും, യുആർ അനന്തമൂർത്തിയുടെയും അതുപോലെ നാമറിയാത്ത ആയിരക്കണക്കിന് പേരുടെയും അവസ്ഥയിലാക്കി.

എവിടെപ്പോയി പ്രവീൺ തൊഗാഡിയ ? എവിടെ പ്രജ്ഞ സിങ് ? എവിടെ ഉമാഭാരതി ? ചിലര്‍ ചേർന്നുകൊണ്ട് അവരുടെ കൂട്ടുകാരായ അദാനി അംബാനി കൂട്ടുകെട്ടിനെ വളർത്തുന്നതിന്റെ ഭാഗമായി ഹിന്ദു മുന്നണിയെയും, ശിവസേനയെയും , വിശ്വ ഹിന്ദു പരിഷത്തിനെയും, ബജ്‌റംഗ്ദളിനെയും, ഹനുമാൻ സേനയെയും ഒക്കെ ബുൾഡോസറിൽ ഇടിച്ചു നിർത്തിയപ്പോൾ ആർഎസ്എസ് നേതൃത്വം എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. 


ബിജെപി ആർഎസ്എസിനേക്കാൾ വളർന്നു എന്ന് ജെപി നദ്ദയെക്കൊണ്ട് പറയിപ്പിച്ചപ്പോൾ തന്നെ യുപിയിലെ കാര്യം ഏതാണ്ടൊക്കെ തീരുമാനമാക്കി വെച്ചിരുന്നു. കൊടുക്കാവുന്ന ഏറ്റവും വലിയ തിരിച്ചടി അയോദ്ധ്യായിലൂടെ അവർ മുന്നറിയിപ്പായി കൊടുത്തു കഴിഞ്ഞു.


മോദിയെ കേന്ദ്രത്തിലേക്ക് ക്ഷണിക്കുവാൻ മുന്നിൽ നിന്ന നിതിൻ ഗഡ്കരിയും മോഡിയും തമ്മിൽ മിണ്ടിയിട്ട് വർഷങ്ങളായി. മോഹൻ ഭഗവതും മോഡിയും കീരിയും പാമ്പും പോലെയാണ്. യോഗിയും അമിത്ഷായും തമ്മിൽ കണ്ടാൽ നമസ്തേ വരെ പറയാറില്ല.

രാജ്‌നാഥ്‌ സിങ്ങും മോഡിയും തമ്മിൽ കാര്യമായ മിണ്ടാട്ടമേയില്ല. നദ്ദയും യോഗിയും തമ്മിൽ യാതൊരു അടുപ്പവുമില്ല. ഇതിലും ഭേദം കേരളത്തിലെ ബിജെപിയാണ്. അവർ ഏതെങ്കിലും മുതലാളിമാരുടെയോ, ഗൾഫുകാരുടെയോ, ലീഗുകാരുടെയോ, കമ്മ്യുണിസ്റ്റ്കാരുടെയോ, കോൺഗ്രസുകാരുടെയോ മക്കളുടെ കല്യാണ വീട്ടിൽ വെച്ചെങ്കിലും പരസ്പരം കണ്ട് ഫോട്ടോക്കെങ്കിലും പോസ് ചെയ്യാറുണ്ട്.

ഇന്ത്യയിലെ ന്യുനപക്ഷങ്ങളുടെ (തൃശൂരിലെ ക്രിസ്ത്യാനികൾ ഒഴികെ) കണ്ണീരിൽ നിറഞ്ഞ പ്രാർത്ഥനയിൽ, മണിപ്പൂരിലെ പീഡിതരായ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർത്ഥനയിൽ, ഡൽഹിയിൽ റോട്ടിൽ ജുമാ നമസ്കരിക്കുമ്പോൾ പോലീസുകാരന്റെ ചവിട്ടുകൊണ്ടവരുടെ പ്രാർത്ഥനയിൽ, യുപിയിൽ ബുൾഡോസർ കയറുന്ന വീട്ടുകാരുടെ പ്രാർത്ഥനയിൽ, ബീഫിന്റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിന് വിധേയരായവരുടെ പ്രാർത്ഥനയിൽ, പുൽവാമയിലെ സൈനികരുടെ കുടുംബക്കാരുടെ പ്രാർത്ഥനയിൽ ദൈവം വിളി കേട്ടിരിക്കുന്നു.

ഏവർക്കും ആശ്വസിക്കാം!!! സമാധാനിക്കാം !!!

ഗുജറാത്തികളെ ജനം കൈവിട്ടിരിക്കുന്നുവെന്ന ആശ്വാസത്തിൽ കാര്യവാഹ് ദാസനും

മോഹൻ ഭാഗവതിന് ആയുരാരോഗ്യം നേർന്നുകൊണ്ട് കാര്യവാഹ് വിജയനും

Advertisment