Advertisment

സോഷ്യൽ മീഡിയ തുറന്നാലിപ്പോള്‍ അംബാനിയും അമ്പാനും മാത്രം ! അംബാനി കുടുംബത്തിലെ മരുമക്കള്‍ തമ്മിലുണ്ടായ കുത്തിത്തിരുപ്പും ഈഗോയും ഒരു ആര്‍ഭാട വിവാഹത്തിന് വേദിയാപ്പോള്‍ ചുമ്മാ പൊടിഞ്ഞത് ഒരു അയ്യായിരം കോടി. ആ അയ്യായിരവും കറങ്ങിത്തിറിഞ്ഞു മുകേഷ് അംബാനിയുടെതന്നെ പോക്കറ്റില്‍ വീഴുമെന്ന് വിമര്‍ശകര്‍ക്കുണ്ടോ അറിയൂ. അംബാനി കുടുംബത്തിലെ അസ്വാരസ്യങ്ങളും ആര്‍ഭാട വിവാഹവും - ദാസനും വിജയനും

5000 കോടി രൂപ ചിലവാക്കിയതിൽ നമുക്ക് അവരെ കുറ്റപ്പെടുത്താനാവില്ല. ഒട്ടേറെ പേർ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും ഈ ആർഭാട കല്യാണത്തെ എതിർക്കുന്നുണ്ടെങ്കിലും ഈ 5000 കോടിയിൽ എത്രയോ വ്യക്തികൾ എത്രയോ സ്ഥാപനങ്ങൾ എത്രയോ പാവങ്ങൾ രക്ഷപ്പെട്ടു എന്നത് ആരും ചിന്തിക്കുന്നില്ല.

New Update
anand ambani marriage

ഒരു അമ്മയുടെ മകനോടുള്ള സ്നേഹവും സമൂഹത്തോടുള്ള വാശിയും ബന്ധുക്കളോടുള്ള വൈരാഗ്യവുമാണ് നമ്മൾ ആ കല്യാണത്തിൽ കണ്ടത്.

Advertisment

ഗുജറാത്തിയായ നിതാ അംബാനി തെക്കേ ഇന്ത്യയുടെ ഭരതനാട്യത്തിൽ പ്രാവീണ്യം നേടുകയും നിരവധി സ്റ്റേജുകളിൽ നൃത്തം അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മുകേഷ് അംബാനി നിതാ അംബാനിയെ കണ്ടുമുട്ടുന്നത്.

സ്‌കൂൾ ടീച്ചറായിരുന്ന നിത അംബാനിയെ കോകില അംബാനിക്ക് ഇഷ്ടപ്പെടുകയും വിവാഹമുറപ്പിക്കുകയും ചെയ്യുകയായിരുന്നു. പക്ഷെ അച്ഛൻ ധിരുഭായ് അംബാനി ആദ്യമൊക്കെ സമ്മതം മൂളിയിരുന്നില്ല. 

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ടും ഏഴു വർഷമായി കുട്ടികൾ ഇല്ലാതെ വന്നപ്പോൾ ഐവിഎഫ് ടെക്‌നോളജിയുടെ സഹായത്താൽ ഇരട്ട കുട്ടികൾ ജനിച്ചു, ഒരു മകനും മകളും. പിന്നീട് മൂന്നു വർഷങ്ങൾക്ക് ശേഷം വേറെന്തോ ടെക്‌നോളജി യുടെ സഹായത്താൽ അനന്ത് അംബാനി ജനിക്കുകയുണ്ടായി.


ആ ടെക്നൊളജിയിൽ ഉണ്ടായ വശപ്പിശകിൽ ആ കുട്ടിക്ക് അമിതമായ ഭാരം ഉണ്ടായിരുന്നു. ഭാരവും വണ്ണവും കുറയ്ക്കുവാൻ നിതാ അംബാനി ലോകമെമ്പാടുമുള്ള വൈദ്യ സഹായങ്ങൾ തേടി തടി കുറച്ചെങ്കിലും അതിന്റെ പാർശ്വ ഫലങ്ങളായി ആസ്തമയും മറ്റുള്ള അസുഖങ്ങളും അനന്തിനെ വിടാതെ പിന്തുടർന്നു. ഇക്കാര്യങ്ങളിൽ നിതാ അംബാനി കുടുംബങ്ങളിൽ നിന്നും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവത്രെ.


anil ambani family

വിനോദങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും കച്ചവടങ്ങളിലും ബന്ധങ്ങളിലും കൂട്ടുകാരിലും എല്ലാം എന്തുകൊണ്ടും മുൻപന്തിയിൽ നിന്നിരുന്ന അനിൽ അംബാനി ഫാഷൻ - അഭിനയ രംഗത്തെ പ്രശസ്തയായ ടിന മുനിമിനെ കണ്ടെത്തുകയും അച്ഛൻ ധിരുഭായ് അംബാനിയുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് വിവാഹം കഴിക്കുകയും ചെയ്തു. 

രാജ്യസഭാ എംപിയും സിനിമ നിർമ്മാതാവും ടെലഫോൺ രാജാവുമൊക്കെ ആയി അനിൽ അംബാനി വിലസുമ്പോൾ ചേട്ടൻ മുകേഷ് അംബാനി പെട്രോളും ഗ്യാസും ഡീസലും അരിയും പഞ്ചസാരയും വിറ്റുകൊണ്ട് ജീവിക്കുന്നത് കലാകാരിയായ നിതാ അംബാനിക്ക് ബോധിച്ചിരുന്നില്ല.

അനിൽ അംബാനി - ടിന മുനിമ ദമ്പതികള്‍ക്ക് ജയ് അൻമോൽ അംബാനി, ജയ് അൻഷുൽ അംബാനി എന്ന സ്മാർട്ടായ രണ്ടു ആൺമക്കൾ ജനിച്ചു. നിതാ അംബാനിയുടെ മനസ്സിൽ എങ്ങനെയും അനിലിനേക്കാൾ മുൻപന്തിയിൽ എത്തണമെന്ന വാശി വളർന്നു.


കുടുംബത്തിലെ കെട്ടിച്ചുകൊണ്ടുവന്ന മരുമക്കൾ തമ്മിൽ ഉണ്ടായ ഈഗോയും അസൂയയും കുത്തിത്തിരുപ്പും ചേട്ടൻ അനിയന്മാരുടെ ബന്ധങ്ങളിൽ വരെ വിടവുണ്ടാക്കി. ഇപ്പോൾ അനിൽ അംബാനിയുണ്ടാക്കിയ പ്രശ്നങ്ങൾ ഒരു ഭാഗത്തുനിന്നും തീർത്തുകൊണ്ടിരിക്കുന്നത് ഈ രണ്ടു ആൺമക്കളാണ്‌.


anand ambani marriage-2

പെണ്ണുങ്ങളിൽ കാണപ്പെടുന്ന എല്ലാ കുത്തിത്തിരുപ്പും പരദൂഷണവും അംബാനി കുടുംബത്തിലും കടന്നുകയറി എന്നതാണ് ഇപ്പോഴത്തെ ഈ ആർഭാട കല്യാണത്തിൽ നാം കാണുന്ന വാശികൾ.

5000 കോടി രൂപ ചിലവാക്കിയതിൽ നമുക്ക് അവരെ കുറ്റപ്പെടുത്താനാവില്ല. ഒട്ടേറെ പേർ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും ഈ ആർഭാട കല്യാണത്തെ എതിർക്കുന്നുണ്ടെങ്കിലും ഈ 5000 കോടിയിൽ എത്രയോ വ്യക്തികൾ എത്രയോ സ്ഥാപനങ്ങൾ എത്രയോ പാവങ്ങൾ രക്ഷപ്പെട്ടു എന്നത് ആരും ചിന്തിക്കുന്നില്ല.

മുംബയിലെ ഒട്ടുമിക്ക ഇവന്റ് മാനേജ്‌മെന്റ് കമ്പനികളും ട്രാവൽ ഏജൻസികളും റിസോർട്ടുകളും ഹോട്ടലുകളും കാറ്ററിങ് കമ്പനികളും പൂക്കടകളും പ്രിന്റിങ് കമ്പനികളും അതുമായ ബന്ധപ്പെട്ട തൊഴിലാളികളും ഈ കല്യാണത്തിന്റെ മധുരം നുകർന്നവരാണ്.

അവർ ഈ പണം അവരുടെ ബാങ്കിലോ സ്വിസ് ബാങ്കിലോ പൂഴ്ത്തി വെച്ചിരുന്നുവെങ്കിൽ അത് ആർക്കെങ്കിലും ഉപകരിക്കുമായിരുന്നോ ?

ജസ്റ്റിൻ ബീവറിന് കൊടുത്ത 80 കോടിയും കിം കർദിഷിനു കൊടുത്ത കോടികളും ഓർത്താണ് ഒരു കൂട്ടം സങ്കികളുടെ രോദനം. ഇന്ത്യയിൽ നിന്നും അത്രയും പണം വേറെ രാജ്യങ്ങളിലേക്ക് ഒഴുക്കി എന്നതാണ് അവർ കണ്ടെത്തുന്ന പോരായ്മ.


അവരുടെയൊക്കെ രാജ്യത്തുനിന്നും അമേരിക്കയിൽനിന്നും ഗൾഫിൽനിന്നും ഒക്കെ നമ്മുടെ രാജ്യത്തേയ്ക്ക് പണം ഒഴുകുന്നത് ആ പാവങ്ങൾ ഓർത്തുകാണില്ല. അതുപോലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയിൽ നാലായിരത്തോളം കോടീശ്വരന്മാരാണ് ഇന്ത്യ വിട്ട് ദുബായിലേക്കും പോർട്ടുഗലിലേക്കും പോകുന്നത് എന്നത് ഈ മന്ദബുദ്ധികൾക്ക് അറിയില്ല.


anand ambani and wife

എന്തായാലും നിതാ അംബാനി അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സന്തോഷം കണ്ടെത്തി. കച്ചവടക്കാരനായ മുകേഷ് അംബാനി 5000 ഭാര്യക്ക് വിലസുവാൻ  കൊടുത്തപ്പോൾ 50000 കോടിയുടെ കച്ചവടം കണ്ടെത്തുകയും ചെയ്തുകാണും.

എന്തായാലും ലോക മാധ്യമങ്ങളിലും ലോക രാജ്യങ്ങളിലും ഇന്ത്യയുടെ ( സോറി  ഭാരതത്തിന്റെ ) യശസ്സ് ഉയർത്തുവാൻ അംബാനി കല്യാണത്തിന് കഴിഞ്ഞു എന്നതിൽ നമുക്ക് അഭിമാനിക്കാം. പണ്ട് ടാറ്റ കമ്പനി ബ്രിട്ടന്റെ റേഞ്ച് റോവറും ജഗ്വാറും വിലക്ക് വാങ്ങിയപ്പോൾ കിട്ടിയ അതേ പ്രശസ്തി ( മോഡിജി കാരണമാണ് ഇന്ത്യക്ക് പ്രശസ്തി എന്ന് ഭക്തർ പറഞ്ഞു പരത്തുന്നുമുണ്ട് ) ഇന്നിപ്പോൾ നമ്മുടെ രാജ്യത്തിന് സംജാതമായിരിക്കുന്നു.

എന്തായാലും സോഷ്യൽ മീഡിയ തുറന്നാൽ അംബാനിയും അമ്പാനും മാത്രമാണ് വിലസുന്നത് !



അനന്ത് അംബാനിക്കും പെണ്ണുംപിള്ളക്കും നന്മകൾ നേരുന്നു !



കല്യാണത്തിന് പോയി ഒഡാമാർ പിഗ്റ്റ് എന്ന വാച്ച് സമ്മാനമായി ലഭിച്ച സന്തോഷത്തിൽ നടൻ ദാസനും

കിം കർദാഷിയാന്റെ പിന്നിലൂടെ നടക്കുവാൻ അവസരം ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട് നടൻ വിജയനും 

Advertisment