Advertisment

രമേശ് നാരായണന്‍റെ അല്പത്തരത്തിലും സംഘാടകരുടെ വിവേകമില്ലായ്മയിലും ഉണ്ട് കുഴപ്പം. പുറമ്പോക്കില്‍ വച്ചുകൊടുക്കേണ്ടതല്ല പുരസ്കാരം. എംടിയേയും മമ്മൂട്ടിയേയും പോലുള്ള അതിഥികളെ കിട്ടിയിട്ടും ഒരുമാതിരി യുപി സ്കൂള്‍ നിലവാരത്തിലായിരുന്നു പരിപാടി. പിന്നെ രമേശ് നാരായണന്‍ കോഴിക്കോട് മാത്രമല്ല, ഗള്‍ഫില്‍ പോയി വിവരക്കേട് പറഞ്ഞും കൂക്കുവിളി കേട്ടയാളാണ് - ദാസനും വിജയനും

യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇരിക്കുന്നയിടത്തുവെച്ചുതന്നെ മൊമെന്റോ നൽകുമ്പോൾ അവിടെ മൊത്തത്തിൽ ധാരാളം പൊരുത്തക്കേടുകൾ നമുക്ക് കാണുവാനാകും.

New Update
asif ali ramesh narayan

രമേശ് നാരായൺ - ആസിഫ് അലി വിഷയം മലയാളിയെ സംബന്ധിച്ചിടത്തോളം ഗൗരവമായ ഒരു വിഷയം തന്നെ എങ്കിലും ആ വിവാദത്തിൽ  മുഖ്യ പങ്കുവഹിച്ചിരിക്കുന്നത് ആ പരിപാടിയുടെ സംഘാടകർ തന്നെയാണെന്ന് പറയേണ്ടി വരും.

Advertisment

യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇരിക്കുന്നയിടത്തുവെച്ചുതന്നെ മൊമെന്റോ നൽകുമ്പോൾ അവിടെ മൊത്തത്തിൽ ധാരാളം പൊരുത്തക്കേടുകൾ നമുക്ക് കാണുവാനാകും.

എംടി പോലെ മമ്മുട്ടി പോലെ ഇത്രയും നല്ല പ്രതിഭകളെ കയ്യിൽ കിട്ടിയിട്ടും ഒരു മാതിരി യുപി സ്‌കൂൾ കലാപരിപാടികളുടെ സംഘാടനമേ ആ പരിപാടിക്ക് ഉണ്ടായിരുന്നുള്ളൂ. ഒന്നാം നിരയിൽ തന്നെ കുറെ പ്രതിഭകൾക്കിടയിൽ കുറെ അനാവശ്യ പ്രതിഭകളെയും അവർ കുത്തിത്തിരുകി.

രമേശ് നാരായണൻ മോശമല്ലാത്ത ഒരു സംഗീതജ്ഞൻ ആണെങ്കിലും അദ്ദേഹത്തിന് കേരളത്തിന്റെ മനസ്സ് ഇതുവരെ കീഴടക്കുവാനായിട്ടില്ല എന്നത് ഈ പരിപാടിയോടെ അടിവരയിട്ട് കാണിച്ചുതന്നു.


ഹിന്ദുസ്ഥാനിയായ രമേശും മലയാളിയും സ്റ്റേജ് പ്രോഗ്രാമുകളും തമ്മിൽ എന്നും പൊരുത്തക്കേടുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. താൻ ആരോ ആണെന്നുള്ള വിചാരം യേശുദാസിനെ പോലെ അല്ലെങ്കിൽ പി ജയചന്ദ്രനെ പോലെ രമേശ് നാരായണേനയും വേട്ടയാടുന്നു എന്നത് ഇവരുമൊക്കെയായി ഇവന്റുകളും സിനിമകളും ഒക്കെ ചെയ്തവർക്ക് പെട്ടെന്ന് മനസിലാക്കാം.


ചിലപ്പോൾ ആ ഈഗോകൾ അല്ലെങ്കിൽ ധാർഷ്ട്യം ആകാം ഇവരെയൊക്കെ ഇവിടെ വരെ എത്തിച്ചത്. അതോ അര്‍ഹിക്കുന്നതിലധികം അംഗീകാരവും ആദരവും ലഭിക്കുന്നതിന്‍റെ അഹങ്കാരമായിരിക്കാം.

ഏകദേശം പത്തുവർഷങ്ങൾക്കു മുൻപ് ദുബായിലെ അൽനാസർ ലെഷർലന്റിൽ വെച്ചുനടന്ന ഒരു സംഗീത കച്ചേരിയിൽ രമേശ് നാരായണൻ കാണികളോടായി സംഗീതത്തെ കുറിച്ചെന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ മലയാളിക്ക് ഇപ്പോഴും സംഗീതത്തെ കുറിച്ച് ധാരണ ഇല്ല എന്ന ഒരു പ്രയോഗം നടത്തി.


ഉടനടി ഗാലറിയിൽ നിന്നും കാണികൾ കൂക്കി വിളിച്ചപ്പോൾ അദ്ദേഹം തുടർന്നു, ''ഇവിടെയും കുറുക്കന്റെ മക്കൾ ഉണ്ടോയെന്ന് '' പറഞ്ഞതേ ഓർമ്മയുള്ളൂ. ആ പരിപാടിയിൽ നിന്നും മിസ്റ്റർ രമേശ് നാരായൺ ഇറങ്ങി പോകുന്നത് വരെ ജനങ്ങൾ ഒന്നടങ്കം കൂവി വിളിച്ചു. ആ ധാർഷ്ട്യം എന്നും അദ്ദേഹത്തിന്റെ മുഖഭാവങ്ങളിൽ നിഴലിച്ചിരുന്നു.


ഇതിപ്പോൾ ആസിഫ് അലി എന്ന നാമധാരിയും രമേശ് നാരായൺ എന്ന നാമധാരിയും തമ്മിലുള്ള ഒരു അകൽച്ച ആണെങ്കിലും ഈ അകൽച്ച മലയാളിയിൽ പലയിടത്തും പല സദസ്സുകളിലും പല രീതികളിൽ നമ്മുക്ക് അനുഭവപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

എല്ലാ വിഷയങ്ങളിലും വിഭാഗീയത നുരഞ്ഞു പൊങ്ങുന്നുണ്ടെങ്കിലും കേരളമായത് കൊണ്ട് മാത്രം അക്കാര്യങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലൂടെ വെളിയിൽ കൊണ്ടുവരുവാൻ ആകുന്നുണ്ട് എന്നതിലാണ് പ്രതീക്ഷ.

കലാസാഹിത്യ മേഖലകളിലും സിനിമാ മേഖലകളിലും ചില വ്യക്തികൾ ഇത്തരം നടപടികൾക്ക് കൂട്ടുനിൽക്കുന്നുമുണ്ട്. രമേശ് നാരായണൻ ജയരാജനെ ക്ഷണിച്ചില്ലായിരുന്നു എങ്കിൽ ഇത് ഇത്രയും വിവാദമാകില്ലായിരുന്നു എന്നതും ഒരു നഗ്നസത്യമാണ്.

അതുപോലെ ഇത്തരം അവാർഡുകളും മോമെന്റോകളും സെർട്ടിഫിക്കറ്റുകളും വിതരണം ചെയുമ്പോൾ മാന്യമായ ഒരു പ്രോട്ടോകോൾ ഉണ്ടാകേണ്ടതും അത്യവശ്യമാണ്.

ഈയിടെ നടന്ന  ഒരു അവാർഡ് ദാന ചടങ്ങിൽ ലോകത്തിലെ ഏറ്റവും ഇൻഫ്ളുവൻഷ്യൽ ആയ മലയാളി എന്ന പട്ടം നൽകിക്കൊണ്ട് നമ്മുടെ ഒന്നാം നമ്പര്‍ വ്യവസായിയെ ആദരിക്കുകയും അവാർഡ് കൊടുക്കുകയും ഉണ്ടായി. ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു അത്. അവാർഡ് കൊടുത്ത സ്ഥാപനം ഈ വ്യവസായിയുടെ കമ്പനിക്ക് വാടകയിനത്തില്‍ കുടിശിഖ നല്‍കാനുള്ള സമയത്താണ് അദ്ദേഹത്തെക്കൊണ്ട് അവാര്‍ഡ് സമ്മാനിച്ചതെന്നതാണ് കൗതുകം. 

അതുപോലെ ബഹുമാന്യനായ ബാലമുരളീകൃഷ്ണക്ക് അവാർഡ് കൊടുത്തത് കേരളത്തിലെ ഒരു മാദക നടിയെക്കൊണ്ടും.

ഈയിടെ ഖത്തറിൽ നടക്കാനിരുന്ന ഒരു ബ്രഹ്മാണ്ഡ സിനിമ സ്റ്റേജ് ഷോ അവസാന നിമിഷത്തിൽ നടക്കാതെ പോയത് നാമെല്ലാം അറിഞ്ഞിരുന്നു. മലയാളത്തിലെ തൊണ്ണൂറു ശതമാനം നടന്മാരും നടികളും സംവിധായകരും നിർമ്മാതാക്കളും ടെക്‌നീഷ്യന്മാരും ഒക്കെ ഒത്തുചേരേണ്ടതായിരുന്ന ആ ഷോ ഖത്തർ സർക്കാരിന്റെ അനുവാദം ലഭിക്കാതെ നിർത്തിപോകേണ്ടിവന്നു.

നാമെല്ലാം കേട്ടത് സ്റ്റേഡിയത്തിന്റെ വാടക കൊടുക്കുവാൻ പണം തികയാഞ്ഞതുകൊണ്ടാണ് അത് നിർത്തിയത് എന്നാണ്. അമേരിക്കയിൽ നിന്നും പറന്നെത്തിയ ലാലേട്ടൻ എത്ര പണം വേണേലും ഇറക്കുവാൻ തയ്യാറായിട്ടും ഇവന്റിന് അനുമതി ലഭിക്കാതെ പോയത് കേരളത്തിലെ ചില വിഭാഗീയതയുടെ ആകെത്തുകയാണ്.

സിനിമാക്കാർ രാഷ്ട്രീയത്തിൽ മുന്നിലേക്ക് വരുമ്പോൾ സംഭവിക്കുന്ന ചില അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരും.

എന്തായാലും രമേശ് നാരായണൻ ചെയ്തത് ശരിയായില്ല എന്ന വിശ്വാസത്തിൽ സംവിധായകൻ ദാസനും

ആസിഫലി എല്ലാം മറക്കണമെന്ന ഉപദേശത്തോടെ നിർമാതാവ് വിജയനും 

Advertisment