കേരളത്തിന്റെ മുഖ്യമന്ത്രി അവർകൾക്ക് ഒരു തുറന്ന കത്ത്.....
അങ് ഇന്ന് ഫേസ്ബുക്കിൽ ഇട്ടിരിക്കുന്ന ഒരു പോസ്റ്റ് ശ്രദ്ധിച്ചു. കൊച്ചിയിലെ വഴിയോര കച്ചവടക്കാരൻ #നൗഷാദിക്കയെയും അതുപോലെ #ആദർശ് എന്ന വിദ്യാർത്ഥിയേയും കുറിച്ചുള്ളത്....വളരെ മനോഹരമായി തന്നെ അതിൽ വർണ്ണിച്ചിട്ടുണ്ട്....
പക്ഷേ തിരക്കിനിടയിൽ വിട്ട് പോയതോ മറ്റെന്തോ എന്താണ് എന്നറിയില്ല....
കോഴിക്കോട് പ്രളയ രക്ഷാപ്രവർത്തനത്തിനിടെ #ലിലു എന്നൊരു സഹോദരൻ സ്വന്തം ജീവൻ സമർപ്പിച്ചിരുന്നു. ആ സഹോദരന് ഒരു #ആദരാഞ്ജലികൾ എങ്കിലും ആ പോസ്റ്റിൽ ഉൾക്കൊള്ളിക്കാമായിരുന്നു.... അതോ #നൗഷാദിക്കാ കൊടുത്ത തുണിയെക്കാൾ വലുതല്ലേ ഒരു #ജീവൻ?
ഒരു പക്ഷേ അങ്ങേയ്ക്ക് അങ്ങനെ ആവണം എന്നില്ല, കാരണം മനുഷ്യ ജീവന് വലിയ വില അങ് ഇതുവരെ നല്കിയിരുന്നില്ലല്ലോ.... പല #സഖാക്കളും ലിലുവിന് ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി അത് ഒഴിവാക്കിയത് വളരെ നീചമായ പ്രവർത്തിയായി പോയി....
ഉടുത്തിരിക്കുന്ന മുണ്ടിന്റെ നിറമോ, നെറ്റിയിലെ #തഴമ്പൊ നോക്കിയിട്ടല്ല ആരും #നന്മകൾ ചെയ്യുന്നത് അത് നല്ലൊരു മനസ്സുള്ളത് കൊണ്ടാണ്.... #നൗഷാദിക്കയെ #ഇക്ക എന്ന് ചേർത്ത് വിളിക്കുന്നത് ഞാൻ പഠിച്ച സംസ്കാരം കൊണ്ടാണ്, അത് പണം കൊടുത്താൽ വാങ്ങുവാൻ കിട്ടുന്ന ഒന്നല്ല....
ഹിന്ദുവാണോ, മുസല്മാനാണോ, ക്രിസ്ത്യനാണോ എന്നൊന്നും നോക്കിയല്ല ആരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി തിരിക്കുന്നത്... അവരൊക്കെ നമ്മുടെ #കൂടിപ്പിറപ്പുകൾ ആണെന്നുള്ള ഉത്തമബോധ്യമുള്ളത് കൊണ്ടാണ്....ആ ഒരു ബോധ്യം പോലും അങ്ങേയ്ക്ക് ഇല്ലാതായിപ്പോയല്ലോ.....
നൗഷാദിക്കയും ലിലുവും ആദർശും തുടങ്ങി നിരവധി ആളുകൾ ഈ രണ്ട് ദിനങ്ങൾ കൊണ്ട് ഞങ്ങളുടെ ഒക്കെ #മനസ്സിൽ സ്ഥാനം പിടിച്ചവർ ആണ്.... അതുകൊണ്ട് പറയുകയാണ്, ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ നിറമോ നെറ്റിയിലെ തഴമ്പിന്റെ വലുപ്പമോ നോക്കിയാവരുത് ഒരാളെ അംഗീകരിക്കുന്നത്..... പുച്ഛമാണ് അങ്ങയോട് ഇപ്പോൾ തോന്നുന്നത്.... ഒരിക്കൽ ഈ മുഖ്യനോട് എനിക്ക് ഇഷ്ടമുണ്ടായിരുന്നു, എന്നാൽ ഇന്നത് ഇല്ല......
നൗഷാദിക്കയും ലിലുവും ആദർശും തുടങ്ങിയ നന്മ ചെയ്ത ഏവരും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും.......
(നല്ല സഖാക്കൾ ക്ഷമിക്കുക)