Advertisment

25കാരിയായ നായികയ്‌ക്കൊപ്പം, 56കാരനായ നായകന്റെ അതിരുകടന്ന റൊമാന്‍സ്; നായികയുടെ മുഖം പോലും കാണിക്കാന്‍ ശ്രമിക്കാത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍; രവി തേജ ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനം; നോബേല്‍ സമ്മാനത്തിന് അപേക്ഷിക്കണമെന്ന് വിമര്‍ശകരോട് സംവിധായകന്‍

നടന്‍ രവി തേജ നായകനായെത്തുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ബച്ചന്‍. ഹരീഷ് ശങ്കറാണ് സംവിധായകന്‍

author-image
ഫിലിം ഡസ്ക്
New Update
ravi teja

നടന്‍ രവി തേജ നായകനായെത്തുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ബച്ചന്‍. ഹരീഷ് ശങ്കറാണ് സംവിധായകന്‍. ചിത്രത്തിലെ ഗാനരംഗങ്ങള്‍ അടുത്തിടെ പുറങ്ങിയിരുന്നു. എന്നാല്‍ ഈ രംഗങ്ങള്‍ വിവാദങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്.

Advertisment

യുവനായിക ഭാഗ്യശ്രീ ബോര്‍സെയ്‌ക്കൊപ്പമുള്ള രവി തേജയുടെ രംഗങ്ങള്‍ക്ക് വന്‍ വിമര്‍ശനമാണ് ലഭിക്കുന്നത്. 56കാരനായ നായകന്‍ 25കാരിയായ നായികക്കൊപ്പം അതിരുകടന്ന റൊമാന്‍സില്‍ ഏര്‍പ്പെടുന്നുവെന്നാണ് ആരാധകരുടെ പരിഹാസം.

സീനിയര്‍ താരങ്ങള്‍ യുവനായികമാരോടൊപ്പം ഗാനരംഗങ്ങളിലും മറ്റും അഭിനയിക്കാറുണ്ടെങ്കിലും, ഈ രംഗം ചിത്രീകരിച്ചിരിക്കുന്ന രീതിയാണ് കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത്. 

നടിയുടെ മുഖം കാണിക്കാന്‍ പോലും ഇവിടെ ശ്രമിച്ചിട്ടില്ലെന്നും, അവരെ ഗ്ലാമര്‍ പ്രദര്‍ശനത്തിനുള്ള 'വസ്തു'വാക്കുക മാത്രമാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്നും വിമര്‍ശനമുയര്‍ന്നു. 

ഇതിന് മറുപടിയുമായി സംവിധായകന്‍ ഹരീഷ് ശങ്കര്‍ രംഗത്തെത്തി. കണ്ടെത്തലിന് അഭിനന്ദനമെന്നും, താങ്കള്‍ നോബേല്‍ സമ്മാനത്തിന് അപേക്ഷിക്കണമെന്നും വിമര്‍ശനമുന്നയിച്ചയാളോട് സംവിധായകന്‍ പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന തുടരണമെന്നും, സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment