Advertisment

'ലാല്‍ സലാമിന്റെ കഥ ആദ്യം കേട്ടപ്പോള്‍, ഇത് ബോറടിപ്പിക്കുന്ന സിനിമായണെന്ന് തോന്നി, ഐശ്വര്യ എഴുതിയ സംഭാഷണങ്ങള്‍ രജനികാന്ത് തിരുത്തിയപ്പോൾ ഓരോ രംഗവും ഹൃദയസ്പര്‍ശിയായിരുന്നു'; എ.ആര്‍ റഹ്‌മാന്‍ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
lal salam.jpg

‘ലാല്‍ സലാം’ വളരെ ബോറിംഗ്  സിനിമയായിരുന്നു  രജനികാന്തിന്റെ ഇടപെടലോടെ ഹൃദയസ്പര്‍ശിയായി മാറിയെന്ന് എ.ആര്‍ റഹ്‌മാന്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് എ.ആര്‍ റഹ്‌മാന്‍ സംസാരിച്ചത്. ഐശ്വര്യ എഴുതിയ സംഭാഷണങ്ങള്‍ രജനികാന്ത് തിരുത്തിയെഴുതിയതാണ് സിനിമ കൂടുതല്‍ മികച്ചതാകാന്‍ കാരണം എന്നാണ് എ.ആര്‍ റഹ്‌മാന്‍ പറയുന്നത്.

Advertisment

‘ലാല്‍ സലാമിന്റെ കഥ ആദ്യം കേട്ടപ്പോള്‍, ഇത് ബോറടിപ്പിക്കുന്ന സിനിമായണെന്ന് എനിക്ക് തോന്നി. സ്പോര്‍ട്സ് ഉള്ളതിനാലാണ് ഞാന്‍ അതിന് സംഗീതമൊരുക്കാന്‍ തീരുമാനിച്ചത്. പക്ഷേ, അടുത്തിടെ സിനിമ കണ്ടപ്പോള്‍ ഇത് ബോറെന്ന് കരുതിയ ഓരോ രംഗവും ഹൃദയസ്പര്‍ശിയായിരുന്നു. ആരാണ് ഡയലോഗുകള്‍ എഴുതിയതെന്ന് ഞാന്‍ ഐശ്വര്യയോട് ചോദിച്ചു, താന്‍ എഴുതിയെന്നും എന്നാല്‍ പിന്നീട് അച്ഛന്‍ അവയില്‍ ചിലത് മാറ്റിയെഴുതിയെന്നും ഐശ്വര്യ പറഞ്ഞു. അവിടെ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല’, റഹ്‌മാൻ പറഞ്ഞു.

 

Advertisment