പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മെയ് 16 ന് റിലീസിനെത്തുകയാണ് . ഇപ്പോഴിതാ ദുബായില്‍ നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലെ ബേസില്‍ ജോസഫിന്റെ പാട്ടാണ് വൈറലാകുന്നത് . ബേസിലിനോട് ഒരു ഗാനം ആലപിക്കാന്‍ പരിപാടിയുടെ അവതാരകനായ മിഥുന്‍ രമേശ് ആവശ്യപ്പെടുകയായിരുന്നു. രാജുവേട്ടന്റെ ഫേവറേറ്റ് പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് ബേസില്‍ പുതിയ മുഖം എന്ന ഗാനത്തിന്റെ ട്രോള്‍ വേര്‍ഷന്‍ പാടുകയായിരുന്നു.
ഇതുകേട്ട് തൊട്ടടുത്ത് നിന്നിരുന്ന പൃഥ്വിരാജ് പൊട്ടിച്ചിരിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന മറ്റ് താരങ്ങളും സദസ്സിലുള്ളവരും ബേസിലിന്റെ പാട്ടുകേട്ട് ചിരിച്ചുമറിഞ്ഞു. അവസാനം താന്‍ നായകനായി എത്തിയ ‘ജയ ജയ ജയ ജയ ഹേ’യിലെ പാട്ട് പാടിയ ശേഷമാണു വേദിവിട്ടത്. പൃഥ്വിരാജ് വേദിയില്‍ വച്ച് ആടുജീവിതം സിനിമയിലെ പെരിയോനെ റഹ്‌മാനെ എന്ന ഗാനം പാടിയിരുന്നു.