മോഡൽ-നടി, എന്നീ നിലയിൽ പ്രശസ്തയായ താരമാണ് പൂനം പാണ്ഡെ. ഇപ്പോഴിതാ മുൻ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. മുന്‍ കാമുകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക രക്തസ്രാവമുണ്ടായതോടെ മണം തിരിച്ചറിയാനാകുന്നില്ലെന്ന് പൂനം പാണ്ഡെ പറയുന്നു.
രക്തത്തില്‍ കുതിര്‍ന്നാണ് താന്‍ ആശുപത്രിയില്‍ എത്തിയത്, തന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു എന്നാണ് പൂനം പാണ്ഡെ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കാമുകന്റെ പേര് വെളിപ്പെടുത്താതെയാണ് പൂനം സംസാരിച്ചത്. തന്റെ കാമുകന്‍മാരെ ഭൂമിയിലെ ഏറ്റവും മോശം ആളുകള്‍ എന്നാണ് നടി വിശേഷിപ്പിച്ചത്.
”നാലുവര്‍ഷത്തെ ജീവിതം നരകതുല്യമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് എനിക്ക് മസ്തിഷ്‌ക രക്തസ്രാവമുണ്ടായി. എനിക്ക് ഇപ്പോഴും മണം തിരിച്ചറിയാനാകുന്നില്ല. രക്തത്തില്‍ കുതിര്‍ന്നാണ് ഞാന്‍ ആശുപത്രിയിലെത്തിയത്. വളരെ മോശമായ അവസ്ഥയായിരുന്നു. അവന്‍ എന്നെ ഒരുപാട് അടിച്ചു, അത് മാത്രമാണ് ഞാന്‍ ഓര്‍ക്കുന്നത്.
തന്റെ മുന്‍ കാമുകന്മാരില്‍ ഒരാള്‍ ബാത്‌റൂം സെക്സ് വീഡിയോ ഒരു വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തതിനെ കുറിച്ചും പൂനം സംസാരിക്കുന്നുണ്ട്. ”എന്റെ സമ്മതത്തോടെയാണ് വീഡിയോ പകര്‍ത്തിയതെങ്കിലും എന്റെ സമ്മതമില്ലാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഞാന്‍ അയാളുമായി വഴക്കിട്ടിരുന്നു. അതിനിടയില്‍ അയാള്‍ എന്റെ മുടി വെട്ടാനൊരുങ്ങി. ആ സമയം എനിക്ക് എന്നെത്തന്നെ രക്ഷിക്കണമെന്നുണ്ടായിരുന്നു.
ഞാന്‍ പുറത്തേക്കോടി. പക്ഷെ ഫോണ്‍ അവിടെ വച്ച് മറന്നു. വീട്ടിലെത്തി അച്ഛനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. അദ്ദേഹം അവനോട് സംസാരിക്കാന്‍ ശ്രമിച്ചു. എന്നോട് തിരികെ ചെല്ലാനും അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തി.ഒരാള്‍ക്കും ഇങ്ങനെ തരംതാഴാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു” എന്നാണ് പൂനം പാണ്ഡെ പറയുന്നത്.