Advertisment

പീഡന പരാതി; പാസ്പോർട്ട് കൈമാറി നിവിൻ പോളി

നിലവിലുള്ള ബലാത്സംഗ കേസില്‍ ഡിജിപിക്ക് വിശദമായ പരാതി നിവിന്‍ പോളി നേരത്തെ നല്‍കിയിരുന്നു.

New Update
nivin pauly1

 

Advertisment



ലൈംഗീക ആരോപണം നേരിടുന്ന നടന്‍ നിവിന്‍ പോളി അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്പോര്‍ട്ടിന്റെ കോപ്പി കൈമാറി. പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ വിദേശത്ത് അല്ലായിരുന്നു താന്‍ എന്ന് തെളിയിക്കുന്ന രേഖകളാണ് കൈമാറിയത്. ഇതേദിവസം നടന്ന സിനിമയുടെ ചിത്രീകരണ വിവരങ്ങളും നല്‍കി.

വിനീത് ശ്രീനിവാസന്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ഷൂട്ടില്‍ ആയിരുന്നു നിവിനെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലര്‍ച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകന്‍ വിനീത് വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള ബലാത്സംഗ കേസില്‍ ഡിജിപിക്ക് വിശദമായ പരാതി നിവിന്‍ പോളി നേരത്തെ നല്‍കിയിരുന്നു. ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.എന്നാല്‍ തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം.

കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നിലവില്‍ നിവിനെതിരെ കേസ് ഉള്ളത്. കേസില്‍ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ താന്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്‌പോര്‍ട്ട് ഹാജരാക്കുമെന്നും നിവിന്‍ പറഞ്ഞിരുന്നു.

 

 

 

 

 

Advertisment