Advertisment

കമ്മാരസംഭവം തുടങ്ങുമ്പോള്‍ ദിലീപ് ആരോപണവിധേയനല്ല, കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടാത്ത ആള്‍ക്കെതിരെ സംസാരിക്കുന്നതില്‍ എന്ത് ലോജിക്കാണുള്ളത്; മുരളി ഗോപി

ഉറപ്പില്ലാതെ ഒരു കാര്യത്തില്‍ ഒരു വ്യക്തിയെ ഞാന്‍ വിലയിരുത്തില്ല. ഞാന്‍ ലോജിക്, അല്ലെങ്കില്‍ കാരണമാണ് ചോദിക്കുന്നത്.

author-image
shafeek cm
New Update
dileep murali gopi

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആരോപണവിധേയനായ ശേഷം പുറത്തിറങ്ങിയ ചിത്രമാണ് ‘കമ്മാരസംഭവം’. മുരളി ഗോപി തിരക്കഥ രചിച്ച്, രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രമാണ് കമ്മാരസംഭവം. ആരോപണം ഉയരുമ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഈ വിഷയത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മുരളി ഗോപി ഇപ്പോള്‍.

Advertisment

”കുറ്റക്കാരനാണ് എന്ന് തെളിയിക്കപ്പെടാത്ത ആള്‍ക്കെതിരെ സംസാരിക്കുന്നതില്‍ എന്ത് ലോജിക്കാണുള്ളത്. ഒരു വിധി വരട്ടെ, എന്നിട്ടു ഞാന്‍ പറയാം. അല്ലാതെ അന്നും ഇന്നും ഞാന്‍ ഇതേകുറിച്ച് സംസാരിക്കില്ല. ആരോപണം എന്നാല്‍ വിധിയല്ല. ആള്‍ക്കൂട്ട വിധിയാണ് വന്നിരുന്നത്.” ”സിനിമ തുടങ്ങുമ്പോള്‍ ഇങ്ങനെയൊരു വിഷയമല്ല. സിനിമ പകുതി കഴിഞ്ഞപ്പോഴാണ് ഉണ്ടാവുന്നത്. ഉറപ്പില്ലാതെ ഒരു കാര്യത്തില്‍ ഒരു വ്യക്തിയെ ഞാന്‍ വിലയിരുത്തില്ല. ഞാന്‍ ലോജിക്, അല്ലെങ്കില്‍ കാരണമാണ് ചോദിക്കുന്നത്.”

”ഇരയെ പൂര്‍ണമായും ബഹുമാനിക്കുകയും ചെയ്യുന്നു” എന്നാണ് മുരളി ഗോപി പറയുന്നത്. 2018ല്‍ ആണ് കമ്മാരസംഭവം റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള ദേശീയ പുസ്‌കാരം ലഭിച്ചിരുന്നു. മികച്ച ആര്‍ട്ട് ഡയറക്ടര്‍, മികച്ച വസ്ത്രാലങ്കാരം എന്നിവയ്ക്കുള്ള പുരസ്‌കാരവും ചിത്രം നേടിയിരുന്നു.

dileep latest news murali gopi kammara sambhavam
Advertisment