Advertisment

ഹാപ്പി ബർത്ത്‌ഡെ ഇച്ചാക്ക... മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മകളുമായി മോഹൻലാൽ

ഇരുവര്‍ക്കുമൊപ്പമുള്ള ഒരു ഫോട്ടോ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്.

author-image
ഫിലിം ഡസ്ക്
New Update
ikka birthday lal



മലയാള സിനിമയിലെ രണ്ട് നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരേ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും സമാനതകള്‍ ഇല്ലാത്തതാണ്. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ വിളിക്കുന്ന പോലെ തന്നെ ഇച്ചാക്ക എന്നാണ് മോഹന്‍ലാലും വിളിക്കാറുള്ളത്.

Advertisment

ഇപ്പോഴിതാ മമ്മൂട്ടിയുടെ 73ാം പിറന്നാളിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബര്‍ത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.

നിരവധി പേരാണ് മോഹന്‍ലാലിന്റെ ഈ പോസ്റ്റിന് താഴേ മമ്മൂട്ടിക്ക് ആശംസകളുമായി എത്തുന്നത്. ഫാന്‍സ് തമ്മില്‍ അടിയാണെങ്കിലും ഇരുവരും തമ്മില്‍ കട്ട സൗഹൃദമാണ് എന്ന തരത്തിലും കമന്റുകള്‍ വരുന്നുണ്ട്. നേരത്തെ മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ രാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി ആശംസകള്‍ അറിയിച്ചിരുന്നു.

അതേസമയം, മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടുമൊരു സിനിമക്കായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇരുവര്‍ക്കുമൊപ്പമുള്ള ഒരു ഫോട്ടോ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്.



ഹരികൃഷ്ണന്‍സിന്റെ രണ്ടാം ഭാഗമാണ് ചിത്രമെന്നും അതല്ല നേരത്തെ ഇരുവരെയും നായകരാക്കി താരസംഘടനയായ എഎംഎംഎ നിര്‍മിക്കാനിരുന്ന ചിത്രമാണ് ഇതെന്നും ഉഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ മോഹന്‍ലാല്‍ - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എമ്പുരാനില്‍ മമ്മൂട്ടി രഹസ്യമായി അഭിനയിച്ചെന്നും ചിത്രത്തില്‍ സംവിധായകന്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയിദ് മസൂദിന്റെ പിതാവായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

അമ്പതിലധികം സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മറ്റൊരു ഇന്റസ്ട്രിയിലും മെഗാതാരങ്ങള്‍ ഇത്തരത്തില്‍ സിനിമകളില്‍ ഒന്നിച്ചിട്ടില്ല. മലയാളത്തിന് മാത്രം അവകാശപ്പെടാവുന്ന റെക്കോര്‍ഡ് കൂടിയാണിത്. ട്വന്റി ട്വന്റിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

 

Advertisment