Advertisment

രാംലീലയിൽ രാവണദഹനം നടത്തുന്ന ആദ്യ വനിതയാവാൻ കങ്കണ

കഴിഞ്ഞ വർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്. രാവണദഹനം നടത്താൻ പോവുന്ന ആദ്യ വനിത കൂടിയാണ് കങ്കണ.

author-image
ഫിലിം ഡസ്ക്
New Update
കര്‍ഷകരെ ‘തീവ്രവാദികള്‍’ എന്നു വിളിച്ച കങ്കണ റനൗട്ടിനെതിരെയുള്ള എഫ്.ഐ.ആര്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി;  കങ്കണയെപ്പോലുള്ള സെലിബ്രിറ്റികള്‍ നാക്ക് നിയന്ത്രിക്കണമെന്ന് ശാസന

ദസറ ആഘോഷങ്ങളോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടക്കുന്ന ലവ- കുശ രാംലീലയിൽ രാവണദഹനം നടത്താൻ തയ്യാറെടുത്ത് ബോളിവുഡ് താരം കങ്കണ റണാവത്ത്. ചൊവാഴ്ചയാണ് (ഇന്ന്) ആഘോഷങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്. രാവണദഹനം നടത്താൻ പോവുന്ന ആദ്യ വനിത കൂടിയാണ് കങ്കണ.

Advertisment

കങ്കണ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'എല്ലാ വർഷവും ചെങ്കോട്ടയിൽ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാൻ പോകുന്നു, ജയ് ശ്രീറാം'' എന്നാണ് കങ്കണ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ചടങ്ങിന്റെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത രാവണദഹനം നടത്തുന്നത്. 

പുരുഷന്മാരെ പോലെ സ്ത്രീകൾക്കും ചടങ്ങിൽ തുല്യപ്രാധാന്യം ഉറപ്പാക്കേണ്ടതുണ്ട്. വനിതാ സംവരണ ബില്ലിന് പിന്തുണയർപ്പിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. സ്ത്രീകൾക്കും ദുഷ്ടശക്തികളെ അവസാനിപ്പിക്കാനാവും. അവർക്കും അതിനുള്ള അവകാശമുണ്ട്. അതുകൊണ്ടാണ് രാവണ ദഹനത്തിന് കങ്കണയെ തിരഞ്ഞെടുത്തതെന്ന്  ഡൽഹി ലവ് കുശ് രാംലീലാ കമ്മിറ്റി പ്രസിഡന്റ് അർജുൻ സിംഗ് പ്രതികരിച്ചു. 

kangana ranaut navratri
Advertisment