Advertisment

ഞാൻ സ്ത്രീ വിരുദ്ധനല്ല, എനിക്കൊപ്പം അഭിനയിച്ച സ്ത്രീകളോട് ചോദിച്ചാൽ അത് അറിയാം, അവരെ തൊട്ട് നോവിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് നോക്കൂ, വിവാദ പരാമർശത്തിൽ വ്യക്തത വരുത്തി അലൻസിയർ

author-image
മൂവി ഡസ്ക്
New Update
alencier

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ വിവാദ​ പരാമർശത്തിൽ പ്രതികരണവുമായി നടൻ അലൻസിയർ. പറയുന്നത് അതേപടിയല്ല കേൾക്കുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും. പറയുന്ന അർത്ഥത്തിലല്ല എടുക്കുന്നത്. ഇന്നത്തെ കാലത്തായിരുന്നുവെങ്കിൽ കുഞ്ചൻ നമ്പ്യാർക്ക് പോലും ജീവിക്കാൻ പറ്റുമായിരുന്നില്ല. പല സാഹിത്യകാരന്മാരും എഴുത്തുകൾ നിർത്തുകയാണ്. സിനിമകൾ ചെയ്യുന്നില്ലെന്ന് പലരും തീരുമാനിക്കുകയാണ്.

Advertisment

പൊളിറ്റിക്കൽ കറക്ട്നെസ് ഇഷ്ടപ്പെടുന്നില്ല. ഇന്ദ്രസേട്ടനെ കൊടക്കമ്പിയെന്ന് വിളിച്ച് എത്ര തവണ സൊസൈറ്റിയും മാധ്യമങ്ങളും അപമാനിച്ചിരിക്കുന്നു. അത് ബോഡി ഷെയ്മിങ് അല്ലേ. അതുപോലെ ഞാൻ സ്ത്രീ വിരുദ്ധനല്ല. എനിക്കൊപ്പം അഭിനയിച്ച സ്ത്രീകളോട് ചോദിച്ചാൽ അത് അറിയാം. അവരെ തൊട്ട് നോവിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് നോക്കൂ. ആരോപണങ്ങളാകാം... സുരേഷ് ​ഗോപി ചേട്ടന് എതിരെയും ആരോപണം വന്നിട്ടുണ്ട്.

അതുപോലെ കലോത്സവ സമാപന വേദിയിൽ മമ്മൂക്ക സി​ഗരറ്റിനെ കുറിച്ച് പറഞ്ഞതും ദുർവ്യാഖ്യാനം ചെയ്തു. നർമ്മം പോലും പറയാൻ അവസരമില്ലാത്ത കാലമാണ്. പറയുന്നത് വേറെ രീതിയിലാണ് എടുക്കുന്നത്. രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറയുമ്പോൾ എന്റെ ഭാര്യയെ കൊണ്ട് മാത്രമെ എനിക്ക് ബുദ്ധിമുട്ടുള്ളു. കാരണം അവളാണ് എല്ലാം കേൾക്കേണ്ടി വരുന്നത്. ഞാൻ പറഞ്ഞാൽ അത് അവിടെ കളയും. പക്ഷെ ഇതെല്ലാം ഏൽക്കുന്നത് വീട്ടിലിരിക്കുന്നവർക്കാണ്. അതുകൊണ്ട് ഭാര്യയാണ് സങ്കടപ്പെടുന്നത്. അവളാണ് വിഷമിക്കുന്നത്. ഞാൻ സ്ത്രീകളെ ആക്ഷേപിച്ചിട്ടില്ല. അവരെ ഉപഭോക വസ്തുവാക്കരുതെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അവാർഡ് വാങ്ങിയപ്പോഴും അത് തന്നെയാണ് പറഞ്ഞത്. പ്രതിമ കിട്ടിയാൽ എന്നല്ല ശരീരം കിട്ടിയാൽ പോലും ഞാൻ പ്രകോപിതനാകുന്നില്ല.

 

 

Advertisment