Advertisment

ശ്രീപതിന്റെ അഭിനയം ഞെട്ടിച്ചു, അതിഗംഭീരം! കുട്ടികളും രക്ഷിതാക്കളും ഒന്നിച്ചെത്തി കാണേണ്ട സിനിമ: മോണിക്ക ഒരു എഐ സ്‌റ്റോറി കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയായി മോണിക്ക ഒരു എഐ സ്റ്റോറിയെ ഇന്ത്യന്‍ സര്‍ക്കാരിന്റെ എഐ പോര്‍ട്ടല്‍ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
monica oru ai story

കൊച്ചി: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ അപര്‍ണ മള്‍ബറിയെ കേന്ദ്ര കഥാപാത്രമാക്കി ഇഎം അഷ്റഫ് സംവിധാനം ചെയ്യുന്ന 'മോണിക്ക ഒരു എ ഐ സ്റ്റോറി' തീയേറ്ററിലെത്തി. എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. 

Advertisment

ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയായി മോണിക്ക ഒരു എഐ സ്റ്റോറിയെ ഇന്ത്യന്‍ സര്‍ക്കാരിന്റെ എഐ പോര്‍ട്ടല്‍ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബാലതാരം ശ്രീപതിന്റെ അഭിനയം ഞെട്ടിച്ചെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം. കുട്ടികളും രക്ഷിതാക്കളും ഒന്നിച്ചെത്തി കാണേണ്ട സിനിമയാണ് മോണിക്ക ഒരു എഐ സ്‌റ്റോറിയെന്നും അപര്‍ണയുടെയും ശ്രീപതിന്റെയും അഭിനയം അതിഗംഭീകരമായിരുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.

മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളില്‍ എത്തുന്നത്. നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂരും, സംവിധായകന്‍ ഇ.എം അഷ്‌റഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സിനി അബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, അജയന്‍ കല്ലായ്, അനില്‍ ബേബി, ആല്‍ബര്‍ട്ട് അലക്‌സ് , ശുഭ കാഞ്ഞങ്ങാട്, പി കെ അബ്ദുള്ള, പ്രസന്നന്‍ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി, ഷിജിത്ത് മണവാളന്‍, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാന്‍, ആന്‍മിരദേവ്, ഹാതിം,അലന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുണ്ട്.

Advertisment