Advertisment

'മോണിക്ക ഒരു ഐ സ്റ്റോറി'' യില്‍ ആദ്യമായി പാടി സ്വര മാധുര്യത്തില്‍ യര്‍ബാഷ്! ആസ്വാദകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഗാനാലാപനം

വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്‍സൂര്‍ പള്ളൂരിന്റെ  ''ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?'' എന്ന ഡോക്യുമെന്ററിയുടെ പശ്ചാത്തല സംഗീതം ചെയ്തത്  യുനുസിയോ ആയിരുന്നു . News | Cinema | കേരളം | മലയാള സിനിമ

author-image
ഫിലിം ഡസ്ക്
Updated On
New Update
swewUntitled4df54.jpg

കൊച്ചി: പട്ടാമ്പി ഹൈസ്‌കൂളില്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് യര്‍ബാഷ്. ആസ്വാദകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് യര്‍ഭാഷിന്റെ ഗാനാലാപനം.

Advertisment

ഒരു ദിവസം സംവിധായകന്‍ ഇ എം അഷ്‌റഫും നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂരും ചേര്‍ന്ന് മോണിക്ക ഒരു എഐ സ്റ്റോറിയുടെ തിരക്കഥയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഒരുമിച്ച് ഇരിക്കുമ്പോഴാണ് യാദൃശ്ചികമായി സംഗീത സംവിധായകന്‍ യുനുസിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത യര്‍ബാഷിന്റെ ശ്രദ്ധേയമായ ഗാനം കേള്‍ക്കുന്നത്. 

ഈ കുട്ടി കൊള്ളാമല്ലോ എന്ന് മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞപ്പോള്‍ നമ്മുടെ സിനിമയിലെ ഗാനം ഇവനെകൊണ്ട് പാടിക്കാമെന്നായി ഇ എം അഷ്‌റഫ്. ലവ് ഈസ് ഗോണ്‍ ( love is gone) എന്ന ഇംഗ്ലീഷ് ആല്‍ബത്തിലെ ഗാനമായിരുന്നു യര്‍ബാഷിന്റെ ശബ്ദത്തില്‍ അവര്‍ കേട്ടത്. മന്‍സൂര്‍ അപ്പോള്‍ തന്നെ സംഗീത സംവിധായകന്‍ യുനുസിയോയെ ഫോണില്‍ വിളിച്ചു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്‍സൂര്‍ പള്ളൂരിന്റെ  ''ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?'' എന്ന ഡോക്യുമെന്ററിയുടെ പശ്ചാത്തല സംഗീതം ചെയ്തത്  യുനുസിയോ ആയിരുന്നു .

മോനെ സിനിമയില്‍ പാടിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ യുനുസിയോ സന്തോഷത്തോടെ സമ്മതിച്ചു. അങ്ങിനെ മകനോടൊപ്പം സിനിമയുടെ സംഗീത സംവിധായകനായി യുനുസിയോയും മോണിക്ക ഒരു എഐ സ്റ്റോറിയുടെ ഭാഗമായി.ഉപ്പച്ചിയുടെ സംഗീതത്തില്‍ മകന്‍ യര്‍ബാഷ് പാടി. 

ആദ്യമായി സിനിമയില്‍ പാടിയത് പ്രശസ്ത ഗാന രചയിതാവ് പ്രഭാവര്‍മ്മയുടെ മാതൃ സ്‌നേഹത്തെക്കുറിച്ചുള്ള ഹൃദയത്തില്‍ തട്ടുന്ന വരികള്‍.നേരത്തെ ഗാനാലാപനത്തിന് സ്‌കൂള്‍ തല മത്സരങ്ങളില്‍ യര്‍ഭാഷ് സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 

നാല് വര്‍ഷമായി കര്‍ണ്ണാടിക് വോക്കലും വെസ്റ്റേണ്‍ കീ ബോര്‍ഡും പഠിച്ച് കൊണ്ടിരിക്കുകയാണ് സ്വത സിദ്ധമായ ശൈലിയില്‍ പാടി നമ്മെ അമ്പരപ്പിക്കുന്ന ഈ ബാലന്‍. അങ്ങിനെ മോണിക്ക ഒരു എഐ സ്റ്റോറിയിലൂടെ ഒരു നല്ല ബാല ഗായകനെ മലയാള സിനിമക്ക് ലഭിച്ചിരിക്കുകയാണ്.

Advertisment