Advertisment

കാത്തിരിപ്പുകള്‍ക്ക് അവസാനം, 'പൊറാട്ട് നാടകം' നാളെ തിയേറ്ററില്‍

author-image
മൂവി ഡസ്ക്
New Update
poratt-nadakam.1728909040

മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടകം' നാളെ തിയേറ്ററുകളില്‍.

Advertisment

സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളിലൂടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

മണിക്കുട്ടി എന്ന പശു സിനിമയുടെ കഥാസാരവും കഥാപാത്രങ്ങളും പരിചയപ്പെടുത്തുന്ന രീതിയില്‍ എത്തിയിരിക്കുന്ന ട്രെയിലര്‍ പൊട്ടിച്ചിരിക്കാനുള്ള വക സമ്മാനിക്കുന്നതായിരുന്നു. തികച്ചും ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്നതാണ് ചിത്രം.

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ ശിഷ്യനായ നൗഷാദ് സാഫ്രോൺ ആണ് സംവിധാനം ചെയ്യുന്നത്. സിദ്ദിഖിന്റെ മേൽനോട്ടത്തിൽ ചിത്രീകരിച്ച ചിത്രത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്.

രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന സുനീഷ് വാരനാട്,ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ,

Advertisment