Advertisment

കൊഴിയാന്‍ ബാക്കിയുള്ള അവസാന കണ്‍പീലി, കാന്‍സര്‍ പോരാട്ടത്തിനിടയിലെ ഹൃദയഭേദകമായ ചിത്രം പങ്കിട്ട് ബോളിവുഡ് താരം

author-image
മൂവി ഡസ്ക്
New Update
hinakhan-eyes-1

കാന്‍സറിനെതിരെ പോരാടുന്നതിനിടയില്‍ ആരാധകരുമായി ബോളിവുഡ് നടി ഹിന ഖാന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ഏവരെയും വേദനിപ്പിക്കുന്നത്. തന്റെ കണ്ണിന്റെ ക്ലോസ്അപ്പ് ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയാണ് ‘നിലനില്‍ക്കുന്ന ഒരേയൊരു കണ്‍പീലി’.

Advertisment

കീമോതെറാപ്പിയെ തുടര്‍ന്നാണ് താരത്തിന്റെ കണ്‍പീലികള്‍ കൊഴിഞ്ഞത്. തന്റെ കണ്‍പീലി ധൈര്യശാലിയും ഒറ്റയ്ക്ക് പോരാടുന്നവനുമാണെന്നും  ചിത്രത്തിനൊപ്പം കുറിച്ചു.

കീമോയുടെ അവസാന ഘട്ടത്തിലേക്ക് നടക്കുമ്പോള്‍ എനിക്ക് പ്രചോദനം ഈ കണ്‍പീലിയാണെന്നും താരം പറയുന്നു. ഇതിലൂടെയെല്ലാം ദൈവ കൃപയാല്‍ കടന്നു പോകുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസവും താരം പ്രകടിപ്പിക്കുന്നുണ്ട്. പത്തുവര്‍ഷത്തിലധികമായി ഐലാഷസുകള്‍ ഉപയോഗിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍ ഷൂട്ടുകള്‍ക്കായി ഉപയോഗിക്കാറുണ്ട്. എല്ലാം ശരിയാകും എന്നും താരം കുറിച്ചു.

Advertisment