Advertisment

സിനിമയിലെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്

author-image
മൂവി ഡസ്ക്
New Update
2400639-hashmi

ഹൈദരാബാദ് : സിനിമയിലെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ പ്രസിദ്ധ ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. ​വിനയ്കുമാർ ശ്രീനിഗ്ധിയുടെ ഗൂഡചാരി- 2 എന്ന തെലുങ്ക് ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു നടന് പരിക്കേറ്റത്.

Advertisment

കഴുത്തിൽ മുറിവേറ്റ നടന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കയാണ്. കഴുത്തിലെ മുറിവ് കെട്ടിവച്ചിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ പരിക്കിനെപ്പറ്റി സംവിധായകനോ നടനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ ആരോ​ഗ്യാവസ്ഥയിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആശങ്ക പങ്കുവയ്ക്കുന്നുമുണ്ട്.

അദിവി ശേഷ് രചന നിർവഹിക്കുന്ന ​ഗൂഡചാരി 2 വിന്റെ ചിത്രീകരണം ഫെബ്രുവരിയിലാണ് തുടങ്ങിയത്.

 

Advertisment