Advertisment

മോഹന്‍ലാലിന്റെ ഡാന്‍സിനെ പ്രശംസിച്ച് ഷാരൂഖ് ഖാന്‍, ഒരുമിച്ച് അത്താഴം കഴിക്കാന്‍ കാത്തിരിക്കുന്നുവെന്നും താരം; പ്രഭാത ഭക്ഷണം കൂടിയായാലോ എന്ന് മോഹന്‍ലാലിന്റെ മറുപടി; എവിടെ വച്ചെന്ന് ചോദിച്ച് ഷാരൂഖ്; തന്റെ വീട്ടിലാകാമെന്ന് മോഹന്‍ലാലും ! താരരാജാക്കന്‍മാരുടെ സംഭാഷണം ഏറ്റെടുത്ത് ആരാധകരും

അത് തന്റെ വീട്ടില്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഷാരൂഖിന് ആതിഥ്യമരുളാന്‍ ആഗ്രഹിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. താരരാജാക്കന്‍മാരുടെ ഈ സംഭാഷണം ആരാധകരും ഏറ്റെടുത്തിരിക്കുവാണ്.

author-image
ഫിലിം ഡസ്ക്
Updated On
New Update
mohanlal shah rukh khan

മോഹന്‍ലാലും ഷാരൂഖ് ഖാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ല്‍ നടത്തിയ സംഭാഷണം വൈറലാകുന്നു. ഒരു പരിപാടിയില്‍ ഷാരൂഖ് ചിത്രം ജവാനിലെ 'സിന്ദാ ബന്ദാ' ഗാനത്തിന് മോഹന്‍ലാല്‍ ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. പിന്നാലെ ഇതിനെ പ്രശംസിച്ച് ഷാരൂഖ് രംഗത്തെത്തി.

Advertisment

''ഈ ഗാനം ഇപ്പോൾ എനിക്ക് ഏറ്റവും സ്പെഷ്യൽ ആക്കിയതിന് മോഹൻലാൽ സാറിന് നന്ദി. അങ്ങ് ചെയ്തതിന്റെ പകുതിയെങ്കിലും എനിക്ക് നന്നായി ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ലവ് യു സർ, താങ്കളോടൊപ്പം അത്താഴത്തിന് കാത്തിരിക്കുന്നു'', എന്നാണ് ഷാരൂഖ് കുറിച്ചത്.

ഇതിന് മറുപടിയുമായി മോഹന്‍ലാലും രംഗത്തെത്തി. ''പ്രിയപ്പെട്ട ഷാരൂക്ക്, നിങ്ങളെപ്പോലെ ആർക്കും ഇത് ചെയ്യാൻ കഴിയില്ല. അങ്ങയുടെ നല്ല വാക്കുകള്‍ക്ക് നന്ദി'', എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. കൂടാതെ അത്താഴം മാത്രം മതിയോ പ്രഭാത ഭക്ഷണം കൂടിയായലോ എന്നും മോ​ഹൻലാൽ ചോദിച്ചു.

'തീര്‍ച്ചയായും സര്‍' എന്നായിരുന്നു ഇതിനോട് ഷാരൂഖ് പ്രതികരിച്ചത്. തന്റെ വീട്ടിലാണോ അതോ മോഹന്‍ലാലിന്റെ വീട്ടിലാണോ ഇത് വേണ്ടതെന്നും ഷാരൂഖ് ചോദിച്ചു.

അത് തന്റെ വീട്ടില്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഷാരൂഖിന് ആതിഥ്യമരുളാന്‍ ആഗ്രഹിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. താരരാജാക്കന്‍മാരുടെ ഈ സംഭാഷണം ആരാധകരും ഏറ്റെടുത്തിരിക്കുവാണ്.

Advertisment