Advertisment

സിം​ഗിളാണ്, മിം​ഗിളാകാൻ താല്പര്യമില്ല; കാമുകൻ ശാന്തനുവുമായി വേർപിരിഞ്ഞെന്ന് ശ്രുതി ഹാസൻ

author-image
മൂവി ഡസ്ക്
New Update
sruthyyyyyy.jpg

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ശ്രുതി ഹാസനും കാമുകൻ ശാന്തനു ഹസാരികയുമായി വേർപിരിഞ്ഞെന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, അഭ്യൂഹങ്ങൾ സ്ഥിരീകരിച്ച് എത്തിയിരിക്കുകയാണ് ശ്രുതി ഹാസൻ. താൻ ഇപ്പോൾ ഒറ്റക്കാണെന്നും റിലേഷൻഷിപ്പിന് താല്പര്യമില്ലെന്നുമാണ് ശ്രുതി അറിയിച്ചിരിക്കുന്നത്.

Advertisment

ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാമിലെ ആസ്ക് മീ എനിത്തിങ് എന്ന സെഷനിൽ ആരാധകരുടെ ചോദ്യത്തിനാണ് മറുപടി നൽകുകയായിരുന്നു ശ്രുതി. ‘ഞാൻ ഇപ്പോൾ സിം​ഗിളാണ്, മിം​ഗിളാകാൻ താല്പര്യമില്ല. ഇപ്പോൾ, എന്റെ ജോലിയിലാണ് കമ്മിറ്റഡ് ആയിരിക്കുന്നത്. നന്നായി ജോലി ആസ്വദിക്കുകയാണ്.’- എന്നായിരുന്നു താരം കുറിച്ചത്.

നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രുതി ഹാസനും കാമുകൻ ശാന്തനു ഹസാരികയും വേർപിരിഞ്ഞത്. മാർച്ചിൽ ശ്രുതിയും കാമുകനും ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ, സ്വകാര്യ ജീവിതത്തെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. വേർപിരിയലിന് പിന്നാലെ ശ്രുതി തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നും ശാന്തനുവുമായുള്ള എല്ലാ ചിത്രങ്ങളും നീക്കം ചെയ്തിരുന്നു.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാറായിരുന്നു ശ്രുതിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ മാസം ലോകേഷ് കനകരാജുമായുള്ള ഒരു മ്യൂസിക് വീഡിയോയും പുറത്ത് വന്നിരുന്നു.

Advertisment