Advertisment

ആ സിനിമയിൽ പൂർണ ന​ഗ്നനായാണ് അഭിനയിച്ചത്, ഒരുപാട് വിഷമം തോന്നി; വെളിപ്പെടുത്തലുമായി ആമിർ ഖാൻ

author-image
മൂവി ഡസ്ക്
New Update
amirkhan.jpg

രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ആമിർ ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പികെ. അന്യ​ഗ്രഹത്തിൽ നിന്നെത്തിയ വ്യക്തിയുടെ കഥാപാത്രമായിരുന്നു ആമിറിന്റേത്. പികെയിൽ അഭിനയിച്ച കാലത്തെ ഓർമകൾ ഗ്രേറ്റ് ഇന്ത്യൻ കബിൽ ഷോയിൽ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ താരം.

Advertisment

“റേഡിയോയുമായി ഓടുന്ന സീനിൽ ആദ്യം ഞാൻ ഷോർട്സാണ് ധരിച്ചിരുന്നത്. നടന്നുപോകുന്നത് വരെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഓടിയപ്പോൾ ശരീരത്തിൽ നിന്ന് ഷോട്സ് ഊരിപ്പോയി. ആ സീനെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. ഷോർട്സ് അഴിച്ചു മാറ്റി ആ സീൻ എടുക്കാമെന്ന് അവസാനം സംവിധായകൻ രാജുവിനെ അറിയിച്ചു”.

ലൊക്കേഷനിൽ ആദ്യമായി ന​ഗ്നനായി അഭിനയിക്കുമ്പോൾ വലിയ വിഷമമുണ്ടായിരുന്നു. എല്ലാവരും നോക്കി നിൽക്കും എന്ന് ആലോചിച്ച് ചെയ്യാൻ മടിച്ചു. അതൊന്നും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു സംവിധായകന്റെ പ്രതികരണം. ഇതോടെ നാണക്കേട് മാറിയെന്നും ആമിർ ഖാൻ പറഞ്ഞു.

ജീവിതത്തിലുണ്ടായ ഒരുപാട് കാര്യങ്ങൾ ഗ്രേറ്റ് ഇന്ത്യൻ കബിൽ ഷോയിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും സിനിമാ മേഖലയിൽ നിന്നുണ്ടായ തിക്താനുഭവങ്ങളെ കുറിച്ചുമൊക്കെ ആമിർ മനസ് തുറന്നു.

Advertisment