രാജേഷ് വടകോട് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് രഘു 32 ഇഞ്ച്. കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുമാർ, സുകുമാരൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
കുടുംബ പശ്ചാത്തലത്തിലുള്ള സിനിമ കോമഡിയി ലൂടെയാണ് അവതരിപ്പിക്കുന്നത്. മനോജ് വലംചുഴി, രഞ്ജിത ഗൗതം, തുളസീദാസ്, അജേഷ് റാന്നി, മാനസപ്രഭു, നിതിൻ നോബിൾ, സായ് ഗിരീഷ്, സുനിൽകുമാർ, അരുണ കെ.എസ്, ആനന്ദ്, ഹരികൃഷ്ണ, പ്രവീൺ, ജയചന്ദ്രൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലൂടെ പ്രശസ്തരായവരാണ് മനോജ് വലംചുഴിയും അജേഷ് റാന്നിയും. മനോജ് വലംചുഴി ആണ് നായക കഥാപാത്രമായ രഘുവാകുന്നത്.
ചലച്ചിത്ര സംവിധായകൻ തുളസീദാസ് അതിഥി താരമായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. കാലടി ഓമന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമ്മക്കനൽ എന്ന ചിത്രത്തിനു ശേഷം രാജേഷ് വടകോട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഛായാഗ്രഹണം :അജയ് കൃഷ്ണ. ഗാനരചന : പ്രദീഷ് അരുവിക്കര. സംഗീത സംവിധാനം : അഭിവേദ. ഗായകർ : അഫ്സൽ, അൻവർ സാദത്ത്, എം. എസ്. മോഹിത്, രോഹിത് തോമസ്, ജോൺ ബനഡിക്റ്റ് അസോസിയേറ്റ് ഡയറക്ടർ : അഭിലാഷ്.
എഡിറ്റിംഗ്: എം. സന്ദീപ്. മേക്കപ്പ് : സന്ധ്യ രാജേഷ്. കലാസംവിധാനം: ഷിബു ഉണ്ണി റസൽപുരം. അസിസ്റ്റന്റ് ഡയറക്ടർ: അഭിജിത്, കളറിംഗ് : ജോഷി. സ്റ്റിൽസ് : അജയ് കൃഷ്ണൻ വേറ്റിനാട്, ആനന്ദ്. തിരുവനന്തപുരം, നെയ്യാറ്റിൻകര ഭാഗങ്ങളിലായി ചിത്രീകരിച്ച രഘു 32 ഇഞ്ച് എബിസി ടാക്കീസ് എന്ന യൂട്യൂബ് ചാനൽ നാളെ റിലീസ് ചെയ്യും.