ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തിൽ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. നടി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്‍റെ സിങ്കിൾ ബെഞ്ചാണ് തള്ളിയത്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ നിന്നും പൊലീസിനെ തടയണമെന്നാണ് ഹർജിയില്‍ നടി കസ്തൂരി ആവശ്യപ്പെട്ടിരുന്നത്.
ക്ഷമാപണം നടത്തിയിട്ടും, തനിക്കെതിരെ കേസെടുത്തതായി കസ്തൂരി ഹർജിയില്‍ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചു.
നവംബർ മൂന്നിന് ചെന്നൈയിൽ നടന്ന ഒരു ബ്രാഹ്മണ സംഗമത്തിൽ സംസാരിക്കവെയാണ് നടി വിവാദ പരാമർശം നടത്തിത്. തമിഴ് രാജാക്കന്മാരുടെ വേശ്യകളെ സേവിക്കാൻ വന്ന തെലുങ്ക് ജനത ഇപ്പോൾ തമിഴ് വംശത്തിൽ പെട്ടവരാണെന്ന് അവകാശപ്പെടുന്നു എന്നതായിരുന്നു നടിയുടെ വാദം.