കൊച്ചി; കഴിഞ്ഞ ദിവസം ആലുവയില്‍ മൃഗീയമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ കൃഷ്ണകുമാര്‍. വടക്കേ ഇന്ത്യയില്‍ ആയിരുന്നു ഈ സംഭവമെങ്കില്‍ മെഴുകുതിരി കത്തിക്കാന്‍ സാംസ്‌കാരിക നായകന്‍മാരും സിനിമാ താരങ്ങളും രംഗത്തിറങ്ങിയേനെ എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്
നടന്റെ വാക്കുകളിങ്ങനെ...
പ്രിയപ്പെട്ട സഹോദരങ്ങളെ ,, ഇന്നലെ മുതൽ ഈ നിമിഷം വരെ ഏതൊരു മലയാളിമനസിനെ മരവിപ്പിച്ച അവ്സഥയിൽ ആണ് ആലുവയിലെ ആ കൊച്ചുപെൺകുട്ടിയുടെ മുഖവും ആ വലിയ നടുക്കവുംകാശ്മീരിലോ, മണിപ്പൂരിലോ പേരുപോലുമറിയാത്ത വടക്കേ ഇന്ത്യയിൽ നടക്കുന്ന ഒരു പീഡന വാർത്ത വളഞ്ഞൊടിഞ് ഇവിടെ എത്തുമ്പോൾ മെഴുകു തിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ നാമിപ്പോൾ കാണുന്നില്ല.
ഒന്ന് രണ്ടു ആഴ്ചകൾക്കു മുൻപ് അപമാനഭാരം കൊണ്ട് താണു പോയ ഇവിടുത്തെ ഒരു സിനിമ നടന്റെ തല അതിനു ശേഷമോ ഇപ്പോഴോ പഴയ സ്ഥാനത്തു പൊങ്ങിവന്നത് നാമിപ്പോൾ കാണുന്നില്ല കൃഷ്ണകുമാർ കുറ്റപ്പെടുത്തി, ആലുവയിൽ കഴിഞ്ഞ ദിവസം മൃഗീയമായി മരിച്ച കുഞ്ഞ് ചാന്ദിനി യുടെ വിയോഗത്തിൽ സർക്കാരിനെയും ഒപ്പം ചലച്ചിത്ര താരങ്ങളെയും കുറ്റപെടുത്തികൊണ്ടു നടൻ കൃഷ്ണകുമാർ തന്റെ ഫേസ് ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
കഴിഞ്ഞ ദിവസമാണ് മനസാക്ഷിയെ ഞെട്ടിച്ച ആ ഹീന സംഭവം നടന്നിരുന്നത്, ആലുവ ചൂർണ്ണിക്കര പഞ്ചായത്തിലെ വാടകക്ക് താമസിക്കുന്ന ബീ ഹാറി സ്വദേശികളുടെ മകളായ ഒന്നാക്ലാസ്സ് വിദ്യാർത്ഥിനി വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നു മണിക്ക് ആണ് വീട്ടിൽ നിന്നും കാണാതായത്. പിന്നെ സംഭവം കഴിഞ്ഞു ഏകദേശം 21 മണിക്കൂർ കഴിഞ്ഞു ആണ് കണ്ടുകിട്ടുന്നത്.പ്രതി അഫ്സാക് ആലത്തിനെ കഴിഞ്ഞ ദിവസം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യ്തു. ഇതിനെതിരെ പ്രതികരിച്ചാണ് നടൻ എത്തുന്നത്.