Advertisment

സിനിമാ സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു

സിനിമാ സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു

author-image
shafeek cm
New Update
kailas nadh

കൊച്ചി : മലയാളം സിനിമ സീരിയൽ താരമായ കൈലാസ് നാഥ് (65)അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗാവസ്ഥ വഷളായതിനെത്തുടർന്ന് ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അന്ത്യം.

Advertisment

നിരവധി സിനിമകളിലും സീരിയലുകളിലും കൈലാസ് നാഥ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തുടക്കകാലത്ത് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം പിന്നീട് സീരിയലുകളിലേക്ക് ചുവട് മാറ്റുകയായിരുന്നു. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലെ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചു കൊണ്ടിരുന്നത്.

മലയാള സീരിയൽ രംഗത്ത് തുടക്കം മുതൽ തന്നെ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കൈലാസ് നാഥിന് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹം അഭിനയത്തിൽ സജീവമായിരുന്നില്ല. ഈയടുത്തായി കൈലാസ് നാഥിന്റെ തുടർ ചികിത്സകൾക്കായി ധനസഹായം ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ സുമനസ്സുകളുടെ സഹായം തേടിയിരുന്നു. എന്നാൽ ഇപ്പോൾ ചികിത്സകൾക്ക് മുമ്പ് തന്നെ അദ്ദേഹം വിട പറഞ്ഞു. കൈലാസ് നാഥിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കുന്നതാണ്.



latest news kailas nadh
Advertisment