Advertisment

മോണിക്ക ഒരു എഐ സ്റ്റോറിയുടെ റിലീസ് നീട്ടി; ജൂണ്‍ 21ന് പ്രദര്‍ശനത്തിന് എത്തും

മെയ് 31 നായിരുന്നു റിലീസ് തീരുമാനിച്ചത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രദര്‍ശനം ജൂണ്‍ 21ലേക്ക് മാറ്റുകയാണ്.

author-image
ഫിലിം ഡസ്ക്
Updated On
New Update
636356

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിനിമയെന്ന് ഇന്ത്യ ഗവെര്‍ന്മെന്റിന്റെ അശ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയ മോണിക്ക ഒരു എഐ സ്റ്റോറിജൂണ്‍ 21ന് കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നേരത്തെ മെയ് 31 നായിരുന്നു റിലീസ് തീരുമാനിച്ചത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രദര്‍ശനം ജൂണ്‍ 21ലേക്ക് മാറ്റുകയാണ്.

Advertisment

കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടന്‍ തന്റെ അസുഖത്തെസംബന്ധിച്ച  കാര്യം ഒരു ചടങ്ങില്‍ വച്ച് വെളിപ്പെടുത്തുകയുണ്ടായി. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ചെറിയ രീതിയില്‍ തനിക്കുണ്ടെന്നും ചെറുപ്പത്തില്‍ കണ്ടത്തിയിരുന്നെങ്കില്‍ അത് മാറ്റാനാകുമായിരുന്നെന്നും ആ നടന്‍ തുറന്നു പറഞ്ഞിരുന്നു. നാല്‍പ്പത്തി ഒന്നാം വയസിലാണ് ആ രോഗം തിരിച്ചറിഞ്ഞതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

മോണിക്ക ഒരു എഐ സ്റ്റോറി യഥാര്‍ത്ഥത്തില്‍ പ്രമുഖ നടന്‍ സൂചിപ്പിച്ച ആ അസുഖം വന്ന ഒരു കുട്ടിയുടെ കഥയാണ്. ഹൈപ്പര്‍ ആക്റ്റീവായ സ്വരൂപ് എന്ന കുട്ടി സ്‌കൂളിലും വീട്ടിലും അയല്‍വാസികള്‍ക്കിടയിലും സൃഷ്ടിക്കുന്ന അലോസരങ്ങളും പ്രശ്‌നങ്ങളും ആ കുട്ടിയുടെ അസുഖം മൂലമാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നില്ല. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഉചിതമായ സമയത്തു ചികിത്സ നല്‍കാത്തതിനെത്തുടര്‍ന്ന് നാല്‍പ്പത്തി ഒന്നാം വയസിലും അതിന്റെ പ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്ന് തുറന്നു പറഞ്ഞ നടന്റെ അവസ്ഥ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്‌നം തന്നെയാണ്.

മോണിക്ക ഒരു എഐ സ്റ്റോറി ഹൈപ്പര്‍ ആക്റ്റീവായ കുട്ടിയുടെ മനോനിലയെക്കുറിച്ചും അവന്‍ ഒരു അത്ഭുത ബാലനായി മാറുന്നതിനെക്കുറിച്ചും കുട്ടികളെ പ്രചോദിപ്പിക്കുന്ന ഒരു സിനിമയാണ്.
മാളികപ്പുറം എന്ന സിനിമയിലൂടെ പ്രശസ്തനായ ശ്രീപതാണ് സ്വരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാന്ത്രികനായ മോട്ടിവേറ്ററായി ഗോപിനാഥ് മുതുകാടും എഐ കഥാപാത്രമായി അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അപര്‍ണ മള്‍ബറിയുംഅഭിനയിക്കുന്നു.

ശുഭ ടീച്ചര്‍,സിന്ധു ടീച്ചര്‍, ആനന്ദ ജ്യോതി, ഹരി,അജയ് കല്ലായി അനില്‍ ബേബി,പി.കെ. അബ്ദുല്ല, സിനി ഏബ്രഹാം ആല്‍ബര്‍ട്ട് അലക്‌സ് എന്നിവരാണ് മറ്റു  പ്രധാന അഭിനേതാക്കള്‍. പ്രഭാവര്‍മയുടെ വരികള്‍ക്ക് യുനാസിയോ സംഗീതം നല്‍കി. റോണി റാഫേലാണ് പശ്ചാത്തല സംഗീതം. ഡി.ഒ.പി. സജീഷ് രാജ്, എഡിറ്റിംഗ് ഹരി ജി. നായര്‍, സാംസ് പ്രൊഡക് ഷന്‍ ഹൗസിന്റെ പേരില്‍ മന്‍സൂര്‍ പള്ളൂര്‍ നിര്‍മിച്ച സിനിമയുടെ കഥയും സംവിധാനവും ഇ.എം അഷ്റഫാണ്. കാഞ്ഞങ്ങാട് മാഹി കൊച്ചിന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. മന്‍സൂര്‍ പള്ളൂര്‍ രചിച്ച അമേരിക്കക്കാരി മലയാളത്തില്‍ പാടിയ സിനിമയുടെ പ്രൊമോഷന്‍ ഗാനം ഇപ്പോള്‍ വൈറലാണ്.

 

Advertisment