Advertisment

നീലക്കുയില്‍ സിനിമയുടെ 70-ാം വാര്‍ഷികം:  'എങ്ങനെ നാം മറക്കും' സമാദരണ  സംഗീത സദസ് സംഘടിപ്പിച്ചു

"നീല കുയില്‍ സിനിമ മലയാള സിനിമാ ചരിത്രത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു"

author-image
ഫിലിം ഡസ്ക്
New Update
52525

കോഴിക്കോട്: ആക്ടീവ് കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ നീലക്കുയില്‍ സിനിമയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'എങ്ങനെ നാം മറക്കും' എന്ന സമാദരണ സംഗീത സദസ് സംഘടിപ്പിച്ചു.

Advertisment

സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ച കെ. രാഘവന്‍ മാസ്റ്ററുടെ മകന്‍ ആര്‍. കനകാംബരനേയും രചന നടത്തിയ ഉറൂബിന്റെ മകന്‍ ഇ. സുധാകരനേയും സിനിമ നിര്‍മ്മിച്ച ടി.കെ.പരീകുട്ടിയുടെ അനുജന്റെ മകന്‍ ടി.സി. അബ്ദുള്‍ഖിലാബിനേയും  പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരനും പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണിയും ആദരിച്ചു. 

55

നീല കുയില്‍ സിനിമ മലയാള സിനിമാ ചരിത്രത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. യു.കെ. കുമാരന്‍  മലയാള സിനിമാ ചരിത്രത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച കൂട്ട്‌കെട്ടാണ് നീല കുയില്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഉറൂബ്, പി. ഭാസ്‌കരന്‍, രാമു കാര്യാട്ട്, കെ. രാഘവന്‍ മാസ്റ്റര്‍ കൂട്ട് കെട്ടെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്‍ പറഞ്ഞു. സമാദരണ സംഗീത സദസ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യവും സമുദായ സൗഹാര്‍ദവും സാമൂഹ്യ ബോധവും സാധാരണക്കാരന്റെ ജീവിതവും ഈ സിനിമയില്‍ ആവിഷ്‌കരിച്ചതായും അദ്ദേഹം പറഞ്ഞു. മണ്ണിന്റെ മണമുള്ള സംഗീതവും കഥയും പ്രമേയമായി വന്ന മലയാളത്തിലെ  ആദ്യത്തെ സിനിമയാണ് നീല കുയില്‍ എന്ന് പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി പറഞ്ഞു.

സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ച കെ.രാഘവന്‍ മാസ്റ്ററുടെ മകന്‍ ആര്‍. കനകാംബരനേയും രചന നടത്തിയ ഉറൂബിന്റെ മകന്‍ ഇ. സുധാകരനേയും സിനിമ നിര്‍മ്മിച്ച ടി.കെ.പരീകുട്ടിയുടെ അനുജന്റെ മകന്‍ ടി.സി. അബ്ദുള്‍ഖിലാബിനേയും പരിപാടിയില്‍ ആദരിച്ചു. ചടങ്ങില്‍ ആക്ടീവ് കോഴിക്കോടിന്റെ പ്രസിഡന്റ് എ.കെ. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി പി.ഐ. അജയന്‍, പി.കെ. സുനില്‍കുമാര്‍, എം.പി. രാമകൃഷ്ണന്‍, എം.കെ. ബീരാന്‍, കെ.സി. അബ്ദുള്‍ റസാഖ്, കെ.പത്മകുമാര്‍, എം.ടി. ബിജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഇ. സുധാകരന്‍, ആര്‍. കനകാംബരന്‍, ടി.സി. അബ്ദുള്‍ ഖിലാബും മറുപടി പ്രസംഗം നടത്തി. കെ.ആര്‍. ബിന്ദു, അഞ്ജന അജയന്‍, ഇ.എ. ബഷീര്‍, പി.പി. വൈരമണി എന്നിവര്‍ സിനിമയിലെ ഗാനങ്ങള്‍ ആലപിച്ചു.              

 

Advertisment