Advertisment

എല്ലാം ഉപേക്ഷിച്ച് പോയപ്പോഴും വീണ്ടും വന്നത് നിങ്ങള്‍ തന്നെയാണ്, എന്നാല്‍, വീണ്ടും ഞാന്‍ ചതിക്കപ്പെട്ടു, ഇനി വന്നാലും വിശ്വസിക്കും, അത്രയും ഞാന്‍ ഇഷ്ടപ്പെടുന്നു: അഞ്ജലി അമീര്‍

സോഷ്യല്‍ മീഡിയയില്‍ ആണ്‍സുഹൃത്തിന്റെ ഫോട്ടോ ഉള്‍പ്പെടെ പങ്കുവച്ച് നടി രംഗത്തെത്തിയിരിക്കുകയാണ്.

author-image
ഫിലിം ഡസ്ക്
New Update
3535

മമ്മൂട്ടിയുടെ പേരന്‍പ് എന്ന സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ടാന്‍സ്ജെന്‍ഡര്‍ അഞ്ജലി അമീര്‍. ഇപ്പോഴിതാ താന്‍ സ്നേഹിച്ച തന്റെ സുഹൃത്ത് ചതിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ആണ്‍സുഹൃത്തിന്റെ ഫോട്ടോ ഉള്‍പ്പെടെ പങ്കുവച്ച് നടി രംഗത്തെത്തിയിരിക്കുകയാണ്. റാസിന്‍ എന്ന സുഹൃത്തിന്റെ പേരു വിളിച്ചാണ് താരത്തിന്റെ പോസ്റ്റ്.

Advertisment

2424

''ഈ ലോകത്ത് തനിക്ക് ഏറ്റവും ഇഷ്ടം അയാളെയാണ്. സുഹൃത്ത് ഇല്ലാതായാല്‍ ഞാനും ഇല്ലാതാവും. എത്ര പ്രശ്നങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കിലും വീണ്ടും ഒരുതവണ വിളിച്ചാല്‍, എല്ലാ പ്രശ്നങ്ങളും തീരും. 

ഒരു പ്രശ്നം വരുമ്പോള്‍ തള്ളിപ്പറയുകയും അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ല. സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ എന്നെ വലിച്ചെറിഞ്ഞ് ഓടുന്നത് നല്ലതിനല്ല. എല്ലാം ഉപേക്ഷിച്ച് പോയപ്പോഴും വീണ്ടും വന്നത് നിങ്ങള്‍ തന്നെയാണ്. 

353

എന്നാല്‍, വീണ്ടും ഞാന്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഇനി വന്നാലും വിശ്വസിക്കും. അത് ഞാന്‍ വിഡ്ഡിയായതുകൊണ്ടല്ല. അത്രയും ഞാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്...'' -അഞ്ജലി പറയുന്നു.

 

Advertisment