Advertisment

എന്റെ ഫസ്റ്റ് സീന്‍ മംമ്തയുമായി ഇരുന്ന് സംസാരിക്കുന്നതാണ്, മംമ്തയെ കണ്ടപ്പോള്‍ ഞാന്‍ പേടിച്ചു, ഡയലോഗ് പറയാന്‍ പറ്റുന്നില്ല, പേടിച്ചിട്ട് എനിക്ക് കെട്ടിപിടിക്കാന്‍ പറ്റുന്നില്ല, ഒരിക്കല്‍ സിബി സാറിന്റെ അടുത്ത് പോയി ഞാന്‍ പോയ്‌ക്കോട്ടെയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ട്: ആസിഫ് അലി

അപൂര്‍വ്വരാഗം, കഥ തുടരുന്നു തുടങ്ങിയ സിനിമകളുടെ സമയത്ത് ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഒരു അഭിമുഖത്തിലൂടെ പറയുകയാണ് ആസിഫ്. 

author-image
ഫിലിം ഡസ്ക്
New Update
35353535

മലയാള സിനിമയിലെ യുവ നടന്മാരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന താരമാണ് ആസിഫ് അലി. ഇപ്പോഴിതാ അപൂര്‍വ്വരാഗം, കഥ തുടരുന്നു തുടങ്ങിയ സിനിമകളുടെ സമയത്ത് ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഒരു അഭിമുഖത്തിലൂടെ പറയുകയാണ് ആസിഫ്. 

Advertisment

''കഥ തുടരുന്ന സിനിമ ചെയ്യുന്ന സമയത്ത് 27 ദിവസം കഴിഞ്ഞാണ് ഞാന്‍ ഷൂട്ടിങ് സെറ്റില്‍ എത്തുന്നത്. ആകെ എനിക്ക് അറിയുന്നത് സത്യന്‍ അന്തിക്കാടിനെ മാത്രമാണ്. എന്റെ ഫസ്റ്റ് സീന്‍ മംമ്തയുമായി ഇരുന്ന് സംസാരിക്കുന്നതാണ്. മംമ്തയെ കണ്ടപ്പോള്‍ ഞാന്‍ പേടിച്ചു. ഡയലോഗ് പറയാന്‍ പറ്റുന്നില്ല. പേടിച്ചിട്ട് എനിക്ക് കെട്ടിപിടിക്കാന്‍ പറ്റുന്നില്ല. അതില്‍ നിന്നൊക്കെ മാറ്റം വന്നെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

അപൂര്‍വ്വരാഗത്തിന്റെ പാട്ടിന്റെ ഷൂട്ടിങ് ക്രൈസ്റ്റ് കോളേജിലാണ് നടന്നത്. സ്വാഭാവികമായും ഒരാള്‍ അവിടേക്ക് വരുമ്പോള്‍ അയാളെ എങ്ങനെ തോല്‍പ്പിക്കാമെന്നായിരിക്കും അവിടെയുള്ളവരുടെ ചിന്ത. പാട്ടിന്റെ കൊറിയോഗ്രാഫി ചെയ്തത് ശാന്തി മാസ്റ്ററാണ്. പാട്ട് രംഗത്തില്‍ എന്റെ ഫസ്റ്റ് സ്റ്റെപ്പ് ഓ.കെ ആകുന്നത് നാല് മണിക്കൂറിന് ശേഷമാണ്. ആ സമയം കൊണ്ട് ആളുകള്‍ ചിരിക്കുന്നു, കമന്റ് അടിക്കുന്നു, ആത്മഹത്യയെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട് അപ്പോള്‍. മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു.

രാവിലെയായിരുന്നു ഷൂട്ടിങ് തുടങ്ങിയത് എല്ലാം ഒാ.കെയാകുന്നത് 11.30 നാണ്. അപ്പോഴേക്കും വെയില് കൊണ്ട് എന്റെ മുടിയിലെ ജെല്ല് പോയി. മുഖം ആകെ കരിവാളിച്ച് ഞാന്‍ വല്ലാതെയായി. അവസാനം ഞാന്‍ സിബി സാറിന്റെ അടുത്ത് പോയി ഞാന്‍ പോയ്‌ക്കോട്ടെയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്.

ആളുകള്‍ എന്നെ കാണുമ്പോള്‍ ഫോട്ടോ എടുക്കാന്‍ വരുന്നതൊക്കെ ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. കാരണം അതൊക്കെ ഞാന്‍ ഒരുപാട് എന്റെ ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അതൊക്കെ എത്ര പേര്‍ ആഗ്രഹിക്കുന്ന കാര്യമാണ്. എത്ര പേര്‍ക്ക് കിട്ടും ഈ ഭാഗ്യമൊക്കെ. 

കഴിഞ്ഞ ദിവസം തന്നെയുണ്ടായത് എന്റെ മനസൊന്ന് വിഷമിച്ചോ എന്ന് കരുതി ലോകത്തുള്ള മലയാളികള്‍ ഒന്നടങ്കം എന്റെ പ്രതികരണം പോലും ചോദിക്കാതെ എനിക്ക് വേണ്ടി സംസാരിച്ചു. ഫോണ്‍ എടുക്കാത്ത സ്വഭാവം കാരണം എനിക്ക് പല സിനിമ അവസരങ്ങളും നഷ്ടമായി...''

Advertisment