Advertisment

സ്‌കൂള്‍ പഠനകാലം മുതല്‍ മോഹന്‍ലാലിനെ ഇഷ്ടമായിരുന്നു, ഒരു ദിവസം മിനിമം അഞ്ച് കാര്‍ഡുകള്‍ അയച്ചിരുന്നു, ഞാനാണ് അയച്ചതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു: സുചിത്ര

ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് സുചിത്രയുടെ തുറന്നു പറച്ചില്‍.

author-image
ഫിലിം ഡസ്ക്
New Update
35353535

മോഹന്‍ലാലിനോടുള്ള ആരാധന കാരണം ദിവസം അഞ്ച് കാര്‍ഡുകളാണ് അയച്ചിരുന്നതെന്നും താരത്തിന്റെ പിന്നാലെയായിരുന്നു താനെന്നും ഭാര്യ സുചിത്ര. ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് സുചിത്രയുടെ തുറന്നു പറച്ചില്‍.

Advertisment

424

''സ്‌കൂള്‍ പഠനകാലം മുതല്‍ മോഹന്‍ലാലിനെ ഇഷ്ടമായിരുന്നു.  മോഹന്‍ലാലിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടില്ല. പിന്നീടാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്. അതോടെ ട്യൂഷന്‍ പഠിപ്പിക്കാനെത്തുന്ന അധ്യാപകനുമായി മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമായിരുന്നു.

ആദ്യമായി മോഹന്‍ലാലിനെ കണ്ടത് തിരുവനന്തപുരത്ത് പ്രൊഡ്യൂസര്‍ വിശാഖ് സുബ്രഹ്മണ്യന്റെ അച്ഛന്റെ കല്യാണത്തിന് പോയപ്പോഴാണ്. അതുവരെ അദ്ദേഹത്തെ സിനിമയിലാണ് കണ്ടത്. കോഴിക്കോട്ടെ തയേറ്ററുകളില്‍ പോയാണ് അന്ന് ഞാന്‍ സിനിമകള്‍ കണ്ടിരുന്നത്.

757575

ചേട്ടന്റെ പണ്ടത്തെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അന്ന് മോഹന്‍ലാലിന് ഒരുപാട് കാര്‍ഡുകള്‍ അയച്ചിരുന്നു. ഞാനാണ് അയച്ചതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒരു ദിവസം മിനിമം അഞ്ച് കാര്‍ഡുകള്‍ അയച്ചിരുന്നു. അന്നൊക്കെ ഞാന്‍ അദ്ദേഹത്തെ
സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

എനിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയ സമയത്താണ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും വീട്ടുകാരോട് പറയുന്നത്. മോഹന്‍ലാലും സുകുമാരി ആന്റിയും അടുത്ത ബന്ധമായിരുന്നു. ആ വഴിക്കാണ് ആലോചന നടന്നത്...'' 

 

Advertisment