Advertisment

ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ മൈക്രോസോഫ്റ്റ്, പൂനെയില്‍ ഏറ്റെടുത്ത് 16.4 ഏക്കര്‍ ഭൂമി, 519 കോടി രൂപയുടെ ഇടപാട്‌

ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് പൂനെയിലെ ഹിന്‍ജെവാഡി പ്രദേശത്ത് 16.4 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി റിപ്പോര്‍ട്ട്

author-image
ടെക് ഡസ്ക്
New Update
microsoft 1

പൂനെ: ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് പൂനെയിലെ ഹിന്‍ജെവാഡി പ്രദേശത്ത് 16.4 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. 519.72 കോടി രൂപയ്ക്കാണ് ഭൂമി ഏറ്റെടുത്തതെന്നാണ് വിവരം. 

Advertisment

ഓഗസ്റ്റിലാണ് രജിസ്‌ട്രേഷന്‍ നടന്നത്. ഇൻഡോ ഗ്ലോബൽ ഇൻഫോടെക് സിറ്റി എൽഎൽപിയിൽ നിന്നടക്കം ഭൂമി ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. ഇടപാടില്‍ 31.18 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസിനത്തിൽ 2000 രൂപയും ഉണ്ടായിരുന്നു.

സമീപ വർഷങ്ങളിൽ ഇന്ത്യയുടെ വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയിൽ മൈക്രോസോഫ്റ്റിൻ്റെ നിക്ഷേപം വർദ്ധിച്ച് വരികയാണ്.  2022-ൽ, മൈക്രോസോഫ്റ്റ് കോർപ്പറേഷൻ (ഇന്ത്യ) 328.84 കോടി രൂപയ്ക്ക് ഫിനോലെക്സ് ഇൻഡസ്ട്രീസിൽ നിന്ന് പൂനെയിലെ 10.89 ലക്ഷം ചതുരശ്ര അടി വാണിജ്യ പ്ലോട്ട് ഏറ്റെടുത്തിരുന്നു.

ഈ വർഷം ആദ്യം, മൈക്രോസോഫ്റ്റ് ഹൈദരാബാദിൽ 48 ഏക്കർ ഭൂമി 267 കോടി രൂപയ്ക്ക് സ്വന്തമാക്കി. 2022 ൽ, ഒരു ഡാറ്റാ സെൻ്റർ സ്ഥാപിക്കുന്നതിനായി മൈക്രോസോഫ്റ്റ് ഏകദേശം 275 കോടി രൂപയ്ക്ക് ഹൈദരാബാദിൽ ഭൂമി ഏറ്റെടുത്തിരുന്നു.

ഇന്ത്യയിൽ ഡാറ്റാ സെൻ്റർ പ്രവർത്തനങ്ങളിൽ സാന്നിധ്യം വിപുലീകരിക്കാനുള്ള നീക്കത്തിലാണ് മൈക്രോസോഫ്റ്റ്. കമ്പനിയുടെ ഡാറ്റാ സെൻ്ററുകളുടെ ശൃംഖലയിൽ ഇതിനകം പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ലൊക്കേഷനുകൾ ഉൾപ്പെടുന്നു.

 

Advertisment