Advertisment

വിപണിമൂല്യം 50,000 കോടി രൂപ കടന്ന് കല്യാൺ ജ്വല്ലേഴ്സ്

ഇടവക വികാരി റവ. ഫാ. പോള്‍ പിണ്ടിയാന്‍  തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
kalyan jewellers-2.

കൊച്ചി: വിപണിമൂല്യം 50,000 കോടി രൂപ കടന്ന് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ‌്. വെള്ളിയാഴ്ച കല്യാൺ ഓഹരികൾ വിപണിയിൽ വൻ കുതിപ്പു നടത്തിയതിനെത്തുടർന്നാണ് ഈ നേട്ടം. 51,773 കോടി രൂപയാണ് ഇപ്പോഴത്തെ വിപണി മൂല്യം. ഇതോടെ രാജ്യത്ത് ഏറ്റവുമധികം വിപണിമൂല്യമുള്ള 175 കമ്പനികളുടെ നിരയിലേയ്ക്ക് കല്യാണ്‍ എത്തി.

Advertisment

കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ ഓരഹിവില വെള്ളിയാഴ്ച 6 ശതമാനം ഉയര്‍ന്ന് 502.35 രൂപയിലാണ് അവസാനിച്ചത്. ഇത് റെക്കോർഡ് നിലവാരമാണ്. കഴിഞ്ഞ 13 മാസം കൊണ്ട് കല്യാൺ ഓഹരികൾ നിക്ഷേപകർക്ക് 385% നേട്ടമാണു നൽകിയത്. ഒരു വർഷം മുൻപ് 139.65 രൂപയായിരുന്നു ഓഹരിയുടെ വില. 

വെള്ളിയാഴ്ച 481 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച ഓഹരികളാണ് 546 രൂപയിലേക്ക് കുതിച്ചെത്തിയത്. തുടർന്ന് ചെറിയതോതിലുള്ള ലാഭമെടുപ്പ് നടന്നതാണ് വ്യാപാരാവസാനത്തിൽ വില 502 രൂപയിലേക്കു കുറയാൻ ഇടയാക്കിയത്.

Advertisment